Wednesday, August 24, 2011

പൂന്തോട്ടത്തിലെ പൂമൊട്ട്

വളരെ ആഗ്രഹത്തോടെ ഞാന്‍ എന്‍റെ  പൂന്തോട്ടത്തില്‍ ഒരു ചെടി നട്ടു.

ദിവസവും വെള്ളവും വളവും നല്‍കി.

ഓരോ ദിവസവും അതിന്റെ വളര്‍ച്ച ഞാന്‍ നോക്കികൊണ്ടിരുന്നു.

കളകള്‍ എല്ലാം പറിച്ചു, നല്ല തണല്‍ നല്‍കി.

ദിവസവും വളരുന്ന പുതിയ ചില്ലകളും ഇലകളും എന്നില്‍ സന്തോഷമുണ്ടാക്കി,

അതില്‍ മൊട്ടും പൂവുമുണ്ടാകുന്ന ദിവസത്തിനായി ഞാന്‍ കാത്തിരുന്നു..

ഒരു ദിവസം.... എന്റെ പ്രതീക്ഷകള്‍ക്കനുസരിച്ചു ഒരു കുഞ്ഞു മൊട്ടു വിരിഞ്ഞു

എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു....

ആ മൊട്ടു വിടരുന്നതിനായി ഞാന്‍ പിന്നെയും കാത്തിരുന്നു...

ആ കാത്തിരിക്കല്‍ എന്‍റെ മനസ്സില്‍ എന്നും ഒരു വേദന മാത്രം നല്‍കി കൊണ്ട് 
ആ മൊട്ടില്‍ ഒരു പുഴു വന്നു , ആ പുഴു മൊട്ടിനെ കാര്‍ന്നു ,


പാവം അത് വാടിപ്പോയി..

ഞാന്‍ പുഴുവിനെ കൊല്ലാന്‍ ആയ്‌ തീരുമാനിച്ചു 

ഞാന്‍ ആ പുഴുവിന്‍ അടുത്ത് ചെന്നു,  

വിടരാന്‍ കൊതിച്ച നിന്ന ആ  പൂവിനെ നീ എന്തിനാ നശിപ്പിച്ചത് ?

എന്‍റെ ചോദ്യം  കേട്ട് പാവം  പുഴു പേടിച്ചു പറഞ്ഞു  ഈ പൂവില്‍ തേന്‍ 

കുടിക്കാന്‍ വരുന്ന ചിത്രശലഭത്തെ നീ 

സ്നേഹിക്കുന്നോ ??

ഞാന്‍ പറഞ്ഞു , തീര്‍ച്ചയായും അവര്‍ ഈ പൂവിനെ സ്നേഹിക്കുന്നു, പക്ഷെ നീയോ?

പുഴു :- എങ്കില്‍ നീ എന്നെയും സ്നേഹിക്കു ഞാന്‍ വളര്‍ന്നു 

വലുതാകുമ്പോള്‍ ഒരു ചിത്രശലഭം ആയ്‌ മാറും .

ഈ ചെടിയില്‍ ഇനിയുംചില്ലകളും, ഇലകളും, മൊട്ടുകളും  

ഭംഗിയുള്ള പൂക്കളും വിരിയും   

 എന്നാല്‍ ഞാനോ , എനിക്ക് ഒരു ജീവന്‍ അല്ലേ ഉള്ളു 

ഞാന്‍ വിശന്നു മരിച്ചു പോയാല്‍  എനിക്ക് വേറൊരു ജീവന്‍ കിട്ടുമോ ?
 
പാവം ആ പുഴുവിനെ കൊല്ലാന്‍ എന്‍റെ  മനസ് അനുവദിച്ചില്ല ...

വീണ്ടും ഒരു കാത്തിരിപ്പ്‌ അടുത്ത പൂമൊട്ടിനായ്.................................


Sunday, August 21, 2011

"നിങ്ങളെ ഞാന്‍ നമിച്ചണ്ണാ നമിച്ച്‌ ."

