വളരെ ആഗ്രഹത്തോടെ ഞാന്‍ എന്റെ പൂന്തോട്ടത്തില്‍ ഒരു ചെടി നട്ടു.
ദിവസവും വെള്ളവും വളവും നല്കി.
ഓരോ ദിവസവും അതിന്റെ വളര്‍ച്ച ഞാന്‍ നോക്കികൊണ്ടിരുന്നു.
കളകള്‍ എല്ലാം പറിച്ചു, നല്ല തണല്‍ നല്കി.
ദിവസവും വളരുന്ന പുതിയ ചില്ലകളും ഇലകളും എന്നില്‍ സന്തോഷമുണ്ടാക്കി,
അതില്‍ മൊട്ടും പൂവുമുണ്ടാകുന്ന ദിവസത്തിനായി ഞാന്‍ കാത്തിരുന്നു..
ഒരു ദിവസം.... എന്റെ പ്രതീക്ഷകള്‍ക്കനുസരിച്ചു ഒരു കുഞ്ഞു മൊട്ടു വിരിഞ്ഞു
എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു....
ആ മൊട്ടു വിടരുന്നതിനായി ഞാന്‍ പിന്നെയും കാത്തിരുന്നു...
ആ കാത്തിരിക്കല് എന്റെ മനസ്സില്‍ എന്നും ഒരു വേദന മാത്രം നല്കി കൊണ്ട് ആ മൊട്ടില്‍ ഒരു പുഴു വന്നു , ആ പുഴു മൊട്ടിനെ കാര്‍ന്നു ,
പാവം അത് വാടിപ്പോയി..

ഞാന്‍ പുഴുവിനെ കൊല്ലാന്‍ ആയ് തീരുമാനിച്ചു
ഞാന്‍ ആ പുഴുവിന് അടുത്ത് ചെന്നു,
വിടരാന്‍ കൊതിച്ച നിന്ന ആ പൂവിനെ നീ എന്തിനാ നശിപ്പിച്ചത് ?
എന്റെ ചോദ്യം കേട്ട് പാവം പുഴു പേടിച്ചു പറഞ്ഞു ഈ പൂവില്‍ തേന്‍
കുടിക്കാന്‍ വരുന്ന ചിത്രശലഭത്തെ നീ
സ്നേഹിക്കുന്നോ ??
ഞാന്‍ പറഞ്ഞു , തീര്‍ച്ചയായും അവര്‍ ഈ പൂവിനെ സ്നേഹിക്കുന്നു, പക്ഷെ നീയോ?
പുഴു :- എങ്കില്‍ നീ എന്നെയും സ്നേഹിക്കു ഞാന്‍ വളര്‍ന്നു
വലുതാകുമ്പോള്‍ ഒരു ചിത്രശലഭം ആയ് മാറും .
ഈ ചെടിയില്‍ ഇനിയുംചില്ലകളും, ഇലകളും, മൊട്ടുകളും
ഭംഗിയുള്ള പൂക്കളും വിരിയും
എന്നാല്‍ ഞാനോ , എനിക്ക് ഒരു ജീവന് അല്ലേ ഉള്ളു
ഞാന്‍ വിശന്നു മരിച്ചു പോയാല്‍ എനിക്ക് വേറൊരു ജീവന് കിട്ടുമോ ?
പാവം ആ പുഴുവിനെ കൊല്ലാന്‍ എന്റെ മനസ് അനുവദിച്ചില്ല ...
വീണ്ടും ഒരു കാത്തിരിപ്പ് അടുത്ത പൂമൊട്ടിനായ്.................. ...............