Tuesday, December 13, 2011


Please install any of the Malayalam unicode fonts (such as AnjaliOldLipi , Thoolika Traditional ) to read this blog. Please download the font from the above link and paste to the Fonts Folder of your Computer (usually it will be on C:\Windows\Fonts or C:\Control Panel\Fonts )


To type Malayalam, please go to this link  Google Malayalam Transliteration   and start typing in 'Manglish'. You can cut & paste anywhere on the web.


                                            AnjaliOldLipi  , Thoolika Traditional
                                           
                                        C:\Windows\Fonts or C:\Control Panel\Fonts




അണ്ണാച്ചി നിങ്ങള്‍ പുലി തന്നെ !വെറും പുലി അല്ല കഴുത പുലി .



ഹ ഹ ഹ ....കേട്ടോ  തമിഴ്നാട് കോണ്‍ഗ്രസ്‌ എം പി മാരുടെ  തമാശ
ഇടുക്കി തമിഴ്നാടിനോട് ചേര്‍ക്കണമെന്ന് .
എന്താ ഈ അണ്ണാച്ചിമാരുടെ ഉദേശം ??
കൊത്തി കൊത്തി ഇപ്പോള്‍ അങ്ങ് ഇടുക്കി കേറി കൊത്തിയല്ലോ!
ഇത്രെയും നാള്‍ വെള്ളം കൊടുത്തതും പോരാഞ്ഞിട്ട് 
ഇനി അണ്ണാച്ചിമാര്‍ക്ക്  ഇടുക്കി കൂടെ വേണം എന്ന്.
ഇടുക്കി അല്ല ഇവന്മാര്‍ക്ക് ...............?   ( Fill In the Blank with Suitable Word )

DMK അണ്ണാച്ചിമാര്‍ പറയുന്നു കേരളം നാടകം കളിക്കുന്നു എന്ന്.
ഇവിടെ എന്താ നാടോടി നൃത്തം ആണോ നടക്കുന്നത് നാടകം കളിക്കാന്‍ ?
അതിനിടക്ക് അടുത്ത ഡയലോഗ്  ഡാം സുരക്ഷിതമാണെന്നും ഭൂകമ്പങ്ങള്‍ ആലോചിച്ചു കേരള  ജനങ്ങള്‍ ആശങ്കപെടണ്ട എന്ന് വല്യമ്മച്ചി .
അത് എന്താ ജയലളിത വല്ല്യമച്ചി, ഇനി ഭൂകമ്പം ഉണ്ടാകാതിരിക്കാന്‍  നിങ്ങള്‍  ഭൂകമ്പ അസ്സോസ്സിയേഷന് ഒരു തുറന്ന കത്തെഴുതിയോ ??

വാല്‍കഷ്ണം 
ഇടുക്കിയില്‍ ഉള്ള മലയാളികള്‍ക്ക്  ജയലളിത വല്യമ്മച്ചി തമിഴ് പഠിക്കാനായ് സ്പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങാന്‍  ഇരിക്കുകയാണ് 
ആദ്യാക്ഷരം പഠിച്ചു പറയുന്നവര്‍ക്ക് ഒരു " ലാപ്‌ടോപ്പ് 'ഫ്രീ ആയ്‌ കൊടുക്കാന്‍ ഉടന്‍ തന്നെ തീരുമാനമാകും 
ആദ്യാക്ഷരം ഇങ്ങനെ 
"""""വേലക്കാരി ആയിരുന്താലും നീ എന്‍ മോഹവല്ലി"""""

Monday, December 5, 2011

ഫിസിക്സിന്‍റെ രാജയോഗം !

ഞാന്‍ ഒരു പ്രസ്ഥാനവും , ബുദ്ധിജീവി  ആയതു കൊണ്ടും തന്നെ  നിങ്ങള്‍ എല്ലാവരും ഇനിയും എന്നെ കുറിച്ച് ഒരുപാട് കേള്‍ക്കാന്‍ ഇടവരും
പണ്ട് " ആറ്റിങ്ങല്‍  " ബസ്സ്‌ സ്റ്റാന്‍ഡില്‍ ക്ലാസ്സില്‍ കയറാതെ നിന്നു സ്കൂളിലും, കോളേജിലും പോകുന്ന   ചെല്ലകിളികളുടെ  എണ്ണം എടുക്കുകയും  , ഇപ്പോള്‍ ദുബായില്‍ ഇരുന്നു  ദിവസങ്ങള്‍ എണ്ണുകയും ചെയ്യുന്ന എന്നെ കുറിച്ച്  തന്നെയാണ് ഇതും .. മറ്റൊരാളെ കുറിച്ച് എഴുതണം  എന്നുണ്ട് പക്ഷെ അതിനു സാധിക്കുനില്ലാ , കാരണം 
ബാക്ടീരിയ !

കുട്ടന്‍ കണിയാര്‍   കവടി നിരത്തി  പറഞ്ഞത് കേട്ട് എല്ലാവരും ഒന്ന്  സന്തോഷിച്ചു  എനിക്ക് രാജയോഗം. ദേ കിടക്കണ്  , 
"മോനേ മനസ്സില്‍ ഒരു  ലഡു പൊട്ടി "  ആറ്റിങ്ങല്‍ കൊട്ടാരത്തില്‍ വേകന്‍സി ഉണ്ടോ എന്തോ ?
 രാവിലെ തന്നെ  കുതിരപുറത്തു കയറി   കിരീടവും വെച്ചു ആറ്റിങ്ങല്‍  ഹൈവേയില്‍ കൂടെ പോകുന്നതു ഒന്ന് ഓര്‍ത്തു ,.
ഹോ രോമാഞ്ച കഞ്ചുകം ആകുന്നു !
ആറ്റിങ്ങല്‍ കൊട്ടാരം എന്തായാലും വളരെ പ്രസിദ്ധമാണ്  നമ്മുടെ നാട്ടില്‍ 
എന്ത് ഉദേശിച്ചാണ്  കുട്ടന്‍ കണിയാര്‍ രാജയോഗം പറഞ്ഞത് എന്നു എനിക്ക് അറിയില്ല .
കുട്ടന്‍ കണിയാരുടെ നാക്ക് പൊന്നായിരിക്കട്ടെ രാജയോഗം പറഞ്ഞു എട്ടാം ദിവസം  + 2 എക്സാം റിസള്‍ട്ട്‌   വന്നു .
ഫിസിക്സ്‌ എട്ടുനിലയില്‍ പൊട്ടി 3 മാര്‍ക്കിനു 
മനസ്സില്‍ ആയിരം തെറികള്‍  കുട്ടന്‍ കണിയാരെ  പറഞ്ഞു കൊണ്ട് SAY EXAM എഴുതാനുള്ള ഒരുക്കങ്ങള്‍ 
ക്ലാസ്സില്‍ കിടന്നു ബഹളം വെച്ചപ്പോള്‍ ഫിസിക്സ്‌ ടീച്ചര്‍ മനസു  കൊണ്ട്  ശപിച്ചതാകും !
ഫിസിക്സ്‌  Say Exam തകര്‍ത്തു എഴുതണം എന്തായാലും വിട്ടുകൊടുക്കാന്‍ ഞാന്‍ തയാറല്ല !
എന്നോടാ കളി, :ഭൂഗോളത്തിന്‍റെ ഓരോ സ്പന്ദനവും കണക്കിലാണ് " എന്നു പറഞ്ഞ ചാക്കോ മാഷിന്‍റെ ( തിലകന്‍ )
വിഷയം പുല്ലുപോലെയ  എഴുതി എടുത്തത്‌ പിന്നെയാ ഈ ഫിസിക്സ്‌ ആ ഫൂ :-)
അങ്ങനെ ഫിസിക്സ്‌ സബ്ജെറ്റ്മായ് ഒരു വലിയ മല്‍പിടിത്തം തന്നെ ഞാന്‍ നടത്തി .ഒന്നുകില്‍ നീ അല്ലെങ്ങില്‍ ഞാന്‍ !
Say എക്സാം എഴുതുവാനുള്ള തിരക്കിലാണ് ദിവസങ്ങള്‍ കടന്നു പോയ്‌ ഞാന്‍  പഠിച്ചു തകര്‍ക്കുന്നു ,
സമയം രാത്രി 8 മണി . നാളെ ആണ് എഴുതി തകര്‍ക്കേണ്ടത് ,Equation's പടിക്കലാണ് തലക്കു വട്ടാകുന്നത്,
ഞാന്‍ ഒരു ബുദ്ധി ജീവി ആയതു കൊണ്ട് തന്നെ എന്‍റെ തലയില്‍ അതൊന്നും പിടിക്കില്ലാ .
 രക്ഷയില്ലാ ഒരു രക്ഷയും ഇല്ലാ "തുണ്ട്" വെക്കാതെ നടപ്പില്ലാ Einstein അണ്ണന്‍ എവിടെയോ പറഞ്ഞാ E = Mc2 . മാത്രം ഓര്‍മയുണ്ട് .