പറ്റി പോയ്‌ ഇനി പറഞ്ഞിട്ട് കാരിയാം ഇല്ലാ എന്നാലും എങ്ങനെയും ഉണ്ടോ പ്രവാസ മലയാളികള്‍ ??
മനസിലായില്ല അല്ലേ , 
...ഒരു പക്ഷെ ഞാന്‍ ഈ പറയുന്നത് നിങ്ങള്‍ക്ക് ഉപകാരം ആയാലോ
ഞാന്‍ ഒരു ഉപകാരം ചെയ്തതാ ഹി ഹി ഹി 
വിഷയം നിസാരം എന്നാലും എനിക്ക് നല്ലൊരു പണിയാ തന്നത്. സംഭവം ചുരിക്കി പറയാം .
സമയം ഏതാണ്ട് 1.30 PM ആയി ഡ്യൂട്ടി ടൈം വാറ്റി തിരിഞ്ഞു ഓഫീസില്‍ ഇരുന്നപ്പോഴാണ് സെക്യൂരിറ്റി വന്നു പറഞ്ഞത് വെളിയില്‍ നിന്നു ഒരു ഇന്ത്യക്കാരന്‍ എന്തോ പറയുന്നു സതീഷ്‌ എന്താ എന്നു വന്നു ചോതിക്കു. സെക്യൂരിറ്റി ഫിലിപ്പിനി ആ ( ഈ സെക്യൂരിറ്റി ആള് പുലിയാ കേട്ടോ ഡ്യൂട്ടി ടൈമില്‍ മാത്രം ഉറക്കം വരുന്ന ഒരു ജീവിയാണ് കക്ഷി ) . അതാരാടാ ഈ സമയത്ത് വല്ല ഡെലിവറി വന്നതാണോ എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് വെളിയില്‍ ചെന്നപ്പോള്‍ ഏതാണ്ട് മുപ്പതു വയസു വരും ഒരാള്‍ എന്നെ നോക്കി ചിരിക്കുന്നു. ചിരിച്ച സ്ഥിതിക്ക് വിട്ടു കൊടുത്തില്ല ഞാനും ചിരി അങ്ങ് പാസ്സാക്കി . എന്താ എന്ത് പറ്റി എന്ന എന്‍റെ ചോദ്യത്തിന് മുന്പേ പുള്ളി എനിക്ക് ഉത്തരം തന്നു. 
ഭായ് എന്നെ ഒന്ന് സഹായിക്കണം ഞാന്‍ ഇന്നു ഉച്ചക്ക് ആഹാരം കഴിച്ചിട്ടില്ലാ എനിക്ക് ഒരു പത്തു ദിര്‍ഹം വേണം.
എന്നെ കണ്ടാല്‍ മലയാളി ലുക്ക് തന്നെ അത് ഞാന്‍ വീണ്ടും ഉറപ്പിച്ചു അല്ല എങ്കില്‍ എന്നെ കണ്ട ഉടനെ പുള്ളി മലയാളം വെച്ചു കാച്ചുമോ ??????? ( എന്‍റെ സൗന്ദര്യം കണ്ടു മൂത്ത ചില തെണ്ടികള്‍ പറയുന്നു ഞാന്‍ ഒറ്റ നോട്ടത്തില്‍ ഇന്ത്യക്കാരന്‍റെ ലുക്ക് പോലും ഇല്ലാ എന്നു,,, ആ വിട്ടു കളയാം അസൂയക്കും കുശുഭിനും സായിപ്പന്മ്മാര്‍ മരുന്ന് കണ്ടു പിടിച്ചിട്ടില്ലല്ലൊ, ഇനി എങ്ങാനും കണ്ടു പിടിച്ചാല്‍ ആദ്യ ഓര്‍ഡര്‍ ഞാന്‍ കൊടുക്കും അങ്ങനെ എങ്കിലും ഇവന്മാര്‍ നന്നാവട്ടെ ) 
ഞാന്‍ ചോദിച്ചു എവിടെയാ WORK ചെയുന്നത് ?
ഞാന്‍ അജ്മാനിലെ ഒരു കമ്പനിയില്‍ ആ വര്‍ക്ക്‌ ചെയുന്നത് എന്‍റെ കമ്പനി വണ്ടി ഇതു വരെ വന്നിട്ടില്ല ഞാന്‍ ആഹാരം കൊണ്ട് വന്നില്ല പ്ലീസ്‌ ഭായ് ഒരു പത്തു ദിര്‍ഹം തരണം . 
ചോതിച്ച സ്ഥിതിക്ക്പത്തു ദിര്‍ഹം കൊടുക്കാം ആഹാരം കഴിക്കാന്‍ അല്ലേ . കയ്യില്‍ പത്തു ദിര്‍ഹം ചേഞ്ച്‌ ഇല്ലാത്തത് കൊണ്ട് ഞാന്‍ പുള്ളിയോട് പറഞ്ഞു ഭായ് .ആഹാരം കഴിക്കാന്‍ അല്ലേ, ഇവിടെ അപ്പുറത്ത് ഒരു ഹോട്ടല്‍ ഉണ്ട് ഞാന്‍ അവിടെ കാള്‍ ചെയ്തു പറയാം അവിടെ പോയ്‌ ആഹാരം വാങ്ങി കഴിച്ചോളു അങ്ങനെ എന്‍റെ പേരും ചോതിച്ചു കഷി ഹോട്ടലിലേക്ക്. 
അപ്പോള്‍ തന്നെ ഞാന്‍ ഫോണ്‍ ചെയ്തു ഹോട്ടലില്‍ നമ്മുടെ ബഷീര്‍ കാക്കയാ ഫോണ്‍ എടുത്തത്‌. 
ബഷീര്‍ കാക്ക ഒരാള്‍ അവിടെ വരും അയ്യാള്‍ക്ക് ആഹാരം കൊടുക്ക്‌ കാശ് ഞാന്‍ പിന്നെ തരാം എന്നും പറഞ്ഞു കാള്‍ കട്ട്‌ ചെയ്തു വീണ്ടും ഡ്യൂട്ടിയില്‍ വാറ്റി തിരിയാന്‍ കേറി ..
അങ്ങനെ അടുത്ത ദിവസം ഹോട്ടലില്‍ ആ പുള്ളി കഴിച്ച ആഹാരത്തിന്‍റെ കാശ് കൊടുക്കാന്‍ ചെന്നു അപ്പോഴാ അജ്മാനിലെ അണ്ണന്റെ തനിനിറം അറിഞ്ഞത് .
അണ്ണന്റെ കഴിപ്പ്‌ ഇങ്ങനെ ഊണിനു പകരം ചിക്കന്‍ ബിര്യാണി അതിന്‍റെ കൂടെ 7 up .അതും പോരാഞ്ഞിട്ട് അണ്ണന്‍ ഒരു റെഡ്ബുള്ളും അടിച്ചു, ഗ്യാസ് വരാതിരിക്കാന്‍ ആകും ഒരു ലെബന്‍ അപ്പ്‌ കൂടെ എടുത്താ പോയത്.
ഒരു ഉപകാരം ചെയ്തപ്പോള്‍ കിട്ടിയ പ്രതിഭലം നോക്കണേ .അതും ഒരു പരോപകാരിയും ,സത്യവാനും ,സുശീലനും സല്‍സ്വഭാവിയും നിഷ്കളങ്കനും അതില്‍ ഉപരി ഒരു പെണ്‍കുട്ടികളെ പോലും വായ്‌ നോക്കി നില്‍ക്കാത്ത അവിവാഹിതനായ 25 വയസു മാത്രം പ്രായമുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരനായ (ഇതു വായിക്കുന്ന അവിവാഹിതയായ മലയാളി പെണ്‍കുട്ടികളില്‍ നിന്നും വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു ,, ഹി ഹി ഹി ഒരു വെടിക്ക് രണ്ടു പക്ഷി വാട്ട്‌ ആണ്‍ ഐഡിയ സര്‍ജി, എന്നെ സമ്മതിക്കണം ) 
ഒരു പാവം മലയാളി ആയ എന്നോട് തന്നെ ഇങ്ങനെ ചെയ്തല്ലോ 
ഇതു വായിച്ചു നിങ്ങള്‍ക്ക് ചിരി ആകും വരുന്നത് 

ഇന്ത്യന്‍ മണി എന്‍റെ 350 രൂപയില്‍ കൂടുതല്‍ ആ എനിക്ക്  പോയത് :-(
350 രൂപ ഉണ്ടാക്കാന്‍ എന്തോരം കഷ്ട്ടപെടണം
350 രൂപ ഉണ്ടെങ്കില്‍ എന്തൊക്കെ ചെയ്യാം
350 രൂപ ഉണ്ടെങ്കില്‍ എന്തോരം ഏത്ത പഴം പുഴുങ്ങി തിന്നാം
350 രൂപ ശരാശരി മനുഷ്യന്‍ ഉണ്ടാക്കണം എങ്കില്‍ എന്തോരം ത്യാഹങ്ങള്‍ അനുഭവിക്കണം
( കടപ്പാട് "വെട്ടം" എന്ന ദിലീപ് സിനിമ )

എനിക്ക് പണി കിട്ടി സൂക്ഷിച്ചോ സുഹൃതുകളെ ഈ മലയാളി അണ്ണന്‍ നിങ്ങളുടെ മുന്നിലും വരാം 
എന്തായാലും ഈ മലയാളി അണ്ണനോട് എനിക്ക് പറയാന്‍ ഉള്ളത് ഇത്ര മാത്രം 
"നിങ്ങളെ ഞാന്‍ നമിച്ചണ്ണാ നമിച്ച്‌ ."

Saturday, August 13, 2011

മഴ മറക്കാന്‍ കഴിയാത്ത മഴ ! .............

മഴ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഒരിക്കലും മറക്കാന്‍ കഴിയാത്ത അത്രയ്ക്ക് വേദന തോന്നിയ ദിവസം ഓര്‍മ വരും ..
2007 ഒരു ജൂണ്‍ മാസം സമയം 6 .30 പം ആകുന്നു ഞാനും എന്‍റെ ഫ്രണ്ട് ബൈജുവും ചിറയിന്‍കീഴ്‌ വരെ പോയ്‌ തിരച്ചു വന്നു തമാശകള്‍ പറഞ്ഞു ഇരിക്കുന്ന നേരം പെട്ടന്ന് ഒരു മഴക്കുള്ള പ്രതീതി വരുന്നത് കണ്ടു. അന്തരീക്ഷം മേഖാവൃതം ആയ്‌ . ഭൂമിയെ ചുംബിക്കാന്‍ അവള്‍ക്കു സമയം അതികം വേണ്ടി വരില്ല എന്നു മനസിലാക്കി ഞങ്ങള്‍ അവന്‍റെ വീട്ടിലേക്കു നടന്നു . വീശി അടിക്കുന്ന തണുത്ത കാറ്റില്‍ നൃത്തം വെക്കുന്ന മരങ്ങള്‍ , എത്രയും പെട്ടെന്ന് വീട്ടില്‍ എത്തണം എന്നത് കൊണ്ടാകും ബൈജു കുറച്ച് സ്പീഡില്‍ ആണ് പോകുന്നത് .
റോഡില്‍ നിന്നും കുറച്ച് താഴെ ആണ് സുഹ്രത്തിന്റെ വീട് ( ബൈജു ) ഞങ്ങള്‍ അവിടെ എത്തിയതും കാതുകള്‍ മുