ഇന്ന് എന്‍റെ ജന്മദിനമാണ്............... ..
കുറച്ച് ആലങ്കാരികമായി പറഞ്ഞാല്‍ എന്‍റെ ആയുസ്സിന്‍റെ പുസ്തകതില്‍നിന്നും
ഇരുപത്തിനാല് താളുകള്‍ കാലം കീറി മാറ്റിയിരിക്കുന്നു.
നാട്ടില്‍ ആയിരുന്നപ്പോള്‍ എന്‍റെ എല്ലാ ജന്മദിനങ്ങളും ഞാന്‍ ആഘോഷിച്ചിരുന്നു
ഒന്നുകില്‍ വീട്ടുകാരോടൊപ്പം അല്ലെങ്കില്‍ കൂട്ടുകാരോടൊപ്പം.
ആ നിമിഷങ്ങള്‍ എനിക്ക് ഒരുപാടു സന്തോഷം തന്നിരുന്നു എന്നത് ശരി തന്നെ.
പക്ഷെ ഇന്നെനിക്കു അതില്‍ തെല്ലു കുറ്റബോധം തോന്നുന്നില്ലേ എന്നൊരു സംശയം....നല്ലരീതിയില്‍ ജീവിക്കുന്ന കുറച്ചുപേരെ വളരെ കുറച്ചുനേരത്തേക്ക് സന്തോഷിപ്പിക്കാനല്ലേഎനിക്ക് കഴിഞ്ഞുള്ളൂ!

സന്തോഷിക്കാന്‍ വകയില്ലാത്ത, കാലവും സമൂഹവും കണ്ണുനീര്‍ മാത്രം സമ്മാനിച്ചുകൊണ്ടിരിക്കുന്ന എത്രയോ ആളുകള്‍ നമുക്ക് ചുറ്റും ജീവിക്കുന്നു?എനിക്കതില്‍ ഒരാള്‍ക്കെങ്കിലും ജീവിതത്തില്‍ എന്നും ഓര്‍ക്കുന്ന എന്തെങ്കിലും ചെയ്തുകൊടുക്കാന്‍ കഴിയുമായിരുന്നില്ലേ?
നാട്ടില്‍ ആയിരുന്നപ്പോള്‍ പൊതുസേവനം നടത്തുന്നതില്‍ ഒട്ടും പിറകോട്ടു പോയിട്ടില്ല ,എന്തിനും മുന്നില്‍ തന്നെ ആയിരുന്നു.എങ്കിലും ഒരു ജീവന് കൈ താങ്ങ് കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ലാ .
സത്യത്തില്‍ നാം ഓരോരുത്തരും ചിന്തിക്കേണ്ട ഒരു കാര്യമല്ലേ ഇത്?
ഒരുപാടു പണം അനാവശ്യമായി നമ്മള്‍ ചെലവാക്കുന്നില്ലേ?നമ്മളില്‍ പലര്‍ക്കും ജീവിതത്തില്‍ ആര്‍ക്കെങ്കിലുമൊക്കെ ഒരു കൈത്താങ്ങാകാന്‍ പറ്റില്ലേ?ഞാന്‍ ഈ വെളിച്ചതിലെക്കുള്ള യാത്ര ഇന്ന് തുടങ്ങുന്നു.........
ഈ വഴിയില്‍ ഞാന്‍ തനിച്ചല്ല....എന്‍റെ മുന്നില്‍ ഒറ്റയായും കൂട്ടമായും നടക്കുന്ന ഒരുപാടുപേരെ ഞാന്‍ കാണുന്നു...

അഞ്ഞൂറോ ആയിരമോ ചിലപ്പോള്‍ അയ്യായിരമോ പതിനായിരമോ വരെ പ്രതിമാസ ബജറ്റിനെ സ്വാധീനിക്കാതെ തന്നെ കണ്ടെത്താന്‍ കഴിയുന്നവര്‍ ഇത് വായിക്കുന്നുണ്ട് ജീവിതം തന്നെ കൈ വിട്ടു പോയ് ഇരുളില്‍ കഴിയുന്ന മനുഷ്യ ജീവനു വെളിച്ചം വീശാന്‍ തീര്‍ച്ചയായും നമുക്ക് സാധിക്കും . എന്തിനും പണം തന്നെ വേണം എന്നു പറയുന്നില്ല ,ഒരു നേരത്തെ ആഹാരം വിശക്കുന്നവനു വാങ്ങി കൊടുത്താല്‍ അതില്‍ പരം മഹത്തായ പുണ്യം ഇല്ലാ എന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു . അതിനു നമ്മള്‍ക്ക് എല്ലാവര്‍ക്കും കഴിയും തീര്‍ച്ച .
ഒരു വശത്ത് ജീവന്‍ നിലനിര്‍ത്താന്‍ മേജര്‍ ഓപ്പറേഷന് നാല് ലക്ഷം രൂപ ഉണ്ടാക്കാന്‍ ആകെ ഉള്ള വീടും , സ്ഥലവും വെച്ചു ലോണ്‍ എടുത്താലും ആ തുക കണ്ടെത്താന്‍ പറ്റാത്തവര്‍ .മറുവശത്ത് നൊക്കു,അമ്പലങ്ങളിലും , പള്ളികളിലും ലക്ഷങ്ങള്‍ എറിഞ്ഞു ഈശ്വര പ്രീതിക്ക് ചെയുന്ന പുകിലുകള്‍. .ഒന്ന് ആലോചിച്ചു നൊക്കു .ചുറ്റുമതില്‍ കെട്ടാന്‍ 7 ലക്ഷം വരെ സംഭാവന ചെയ്യുന്നവര്‍ (ഭൂമിയില്‍ നരകം ഉണ്ടാക്കി മരിച്ചതിനു ശേഷം സ്വര്‍ഗത്തില്‍ പോവാന്‍ ആയ് കോഴ കൊടുത്തതാണോ) !!! കഷ്ട്ടം എന്നല്ലാതെ എന്ത് പറയാന്‍ .ഇതില്‍ നിന്നും 10 % എങ്കിലും ഒരു മനുഷ്യന് വേണ്ടി ചിലവ്വാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലല്ലോ ! ഞാന്‍ പറഞ്ഞത് ഒരു തരത്തില്‍ സത്യമല്ലേ ?
ഇനിയുള്ള എന്‍റെ ജീവിതത്തില്‍ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നുണ്ട് നിങ്ങളും പോരുന്നോ... എന്നോടൊപ്പം?
പിറന്ന നാള്‍ വരെ കാത്തിരിക്കണം എന്നില്ല ആര്‍ക്കും, എപ്പോള്‍ വേണെമെങ്കിലുംഈ പാതയിലേക്ക് ഇറങ്ങി വരാം...
ഇങ്ങനെ ഒരു തീരുമാനമെടുതത്തില്‍ കണ്ടിട്ടുപോലുമില്ലാത്ത എന്നോട് നിങ്ങള്ക്ക്സ്നേഹം തോന്നുന്നുണ്ടെങ്കില്‍ അതിന് ഒരൊറ്റ വാക്കാല്‍ എന്‍റെ മനസ്സില്‍ വെളിച്ചം വീശിഎന്നെ ഈ വഴിയിലേക്ക് കൈ പിടിച്ചിറക്കിയ ആ കുട്ടിയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ആ കുട്ടിയാണ് എന്നെ ഇത്രയും കുത്തി കുറിപ്പിക്കാന്‍ പ്രേരിപ്പിച്ചതും ഈ കുറിപ്പിന്‍റെ ജീവനും .
വാല്‍കഷ്ണം : - കാലന്‍ ചേട്ടന് നന്ദി ( യമരാജന് ) കാരണം പുള്ളി കഴിഞ്ഞ 24 വര്‍ഷമായ് എനിക്ക് ടിക്കറ്റ് കൊണ്ട് വന്നിട്ടില്ല എന്‍റെ ശല്ല്യം അവിടെ കൂടെ വേണ്ടാ എന്നു കരുതി ആണോ ആവോ ?