അങ്ങനെ Equation's എല്ലാം എഴുതി റെഡി ആക്കി വെച്ചു 
രാവിലെ തുടങ്ങണം . 
രാവിലെ തന്നെ സ്കൂളിന്റെ മുന്നില്‍ പോയ്‌ നിന്ന്‌  ക്ലാസ്സ്‌ റൂം തപ്പി പിടിച്ചു എടുത്തു.
എന്‍റെ റോള്‍ നമ്പര്‍ ഇട്ട ഇരിപ്പിടത്തില്‍ ഇരിപ്പ് ഉറപ്പിച്ചു.
അയ്യോടാ ഇതാരാ വരുന്നത് ?  തിം തരികിട തോം 
എനിക്ക് ഒരു കൂട്ട് കൂടെ  ഉണ്ട് SAY Exam എഴുതാന്‍ , എന്‍റെ ക്ലാസ്സിലെ മറ്റൊരു ബുന്ധി ജീവി ശ്രിമതി "ചിന്ദു " 
അതും എന്‍റെ അടുത്ത് തന്നെ ഒരേ ബെഞ്ചില്‍ ,
 കേരളത്തിന്‍റെ  തലസ്ഥാനം ഇവിടെ എന്നു ചോതിച്ചാല്‍  " കാസര്‍കോട് " എന്നു പറയുന്ന ബുന്ധി ജീവി .
ഹൊ , ഇവള്‍ക്ക് വല്ലതും അറിയാമായിരിക്കണേ എന്‍റെ കര്‍ത്താവേ എന്നായി എന്‍റെ പ്രാര്‍ത്ഥന അപ്പോള്‍ മുതല്‍ 
ഞാന്‍ ചോദിച്ചു ,
"എടി നിനക്ക് വല്ലതും അറിയാമോ ?"
"ചിന്ദു :- എങ്കില്‍ ഞാന്‍ ഇവിടെ വന്നിരിക്കോ ? "
ന്യായമായ ഉത്തരം .
ഞാന്‍ ഒന്നും പറഞ്ഞില്ലാ .പുവര്‍ ഗേള്‍!!!
 നാട്ടില്‍ അറിയപെടുന്ന ഒരു  ആദ്യപകന്‍റെ  മകളാണ് ചിന്ദു.
എന്തായാലും അവള്‍ക്കു ഫിസിക്സ്‌ പോയത് " 9 " മാര്‍ക്കിനു 
എന്തായാലും എട്ടാം ക്ലാസ്സുവരെ മാത്രം പോയ എന്‍റെ പിതാവിന് അഭിമാനിക്കാം !
എനിക്ക് ഫിസിക്സ്‌  " 3 " മാര്‍ക്കിനല്ലേ പോയത് !!!!!!!!!
ഈ പേരും പറഞ്ഞു ഒരു " ബൈക്ക് "  വാങ്ങി തരണം എന്നു അച്ഛനോട് പറയണം എന്നുണ്ടായിരുന്നു.
അത് ഇപ്പോള്‍ വേണ്ടാ എന്നു മനസ് പറഞ്ഞു ഇനിയും ഉണ്ടല്ലോ എക്സാം :-)


എല്ലാവരും തയ്യാര്‍ ടീച്ചര്‍ ക്ലാസ്സില്‍ വന്നു കൊസ്റ്റ്യന്‍ പേപ്പര്‍ തന്നു. 
ആ ഇനി എന്ത് നോക്കാന്‍ തുടങ്ങാം ,
എടി ചിന്ദു വല്ലതും അറിയാം എങ്കില്‍ പറഞ്ഞു തരണം  എന്ന എന്‍റെ അപേക്ഷ  വരുന്നതിനു മുന്നേ അവളുടെ അപേക്ഷ ഫോം വന്നു. 
എടാ നിന്‍റെ പേപ്പര്‍ ഇങ്ങോട്ട് വെച്ചു എഴുതണേ !
ദേ കിടക്കണ്, ചതിച്ചല്ലോ എന്‍റെ  ഫിസിക്സ്‌ പുണ്ണ്യളാ
ഞാന്‍ എന്ത് എഴുതും കര്‍ത്താവേ,
 എന്തായാലും എന്‍റെ തലവിധി സഹിക്കുക തന്നെ .
പേനെ എടുത്തു നൂറെ നൂറ്റിപത്ത് സ്പീഡ് .
ബ്രേക്കറ്റില്‍ നിന്നും ഉത്തരം എഴുതണം ..എന്നെ സംബധിച്ചടുത്തോളം ഒരു കറക്കി കുത്ത് !
കറക്കി കുത്തില്‍ പണ്ടേ എനിക്ക് B Tech ഉണ്ട് . പത്തെണ്ണം  കുത്തിയാല്‍ ഏഴെണ്ണം ഉറപ്പാ .
പേപ്പര്‍ എടുത്തു അങ്ങ് എഴുതി തകര്‍ക്കുന്നു , എന്താ എന്നു ചോദിക്കരുത് , വായില്‍ വരുന്ന എല്ലാം എഴുതി നിറക്കുന്നു.
പാവം ചിന്ദു അവള്‍ അത്  പോലെ ctrl C , ctrl V ,

ഒരു സര്‍ക്യൂട്ട് ഡയഗ്രം തന്നിട്ട് അതില്‍ എന്തോ ഒരു കുന്തം കണ്ടു പിടിക്കണം .
ഇതു എന്ത് കഷ്ട്ടമാ എന്നു നോക്കണേ ?
ഞാന്‍ എന്താ ശാസ്ത്രജ്ഞന്‍ ആണോ  കണ്ടു പിടിക്കാന്‍ ?
സകല തുണ്ടുകളും എടുത്തു നോക്കി എന്നിട്ട്  പോലും അതിന്‍റെ ഫോര്‍മുല കിട്ടിയില്ല 
ഞാന്‍ അന്തം വിട്ടു  ആ കൊസ്റ്റ്യന്‍ പേപ്പര്‍ തല തിരിച്ചു പിടിച്ചു നോക്കി ഇരിക്കുവാ 
ആ ഇരിപ്പ് കണ്ട ടീച്ചര്‍ എന്‍റെ അടുത്ത് വന്നു ഒന്ന് കറങ്ങി പോയ്‌ 
റോഡ്‌ സൈഡില്‍ മൈല്‍ കുറ്റി വെച്ച പോലുള്ള ഇരിപ്പല്ലേ എന്‍റെ  ,
വരാതിരിക്കില്ല. വന്നില്ലെങ്ങിലേ അതിശയികേണ്ടി !

ഏവനോ ഒരുത്തന്‍ നട്ടപാതിരക്കു രണ്ടെണ്ണം വിട്ടൊണ്ട് ( ഏതു  ബ്രാന്‍ഡ്‌ എന്നു പിടികിട്ടിയിട്ടില്ല ) ബോധം ഇല്ലാതെ എന്തൊക്കയോ കണ്ടു  പിടിച്ചു. അത് ഇനി ബോധം ഉള്ള നമ്മള്‍ കണ്ടു പിടിക്കണം  ഇതു എന്ത് ന്യായം ?
രണ്ടെണ്ണം ഉള്ളില്‍ ചെന്നപ്പോള്‍ ഉള്ള സുപ്രധാന കണ്ടുപിടിത്തങ്ങള്‍  ധാരാളം നമ്മുടെ നാട്ടില്‍ തന്നെ ഉണ്ട്.

1 ) ഏതു  ഓടയിലും ഒരു മനുഷ്യന്  മണിക്കൂറുകളോളം ഒരേ പൊസിഷനില്‍  കിടക്കാം പറ്റുമെന്ന് തെളിയിച്ചിട്ടുണ്ട്

2 ) എട്ടു കാല്‍  ചലന സിന്ധാന്തം 

3 ) ആധുനിക തെറികളുടെ  ഉല്‍പ്പത്തി 

4 ) സഹന  ശക്തി കൂടുതല്‍  ( പെട്രോള്‍ വില കൂട്ടിയതില്‍ ഹര്‍ത്താല്‍,  റമ്മിന് വില കൂട്ടിയാലോ ????? )

5 ) ആത്മസമര്‍പ്പണം ( കട്ടക്ക് ഇടല്‍ )

6 ) ഐക്ക്യം ( ബിവറേജ് ക്യു )


ഇതു കണ്ടു പിടിക്കാന്‍ ആരും പറയാത്തത്  എന്താ ?
എന്തായാലും ഞാന്‍ മൂന്ന് മണിക്കൂര്‍ എന്തൊക്കെയോ കുത്തി കുറിച്ച് കൊടുത്തു .
പരീക്ഷ  ഹാളില്‍ നിന്നും വെളിയില്‍ ഇറങ്ങിയപ്പോള്‍ ചിന്ദു എന്നോട് ഒരു ചോദ്യം 
ഡാ ജയിക്കും അല്ലേ ??
ജയിക്കുമെടി നോക്കിക്കോ എന്നു പറഞ്ഞു 
വളര സ്നേഹത്തോടെ ചിന്ദുവിനോട്  യാത്ര പറഞ്ഞിറങ്ങി .
പിന്നെ വേഴാമ്പലിനെ പോലെ ഒരു കാത്തിരിപ്പ്‌.
കുറച്ച് ദിവസത്തിന് ശേഷം റിസള്‍ട്ട് വന്നു ഫിസിക്സ്‌  75 % മാര്‍ക്കോടെ ഞാന്‍ അക്കരെ ചാടി കൂടെ ചിന്ദുവും :-)

ആരാണാവോ എന്‍റെ പേപ്പര്‍ നോക്കിയത് ??? 
എന്തൊക്കെ ആയാലും എന്‍റെ ഫിസിക്സ്‌  പേപ്പര്‍ നോക്കിയ ടീച്ചര്‍ക്ക് ഒരു കാര്യം വെക്തമാണ് 
ആഗോള സാമ്പത്തികമാന്ദ്യത്തില്‍ നിന്നും അമേരിക്ക , ഇന്ത്യ , ജപ്പാന്‍ , ചൈന , തിരോന്തോരം  , കോരാണി , ചിറയിന്‍കീഴ്‌, കൂത്താട്ടുകുളം  എന്നീ രാജ്യങ്ങളെ മാന്ദ്യത്തില്‍ നിന്നും കര കയറ്റാന്‍ എനിക്ക് സാധിക്കും എന്നു മനസിലാക്കി കാണും,കാരണം ഞാന്‍  പുതിയ പുതിയ  Equation's ആണ് ഞാന്‍ കണ്ടുപിടിച്ചു കൊടുത്തിരിക്കുന്നത് .
റിസള്‍ട്ട്‌ വന്ന് കുറച്ച്  നാള്‍  പരീക്ഷാഭവനില്‍ നിന്നും ഒരു ഫോണ്‍ കാള്‍ ഞാന്‍  പ്രതീക്ഷിച്ചു.കാരണം  ഫിസിക്സിനു വേണ്ടിയുള്ള എന്‍റെ സംഭാവനകള്‍ പരിഗണിച്ചു എനിക്ക് പരീക്ഷാഭവനില്‍ നിന്നും  അവാര്‍ഡ് തരുമെന്ന് വരെ ഞാന്‍ കരുതി  എന്‍റെ സംഭാവന ചെറുതൊന്നും അല്ലല്ലോ   .അവാര്‍ഡും പിടിച്ചു നില്‍ക്കുന്ന ഫോട്ടോ പത്രങ്ങളിലും , ചാനലുകളില്‍ വരുന്നതും സ്വപ്നം കണ്ടുകൊണ്ടൊരു കാത്തിരിപ്പ് .

പറയാന്‍ പറ്റില്ലെന്നേ  കുട്ടന്‍ കണിയാര്‍ രാജയോഗമാ പറഞ്ഞിരിക്കുനത് രാജയോഗം!!!!!!!!!

വാല്‍കഷ്ണം :-  
     കാലചക്രത്തിന്‍റെ കറക്കത്തില്‍ ഞാന്‍ ഇങ്ങ് ദുബായില്‍ എത്തി . ഫിസിക്സ്‌ പേപ്പര്‍ നോക്കിയ ടീച്ചറിന് തെറ്റുപറ്റിയില്ല ആഗോള സാമ്പത്തികമാന്ദ്യത്തില്‍ നിന്നും ഞാന്‍ ദുബായിയെ ഒരുവിധം കരകയറ്റി.( എന്നെ സമ്മധിക്കണം).
പക്ഷെ എന്‍റെ കമ്പനി FALCON PACK - നെ കരകയറ്റാന്‍ ഉള്ള എന്‍റെ  Equation  എല്ലാം തന്നെ മിസിറികള്‍ ( ഈജിപ്ത്കാര്‍  ) വെട്ടി കളയുന്നല്ലോ കര്‍ത്താവേ !!!!!!!!!




Friday, November 11, 2011

എന്‍റെ പ്രണയലേഖനം ! !

ആരെങ്കിലും വിശ്വസിക്കുമോ എന്തോ ? എന്തായാലും ഞാന്‍ പറയുന്നത് അമ്മച്ചിയാണ സത്യം .
2005 ല്‍ ആണ് ആ സംഭവം  നടന്നത്. ഒരു പക്ഷെ ആദ്യമായ്    ആകും ഇങ്ങനെ ഒരു സംഭവം നിങ്ങളും കേള്‍ക്കുന്നത് ഹി ഹി ഹി 
എന്തായാലും ഞാന്‍ ആ ദിവസം പറഞ്ഞു തുടങ്ങാം . 
പ്ലസ്‌ 2 വിനു പഠിക്കുന്ന കാലം ,വീടിനു അടുത്താണ് ഈ സംഭവം എല്ലാം അരങ്ങേറുന്നത് .രാവിലെ സമയം  ഒരു 10 .30 .ടൈം ഞാന്‍ മറന്നിട്ടില്ലാ   കാരണം അപ്പോള്‍ ചന്തയില്‍ പോകുന്ന ടൈം ആ .അപ്പോള്‍ അവളുടെ ഉമ്മ  ചന്തയില്‍  പോകുന്നതിനായ്  ഞാന്‍ റോഡില്‍ നിന്നു വാറ്റി തിരിയുന്നു.
മഴക്കാലത്ത് തവളകള്‍ ഇറങ്ങുന്ന പോലെയാണ്  നമ്മള്‍ കാമുകന്മാരും നല്ലൊരു  മഴ കണ്ടാല്‍  നമ്മള്‍ വിടുമോ ?? ഇതിനെ കുറിച്ച്  മുന്‍പ്‌ ഞാന്‍ " ഓള്‍ കേരള കാമുകന്‍ അസോസിയേഷനില്‍ " എഴുതി  പോസ്റ്റ്‌ ചെയ്തു അവാര്‍ഡ്‌ വാങ്ങി പോക്കറ്റില്‍ ഇട്ടതാ .
എന്തായാലും  കുറച്ച് നേരം നിന്നതെ ഉള്ളു ,
താണ്ട പോണെടാ മച്ചാ എന്‍റെ അമ്മായ്‌ ചന്തയിലോട്ട് :-)
പിന്നെ  പറയണോ എന്‍റെ കയില്‍ ഉള്ള പ്രേമലേഖനം കൊടുക്കാന്‍ ഉള്ള തന്ത്ര പാടു . 
അമ്മേ ,പിടിക്കപെട്ടാല്‍ അളിയന്‍റെ കയില്‍ ഉള്ള ഇടി എല്ലാം വങ്ങേണ്ടി വരും ആഗോള തലത്തില്‍ നമ്മളെ പോലുള്ള കാമുകന്‍മാര്‍ പേടിക്കുന്ന ഒരു ഖടകം ആണല്ലോ പെണ്ണിന്‍റെ ആങ്ങളമാര്‍   so ഞാന്‍  very very Careful ആയിരുന്നു . 
അന്ന് അവളുടെ കയില്‍ മൊബൈല്‍ ഒന്നും ഇല്ലാ . വീട്ടിലെ ലാന്‍ഡ്‌ ഫോണില്‍ വിളിച്ചാല്‍ പണി പാളും , അവിടെ കാളര്‍ ഐഡിയ ഉണ്ട് അങ്ങ് വിളിച്ചു കൊടുത്താല്‍ മതി "ഷെര്‍ലക്ക് ഹോംസിനെ " മനസ്സില്‍ ധ്യാനിച്ച് കൊണ്ടാ എല്ലാ പ്ലാനും .പിന്നെ ആറ്റിങ്ങല്‍ ചിറയിന്‍കീഴ്‌ പ്രദേശങ്ങളില്‍ ഞാന്‍   പലര്‍ക്കായ്‌ കൊടുത്ത പ്രേമലേഖന എക്സ്പീരിയന്‍സ്  എന്‍റെ ആത്മവിശ്വാസത്തെ വര്‍ധിപ്പിച്ചു  !
എന്‍റെ കരളിന്‍റെ കരളാം മുന്താസേ എവിടെയാ നീ ??? (ചില ശരീര തകരാറുകള്‍ എനിക്ക്  വരാന്‍ സാധിയത ഉള്ളത് കൊണ്ട് പേര് മാറ്റി പറയുന്നു )
ഞാന്‍ നിന്നു തളന്നു എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് നിന്നപ്പോള്‍ ആ മുന്താസ്  വന്നത്.എന്‍റെ സ്ഥിരം നമ്പര്‍ അങ്ങ് ഇട്ടു 32 പല്ലില്‍ ഏതാണ്ട് 20 എണ്ണം കാണിച്ചു കൊണ്ട് നിന്നു. റോഡ്‌ ആ എന്നും ഓര്‍ക്കണം അങ്ങനെ നോക്കി നില്‍ക്കാനും പറ്റില്ല .ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കിടന്ന പ്രേമലേഖനം കുറച്ച് ഒന്ന് പൊക്കി കാണിച്ചു .അപ്പോള്‍ മുന്താസ് കൈ കാണിച്ചു പറഞ്ഞു ഞാന്‍ താ വരുന്നു എന്നു .
കാരണം വീട്ടില്‍ നിന്നും ഇറങ്ങനമെങ്ങില്‍   എന്തെങ്ങിലും പറഞ്ഞാല്‍ അല്ലേ  ഇറങ്ങാന്‍ പറ്റു 
ആ റോഡിനടുത്ത് തന്നെ ഒരു കടയില്‍ പോകുന്ന പേരും പറഞ്ഞു വരും .അതുവരെ ഞാന്‍ അവിടെ നില്‍ക്കേണ്ടി വരും  
അങ്ങനെ കാത്തു നിന്നപ്പോള്‍ മുന്താസ് മന്തം മന്തം നടന്നു വരുന്നു . 
എന്തായാലും കത്ത് മുന്താസിന്‍റെ   കൈയില്‍ കൊടുക്കാന്‍ പറ്റില്ല കാരണം റോഡില്‍ വെച്ചു ആരെങ്ങിലും കണ്ടാല്‍  കലിപ്പ് ആകും . ആകെ ടെന്‍ഷന്‍ എന്ത് ചെയും .    അതു കൊണ്ട് പ്രേമലേഖനം ഞാന്‍ കൈയില്‍ എടുത്തു വെച്ചു . എന്‍റെ കുറച്ച്  പുറകെ  ആയ്‌  പുള്ളിക്കാരി വരുനുണ്ട് , അപ്പോള്‍ എങ്ങനെ കൊടുക്കും ആകെ എനിക്ക് വട്ടായ് ???
അവസാനം എന്‍റെ മനസ്സില്‍ ഉദിച്ച ഐഡിയ അങ്ങ് ചെയ്തു 
എന്‍റെ പ്രേമലേഖനം ഞാന്‍  കൈയില്‍ വെച്ചു  ചുരുട്ടി  എന്നിട്ട്  മുന്താസിനെ കാണിച്ചു റോഡിന്‍റെ   സൈഡില്‍   അങ്ങ് ഇട്ടു . ഹോ സമാധാനമായ് ഇനി അവള്‍ അതു എടുത്തോളും .ഞാന്‍ കുറച്ച് സ്പീഡില്‍ ആയ്‌ നടത്ത കുറച്ച് ദൂരം എത്തി  എന്നിട്ട് ഫോണ്‍ എടുത്തു ചെവിയില്‍ വെച്ചു തിരിഞ്ഞു നിന്നു .കാരണം മുന്താസ് അതും കൊണ്ട് പോകുന്നത്  കാണാന്‍ ആയി നിന്നതാ .
അയ്യോ ചതിച്ചു സകല ഈശ്വരമാരെയും അപ്പോള്‍ തന്നെ വിളിച്ചു പോയ്‌ ഞാന്‍ ,
എന്‍റെ ഭഗവാനെ  ഇനി എന്ത് ചെയ്യും.
ഞാന്‍ ഇട്ട പ്രേമലേഖനം കാക്ക  എടുത്തു കൊണ്ട് പോയ്‌ ..ഞാന്‍ ഒന്ന് ഞെട്ടി എവിടെ നിന്നോ പറന്നു വന്ന കാക്ക അതും കൊക്കില്‍ ഒതുക്കി  കൊണ്ട് ഒരൊറ്റ പോക്ക് .ഇതു കണ്ട മുന്താസ് ചിരിച്ചു കൊണ്ട് നടന്നു വരുന്നു . 
ഒച്ച്‌  നടക്കുന്നത് പോലെ നടന്നു വന്നിട്ട് ഇരുന്നു കിനിക്കുവാ അവള്‍ :-(
എനിക്ക് ടെന്‍ഷന്‍ ഓടു ടെന്‍ഷന്‍ . ഇനി ഇതു വേറെ ആര്‍കെങ്കിലും കിട്ടിയാല്‍ ഉള്ള അവസ്ഥ ശോ ! ആലോചിക്കാന്‍ പോലും വയ്യ .
ആദ്യത്തെ പേജില്‍ ആദ്യം തന്നെ നല്ല വടിവൊത്ത അക്ഷരത്തില്‍ എന്‍റെ നാമം 
കുറിച്ച് വെച്ചേക്കുവാ 
പിന്നെ  പേജ് നിറയെ തേന്‍ ഊറും വാക്കുകള്‍ എന്‍റെ കാവിലമ്മേ നീ തന്നെ 
തുണ !
ഇപ്പോഴും മനസിലാകുന്നില്ല , എന്തിനാ ആ  കാക്ക എന്‍റെ പ്രേമലേഖനം  എടുത്തു കൊണ്ട് പോയത് എന്നു !
 എന്തായാലും  ആ പ്രേമലേഖനം ഇന്നും  റിലീസ് ആയിട്ടില്ല ഹി ഹി ഹി 
അതെങ്ങാനും അന്ന്  റിലീസ്  ആയിരുന്നു എങ്കില്‍ ഞാന്‍ രാജ്യം വിട്ടേനെ  !

വാല്‍കഷ്ണം : -  എന്നാലും എന്‍റെ പൊന്ന് കാക്കേ നിനക്കും ഇല്ലെ കാമുകിയും , ഭാര്യയും?.
അനുരാഗ പൂക്കള്‍ കൊണ്ട് അണിയിച്ച എന്‍റെ പ്രണയലേഖനത്തില്‍  ഒരു വണ്ടി ചാണകം കൊണ്ട് ഇട്ടു പോയ കാക്കേ , നിന്നെ ഞാന്‍  അടുത്ത പാട്ടുമത്സരത്തില്‍ എടുത്തോളാം 

Thursday, September 22, 2011

എന്‍റെ ജന്മദിനം നിങ്ങള്‍ക്കും ഒരു പ്രോചോധനം ആകട്ടെ !

ഇന്ന് എന്‍റെ ജന്മദിനമാണ്.................
കുറച്ച്‌ ആലങ്കാരികമായി പറഞ്ഞാല്‍ എന്‍റെ ആയുസ്സിന്‍റെ പുസ്തകതില്‍നിന്നും
ഇരുപത്തിനാല് താളുകള്‍ കാലം കീറി മാറ്റിയിരിക്കുന്നു.
നാട്ടില്‍ ആയിരുന്നപ്പോള്‍ എന്‍റെ എല്ലാ ജന്മദിനങ്ങളും ഞാന്‍ ആഘോഷിച്ചിരുന്നു
ഒന്നുകില്‍ വീട്ടുകാരോടൊപ്പം അല്ലെങ്കില്‍ കൂട്ടുകാരോടൊപ്പം.
ആ നിമിഷങ്ങള്‍ എനിക്ക് ഒരുപാടു സന്തോഷം തന്നിരുന്നു എന്നത് ശരി തന്നെ.
പക്ഷെ ഇന്നെനിക്കു അതില്‍ തെല്ലു കുറ്റബോധം തോന്നുന്നില്ലേ എന്നൊരു സംശയം....നല്ലരീതിയില്‍ ജീവിക്കുന്ന കുറച്ചുപേരെ വളരെ കുറച്ചുനേരത്തേക്ക് സന്തോഷിപ്പിക്കാനല്ലേഎനിക്ക് കഴിഞ്ഞുള്ളൂ!
സന്തോഷിക്കാന്‍ വകയില്ലാത്ത, കാലവും സമൂഹവും കണ്ണുനീര്‍ മാത്രം സമ്മാനിച്ചുകൊണ്ടിരിക്കുന്ന എത്രയോ ആളുകള്‍ നമുക്ക് ചുറ്റും ജീവിക്കുന്നു?എനിക്കതില്‍ ഒരാള്‍ക്കെങ്കിലും ജീവിതത്തില്‍ എന്നും ഓര്‍ക്കുന്ന എന്തെങ്കിലും ചെയ്തുകൊടുക്കാന്‍ കഴിയുമായിരുന്നില്ലേ? 
നാട്ടില്‍ ആയിരുന്നപ്പോള്‍ പൊതുസേവനം നടത്തുന്നതില്‍ ഒട്ടും പിറകോട്ടു പോയിട്ടില്ല ,എന്തിനും മുന്നില്‍ തന്നെ ആയിരുന്നു.എങ്കിലും ഒരു ജീവന് കൈ താങ്ങ് കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ലാ .

സത്യത്തില്‍ നാം ഓരോരുത്തരും ചിന്തിക്കേണ്ട ഒരു കാര്യമല്ലേ ഇത്?
ഒരുപാടു പണം അനാവശ്യമായി നമ്മള്‍ ചെലവാക്കുന്നില്ലേ?നമ്മളില്‍ പലര്‍ക്കും ജീവിതത്തില്‍ ആര്‍ക്കെങ്കിലുമൊക്കെ ഒരു കൈത്താങ്ങാകാന്‍ പറ്റില്ലേ?ഞാന്‍ ഈ വെളിച്ചതിലെക്കുള്ള യാത്ര ഇന്ന് തുടങ്ങുന്നു.........
ഈ വഴിയില്‍ ഞാന്‍ തനിച്ചല്ല....എന്‍റെ മുന്നില്‍ ഒറ്റയായും കൂട്ടമായും നടക്കുന്ന ഒരുപാടുപേരെ ഞാന്‍ കാണുന്നു...

അഞ്ഞൂറോ ആയിരമോ ചിലപ്പോള്‍ അയ്യായിരമോ പതിനായിരമോ വരെ പ്രതിമാസ ബജറ്റിനെ സ്വാധീനിക്കാതെ തന്നെ കണ്ടെത്താന്‍ കഴിയുന്നവര്‍ ഇത് വായിക്കുന്നുണ്ട് ജീവിതം തന്നെ കൈ വിട്ടു പോയ്‌ ഇരുളില്‍ കഴിയുന്ന മനുഷ്യ ജീവനു വെളിച്ചം വീശാന്‍ തീര്‍ച്ചയായും നമുക്ക് സാധിക്കും .  എന്തിനും പണം തന്നെ വേണം എന്നു പറയുന്നില്ല ,ഒരു നേരത്തെ ആഹാരം വിശക്കുന്നവനു വാങ്ങി കൊടുത്താല്‍ അതില്‍ പരം മഹത്തായ പുണ്യം ഇല്ലാ എന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു . അതിനു നമ്മള്‍ക്ക് എല്ലാവര്‍ക്കും കഴിയും തീര്‍ച്ച .  

ഒരു വശത്ത് ജീവന്‍ നിലനിര്‍ത്താന്‍ മേജര്‍ ഓപ്പറേഷന് നാല് ലക്ഷം രൂപ ഉണ്ടാക്കാന്‍ ആകെ ഉള്ള വീടും , സ്ഥലവും വെച്ചു ലോണ്‍ എടുത്താലും ആ തുക കണ്ടെത്താന്‍ പറ്റാത്തവര്‍ .മറുവശത്ത് നൊക്കു,അമ്പലങ്ങളിലും , പള്ളികളിലും ലക്ഷങ്ങള്‍ എറിഞ്ഞു ഈശ്വര പ്രീതിക്ക് ചെയുന്ന പുകിലുകള്‍. .ഒന്ന് ആലോചിച്ചു നൊക്കു .ചുറ്റുമതില്‍ കെട്ടാന്‍ 7 ലക്ഷം വരെ സംഭാവന ചെയ്യുന്നവര്‍ (ഭൂമിയില്‍ നരകം ഉണ്ടാക്കി മരിച്ചതിനു ശേഷം സ്വര്‍ഗത്തില്‍ പോവാന്‍ ആയ്‌ കോഴ കൊടുത്തതാണോ) !!! കഷ്ട്ടം എന്നല്ലാതെ എന്ത് പറയാന്‍ .ഇതില്‍ നിന്നും 10 % എങ്കിലും ഒരു മനുഷ്യന് വേണ്ടി ചിലവ്വാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലല്ലോ ! ഞാന്‍ പറഞ്ഞത് ഒരു തരത്തില്‍ സത്യമല്ലേ ?

ഇനിയുള്ള എന്‍റെ ജീവിതത്തില്‍ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നുണ്ട് നിങ്ങളും പോരുന്നോ... എന്നോടൊപ്പം?
പിറന്ന നാള്‍ വരെ കാത്തിരിക്കണം എന്നില്ല ആര്‍ക്കും, എപ്പോള്‍ വേണെമെങ്കിലുംഈ പാതയിലേക്ക് ഇറങ്ങി വരാം...
ഇങ്ങനെ ഒരു തീരുമാനമെടുതത്തില്‍ കണ്ടിട്ടുപോലുമില്ലാത്ത എന്നോട് നിങ്ങള്ക്ക്സ്നേഹം തോന്നുന്നുണ്ടെങ്കില്‍ അതിന് ഒരൊറ്റ വാക്കാല്‍ എന്‍റെ മനസ്സില്‍ വെളിച്ചം വീശിഎന്നെ ഈ വഴിയിലേക്ക് കൈ പിടിച്ചിറക്കിയ ആ കുട്ടിയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ആ കുട്ടിയാണ് എന്നെ ഇത്രയും കുത്തി കുറിപ്പിക്കാന്‍ പ്രേരിപ്പിച്ചതും ഈ കുറിപ്പിന്‍റെ ജീവനും .

വാല്‍കഷ്ണം : - കാലന്‍ ചേട്ടന് നന്ദി ( യമരാജന് ) കാരണം പുള്ളി കഴിഞ്ഞ 24 വര്‍ഷമായ് എനിക്ക് ടിക്കറ്റ്‌ കൊണ്ട് വന്നിട്ടില്ല എന്‍റെ ശല്ല്യം അവിടെ കൂടെ വേണ്ടാ എന്നു കരുതി ആണോ ആവോ ?

Wednesday, August 24, 2011

പൂന്തോട്ടത്തിലെ പൂമൊട്ട്

വളരെ ആഗ്രഹത്തോടെ ഞാന്‍ എന്‍റെ  പൂന്തോട്ടത്തില്‍ ഒരു ചെടി നട്ടു.

ദിവസവും വെള്ളവും വളവും നല്‍കി.

ഓരോ ദിവസവും അതിന്റെ വളര്‍ച്ച ഞാന്‍ നോക്കികൊണ്ടിരുന്നു.

കളകള്‍ എല്ലാം പറിച്ചു, നല്ല തണല്‍ നല്‍കി.

ദിവസവും വളരുന്ന പുതിയ ചില്ലകളും ഇലകളും എന്നില്‍ സന്തോഷമുണ്ടാക്കി,

അതില്‍ മൊട്ടും പൂവുമുണ്ടാകുന്ന ദിവസത്തിനായി ഞാന്‍ കാത്തിരുന്നു..

ഒരു ദിവസം.... എന്റെ പ്രതീക്ഷകള്‍ക്കനുസരിച്ചു ഒരു കുഞ്ഞു മൊട്ടു വിരിഞ്ഞു

എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു....

ആ മൊട്ടു വിടരുന്നതിനായി ഞാന്‍ പിന്നെയും കാത്തിരുന്നു...

ആ കാത്തിരിക്കല്‍ എന്‍റെ മനസ്സില്‍ എന്നും ഒരു വേദന മാത്രം നല്‍കി കൊണ്ട് 
ആ മൊട്ടില്‍ ഒരു പുഴു വന്നു , ആ പുഴു മൊട്ടിനെ കാര്‍ന്നു ,


പാവം അത് വാടിപ്പോയി..

ഞാന്‍ പുഴുവിനെ കൊല്ലാന്‍ ആയ്‌ തീരുമാനിച്ചു 

ഞാന്‍ ആ പുഴുവിന്‍ അടുത്ത് ചെന്നു,  

വിടരാന്‍ കൊതിച്ച നിന്ന ആ  പൂവിനെ നീ എന്തിനാ നശിപ്പിച്ചത് ?

എന്‍റെ ചോദ്യം  കേട്ട് പാവം  പുഴു പേടിച്ചു പറഞ്ഞു  ഈ പൂവില്‍ തേന്‍ 

കുടിക്കാന്‍ വരുന്ന ചിത്രശലഭത്തെ നീ 

സ്നേഹിക്കുന്നോ ??

ഞാന്‍ പറഞ്ഞു , തീര്‍ച്ചയായും അവര്‍ ഈ പൂവിനെ സ്നേഹിക്കുന്നു, പക്ഷെ നീയോ?

പുഴു :- എങ്കില്‍ നീ എന്നെയും സ്നേഹിക്കു ഞാന്‍ വളര്‍ന്നു 

വലുതാകുമ്പോള്‍ ഒരു ചിത്രശലഭം ആയ്‌ മാറും .

ഈ ചെടിയില്‍ ഇനിയുംചില്ലകളും, ഇലകളും, മൊട്ടുകളും  

ഭംഗിയുള്ള പൂക്കളും വിരിയും   

 എന്നാല്‍ ഞാനോ , എനിക്ക് ഒരു ജീവന്‍ അല്ലേ ഉള്ളു 

ഞാന്‍ വിശന്നു മരിച്ചു പോയാല്‍  എനിക്ക് വേറൊരു ജീവന്‍ കിട്ടുമോ ?
 
പാവം ആ പുഴുവിനെ കൊല്ലാന്‍ എന്‍റെ  മനസ് അനുവദിച്ചില്ല ...

വീണ്ടും ഒരു കാത്തിരിപ്പ്‌ അടുത്ത പൂമൊട്ടിനായ്.................................


Sunday, August 21, 2011

"നിങ്ങളെ ഞാന്‍ നമിച്ചണ്ണാ നമിച്ച്‌ ."

പറ്റി പോയ്‌ ഇനി പറഞ്ഞിട്ട് കാരിയാം ഇല്ലാ എന്നാലും എങ്ങനെയും ഉണ്ടോ പ്രവാസ മലയാളികള്‍ ??
മനസിലായില്ല അല്ലേ , 
...ഒരു പക്ഷെ ഞാന്‍ ഈ പറയുന്നത് നിങ്ങള്‍ക്ക് ഉപകാരം ആയാലോ
ഞാന്‍ ഒരു ഉപകാരം ചെയ്തതാ ഹി ഹി ഹി 
വിഷയം നിസാരം എന്നാലും എനിക്ക് നല്ലൊരു പണിയാ തന്നത്. സംഭവം ചുരിക്കി പറയാം .
സമയം ഏതാണ്ട് 1.30 PM ആയി ഡ്യൂട്ടി ടൈം വാറ്റി തിരിഞ്ഞു ഓഫീസില്‍ ഇരുന്നപ്പോഴാണ് സെക്യൂരിറ്റി വന്നു പറഞ്ഞത് വെളിയില്‍ നിന്നു ഒരു ഇന്ത്യക്കാരന്‍ എന്തോ പറയുന്നു സതീഷ്‌ എന്താ എന്നു വന്നു ചോതിക്കു. സെക്യൂരിറ്റി ഫിലിപ്പിനി ആ ( ഈ സെക്യൂരിറ്റി ആള് പുലിയാ കേട്ടോ ഡ്യൂട്ടി ടൈമില്‍ മാത്രം ഉറക്കം വരുന്ന ഒരു ജീവിയാണ് കക്ഷി ) . അതാരാടാ ഈ സമയത്ത് വല്ല ഡെലിവറി വന്നതാണോ എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് വെളിയില്‍ ചെന്നപ്പോള്‍ ഏതാണ്ട് മുപ്പതു വയസു വരും ഒരാള്‍ എന്നെ നോക്കി ചിരിക്കുന്നു. ചിരിച്ച സ്ഥിതിക്ക് വിട്ടു കൊടുത്തില്ല ഞാനും ചിരി അങ്ങ് പാസ്സാക്കി . എന്താ എന്ത് പറ്റി എന്ന എന്‍റെ ചോദ്യത്തിന് മുന്പേ പുള്ളി എനിക്ക് ഉത്തരം തന്നു. 
ഭായ് എന്നെ ഒന്ന് സഹായിക്കണം ഞാന്‍ ഇന്നു ഉച്ചക്ക് ആഹാരം കഴിച്ചിട്ടില്ലാ എനിക്ക് ഒരു പത്തു ദിര്‍ഹം വേണം.
എന്നെ കണ്ടാല്‍ മലയാളി ലുക്ക് തന്നെ അത് ഞാന്‍ വീണ്ടും ഉറപ്പിച്ചു അല്ല എങ്കില്‍ എന്നെ കണ്ട ഉടനെ പുള്ളി മലയാളം വെച്ചു കാച്ചുമോ ??????? ( എന്‍റെ സൗന്ദര്യം കണ്ടു മൂത്ത ചില തെണ്ടികള്‍ പറയുന്നു ഞാന്‍ ഒറ്റ നോട്ടത്തില്‍ ഇന്ത്യക്കാരന്‍റെ ലുക്ക് പോലും ഇല്ലാ എന്നു,,, ആ വിട്ടു കളയാം അസൂയക്കും കുശുഭിനും സായിപ്പന്മ്മാര്‍ മരുന്ന് കണ്ടു പിടിച്ചിട്ടില്ലല്ലൊ, ഇനി എങ്ങാനും കണ്ടു പിടിച്ചാല്‍ ആദ്യ ഓര്‍ഡര്‍ ഞാന്‍ കൊടുക്കും അങ്ങനെ എങ്കിലും ഇവന്മാര്‍ നന്നാവട്ടെ ) 
ഞാന്‍ ചോദിച്ചു എവിടെയാ WORK ചെയുന്നത് ?
ഞാന്‍ അജ്മാനിലെ ഒരു കമ്പനിയില്‍ ആ വര്‍ക്ക്‌ ചെയുന്നത് എന്‍റെ കമ്പനി വണ്ടി ഇതു വരെ വന്നിട്ടില്ല ഞാന്‍ ആഹാരം കൊണ്ട് വന്നില്ല പ്ലീസ്‌ ഭായ് ഒരു പത്തു ദിര്‍ഹം തരണം . 
ചോതിച്ച സ്ഥിതിക്ക്പത്തു ദിര്‍ഹം കൊടുക്കാം ആഹാരം കഴിക്കാന്‍ അല്ലേ . കയ്യില്‍ പത്തു ദിര്‍ഹം ചേഞ്ച്‌ ഇല്ലാത്തത് കൊണ്ട് ഞാന്‍ പുള്ളിയോട് പറഞ്ഞു ഭായ് .ആഹാരം കഴിക്കാന്‍ അല്ലേ, ഇവിടെ അപ്പുറത്ത് ഒരു ഹോട്ടല്‍ ഉണ്ട് ഞാന്‍ അവിടെ കാള്‍ ചെയ്തു പറയാം അവിടെ പോയ്‌ ആഹാരം വാങ്ങി കഴിച്ചോളു അങ്ങനെ എന്‍റെ പേരും ചോതിച്ചു കഷി ഹോട്ടലിലേക്ക്. 
അപ്പോള്‍ തന്നെ ഞാന്‍ ഫോണ്‍ ചെയ്തു ഹോട്ടലില്‍ നമ്മുടെ ബഷീര്‍ കാക്കയാ ഫോണ്‍ എടുത്തത്‌. 
ബഷീര്‍ കാക്ക ഒരാള്‍ അവിടെ വരും അയ്യാള്‍ക്ക് ആഹാരം കൊടുക്ക്‌ കാശ് ഞാന്‍ പിന്നെ തരാം എന്നും പറഞ്ഞു കാള്‍ കട്ട്‌ ചെയ്തു വീണ്ടും ഡ്യൂട്ടിയില്‍ വാറ്റി തിരിയാന്‍ കേറി ..
അങ്ങനെ അടുത്ത ദിവസം ഹോട്ടലില്‍ ആ പുള്ളി കഴിച്ച ആഹാരത്തിന്‍റെ കാശ് കൊടുക്കാന്‍ ചെന്നു അപ്പോഴാ അജ്മാനിലെ അണ്ണന്റെ തനിനിറം അറിഞ്ഞത് .
അണ്ണന്റെ കഴിപ്പ്‌ ഇങ്ങനെ ഊണിനു പകരം ചിക്കന്‍ ബിര്യാണി അതിന്‍റെ കൂടെ 7 up .അതും പോരാഞ്ഞിട്ട് അണ്ണന്‍ ഒരു റെഡ്ബുള്ളും അടിച്ചു, ഗ്യാസ് വരാതിരിക്കാന്‍ ആകും ഒരു ലെബന്‍ അപ്പ്‌ കൂടെ എടുത്താ പോയത്.
ഒരു ഉപകാരം ചെയ്തപ്പോള്‍ കിട്ടിയ പ്രതിഭലം നോക്കണേ .അതും ഒരു പരോപകാരിയും ,സത്യവാനും ,സുശീലനും സല്‍സ്വഭാവിയും നിഷ്കളങ്കനും അതില്‍ ഉപരി ഒരു പെണ്‍കുട്ടികളെ പോലും വായ്‌ നോക്കി നില്‍ക്കാത്ത അവിവാഹിതനായ 25 വയസു മാത്രം പ്രായമുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരനായ (ഇതു വായിക്കുന്ന അവിവാഹിതയായ മലയാളി പെണ്‍കുട്ടികളില്‍ നിന്നും വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു ,, ഹി ഹി ഹി ഒരു വെടിക്ക് രണ്ടു പക്ഷി വാട്ട്‌ ആണ്‍ ഐഡിയ സര്‍ജി, എന്നെ സമ്മതിക്കണം ) 
ഒരു പാവം മലയാളി ആയ എന്നോട് തന്നെ ഇങ്ങനെ ചെയ്തല്ലോ 
ഇതു വായിച്ചു നിങ്ങള്‍ക്ക് ചിരി ആകും വരുന്നത് 

ഇന്ത്യന്‍ മണി എന്‍റെ 350 രൂപയില്‍ കൂടുതല്‍ ആ എനിക്ക്  പോയത് :-(
350 രൂപ ഉണ്ടാക്കാന്‍ എന്തോരം കഷ്ട്ടപെടണം
350 രൂപ ഉണ്ടെങ്കില്‍ എന്തൊക്കെ ചെയ്യാം
350 രൂപ ഉണ്ടെങ്കില്‍ എന്തോരം ഏത്ത പഴം പുഴുങ്ങി തിന്നാം
350 രൂപ ശരാശരി മനുഷ്യന്‍ ഉണ്ടാക്കണം എങ്കില്‍ എന്തോരം ത്യാഹങ്ങള്‍ അനുഭവിക്കണം
( കടപ്പാട് "വെട്ടം" എന്ന ദിലീപ് സിനിമ )

എനിക്ക് പണി കിട്ടി സൂക്ഷിച്ചോ സുഹൃതുകളെ ഈ മലയാളി അണ്ണന്‍ നിങ്ങളുടെ മുന്നിലും വരാം 
എന്തായാലും ഈ മലയാളി അണ്ണനോട് എനിക്ക് പറയാന്‍ ഉള്ളത് ഇത്ര മാത്രം 
"നിങ്ങളെ ഞാന്‍ നമിച്ചണ്ണാ നമിച്ച്‌ ."

Saturday, August 13, 2011

മഴ മറക്കാന്‍ കഴിയാത്ത മഴ ! .............

മഴ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഒരിക്കലും മറക്കാന്‍ കഴിയാത്ത അത്രയ്ക്ക് വേദന തോന്നിയ ദിവസം ഓര്‍മ വരും ..
2007 ഒരു ജൂണ്‍ മാസം സമയം 6 .30 പം ആകുന്നു ഞാനും എന്‍റെ ഫ്രണ്ട് ബൈജുവും ചിറയിന്‍കീഴ്‌ വരെ പോയ്‌ തിരച്ചു വന്നു തമാശകള്‍ പറഞ്ഞു ഇരിക്കുന്ന നേരം പെട്ടന്ന് ഒരു മഴക്കുള്ള പ്രതീതി വരുന്നത് കണ്ടു. അന്തരീക്ഷം മേഖാവൃതം ആയ്‌ . ഭൂമിയെ ചുംബിക്കാന്‍ അവള്‍ക്കു സമയം അതികം വേണ്ടി വരില്ല എന്നു മനസിലാക്കി ഞങ്ങള്‍ അവന്‍റെ വീട്ടിലേക്കു നടന്നു . വീശി അടിക്കുന്ന തണുത്ത കാറ്റില്‍ നൃത്തം വെക്കുന്ന മരങ്ങള്‍ , എത്രയും പെട്ടെന്ന് വീട്ടില്‍ എത്തണം എന്നത് കൊണ്ടാകും ബൈജു കുറച്ച് സ്പീഡില്‍ ആണ് പോകുന്നത് .
റോഡില്‍ നിന്നും കുറച്ച് താഴെ ആണ് സുഹ്രത്തിന്റെ വീട് ( ബൈജു ) ഞങ്ങള്‍ അവിടെ എത്തിയതും കാതുകള്‍ മുഴപ്പിക്കുന്ന ഗര്‍ജനവുമായ് അവള്‍ ഭൂമിയെ ചുംബിച്ചു ഞാന്‍ എന്നത്തേയും പോലെ അപ്പോഴും മഴ എന്ന സുന്ദരിയുടെ സൗന്ദര്യം ആസ്വതിച്ചു കൊണ്ടിരുന്നു .പെട്ടെന്ന് കുറച്ച് അകലെ നിന്നും ഒരു നിലവിളി കേട്ട് ഞാന്‍ ഒന്ന് നടുങ്ങി, എന്താ സംഭവിച്ചത് ഞാനും ബൈജുവും പരസ്പരം നോക്കി എന്താ എന്നു മനസിലാകുന്നില്ല .ആര്‍ത്തു പെയ്യുന്ന മഴയില്‍ പോലും ആ നിലവിളി കേള്‍ക്കാം . പിന്നെ ഒന്നും നോക്കിയില്ലാ ഞാനും ബൈജുവും അങ്ങോട്ട്‌ ഓടി മനസ്സില്‍ എന്തൊക്കെയോ ചിന്തകള്‍ ഒന്നും മനസിലാകുന്നില്ല. അവിടെ എത്തിയ ഞങ്ങള്‍ കണ്ടത് വീടിനു പുറത്തു കുറച്ച് പ്രായമായ സ്ത്രീ നെഞ്ചില്‍ അടിച്ചു നിലവിളിക്കുന്നതാണ് അത് കേള്‍ക്കാന്‍ പോലും കൂട്ടാകാതെ മഴ അപ്പോഴും പെയ്തു കൊണ്ടിരുന്നു ,
ഞങ്ങള്‍ ചോതിച്ചു എന്താ എന്ത് പറ്റി ?
അയ്യോ എന്‍റെ മോന്‍ .............. എന്നു പറഞ്ഞു നിലവിളിക്കുന്നു
എന്താ എന്നു മനസിലാകാതെ ഞങ്ങള്‍ വീണ്ടും ചോതിച്ചു
എന്താ പറ്റിയത് ??
ആ സ്ത്രീ ഒരു റൂമിന് നേരെ വിരല്‍ ചൂണ്ടി പെട്ടെന്ന് തന്നെ ഞാന്‍ അകത്തു പോയ്‌ നോക്കി,
അവിടെ കട്ടിലിന്‍ അരികില്‍ ആയ്‌ ബോധം ഇല്ലാതെ തറയില്‍ കിടക്കുന്ന ഒരു പയ്യന്‍ ,ഇവനെ ഞാന്‍ കണ്ടിട്ടുണ്ട് എന്‍റെ മനസ് പറഞ്ഞു . എന്താ പറ്റിയത് എന്നു മനസിലാകുനില്ല ഞാന്‍ ബൈജുവിനെ വിളിച്ചു, എന്താ പറ്റിയത് എന്നു ചോതിക്കുമ്പോഴും ആ സ്ത്രീ നിലവിളിക്കുന്നു.
തറയില്‍ കിടന്ന അവനെ പിടിച്ചു കട്ടിലില്‍ കിടത്തി . അവന്‍റെ ശരീരം തണുത്തു മരവിച്ചു ഇരിക്കുന്നു പകുതി അടഞ്ഞ കണ്ണുകള്‍ ആകെ ഒരു പ്രശ്നം ഉള്ളത് പോലെ
ആ റൂമിന് ചുറ്റും നോക്കിയ ഞാന്‍ കണ്ടത് ഒരു ഞെട്ടിപ്പിക്കുന്ന കാഴ്ച ആയിരുന്നു.
മുകളില്‍ ആയ്‌ ഉത്തരത്തില്‍ കെട്ടി ഇരുന്ന വെള്ള മുണ്ട് പകുതി അറുത്തു ഇട്ടിരിക്കുന്നു.. മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന ഞാന്‍ ഒരു നെടുവീര്‍പ്പ് ഇട്ടു,
ഞാന്‍ ചോതിച്ചു എടാ ബൈജു ആ സ്ത്രീ ഇവന്‍റെ ആരാ ?
ബൈജു :- ഇവന്‍റെ അമ്മുമ്മയാടാ.
നീ ഇതു കണ്ടോ ? ഞാന്‍ ചൂണ്ടി കാണിച്ചത്‌ അവനും കണ്ടു ഞെട്ടി .
ഉത്തരത്തില്‍ കെട്ടി ഇരുന്ന വെള്ള മുണ്ട് പകുതി അറുത്തു ഇട്ടിരിക്കുന്നത് അവനെയും ഒന്ന് പരിഭ്രാന്തനാക്കി.ആ സ്ത്രീ അറുത്തു ഇട്ടതാണ് എന്നു ഞങ്ങള്‍ക്ക് മനസിലായ്‌ അപ്പോള്‍ തന്നെ ഞങ്ങള്‍ റൂമില്‍ നിന്നും ഇറങ്ങി .മൊത്തത്തില്‍ ടെന്‍ഷന്‍
അപ്പോഴും ആ പ്രായമായ സ്ത്രീ നിലവിളിക്കുന്നു. ആ നെഞ്ച് പൊട്ടിയ വിളിയില്‍ മനസ് അലിഞ്ഞത് കൊണ്ടാകാം മഴ തോര്‍ന്നു. വീശി അടിക്കുന്ന കാറ്റില്‍ ഞങ്ങള്‍ തണുത്ത് വിറച്ചു കൊണ്ട് വണ്ടി വിളിക്കാന്‍ ആയ്‌ പോയ്‌ . വണ്ടി വന്നപോഴേക്കും അവിടെ ആളുകള്‍ കൂടി ..19 വയസു മാത്രം ഉള്ള ഇവന്‍ എന്തിനാ ഇതു ചെയ്തത് എന്ന ചര്‍ച്ച നടക്കുന്നു, ശരത് നല്ലൊരു പയ്യന്‍ ആണ് എന്നു പറയുന്നത് കേട്ടപ്പോള്‍ ആണ് അവന്‍റെ പേര് എനിക്ക് മനസിലായത്,
അവനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞാന്‍ പലരുമായ് സംസാരിച്ചു, ഒടുവില്‍ എല്ലാം മനസിലായ്‌ അവന്‍റെ അച്ഛന്‍ കൂലി വേല ചെയ്തു കിട്ടുന്ന പണം ചീട്ടു കളിക്കാനും ,കള്ള് കുടിക്കാനും മാത്രം , അവന്റെ അമ്മ എന്നോ ഗള്‍ഫില്‍ പോയ്‌ വല്ലപോഴും വരും അവരെ കുറിച്ച് നല്ല അഭിപ്രായം പറയുന്നവര്‍ ഇല്ല . ഇവനെ നോക്കിയരുന്നത്‌ ആ പാവം വയസായ സ്ത്രീ ആയിരുന്നു.സ്വന്തം ജീവിതം കൈവിട്ടു പോയ അവനെ ഓര്‍ത്ത്‌ എന്‍റെ കണ്ണുകള്‍ നിറഞ്ഞു വീടിലേക്ക്‌ പോകുമ്പോള്‍ ആ സുന്ദരിയുടെ വരവ് വീണ്ടും, ഭൂമിയെ ചുംബിച്ചു കൊതി തീരാതെ അവള്‍ ആര്‍ത്തു ഇരമ്പി വരുന്നു ,ഞാന്‍ അവളെ നോക്കി ശപിച്ചു പറഞ്ഞു നീ എന്തിനാ വീണ്ടും വരുന്നത് ??
അവള്‍ എന്നെയും ചുംബിച്ചു കൊണ്ട് കടന്നു പോയപ്പോള്‍ മനസ് അറിയാതെ ഒന്ന് തേങ്ങി !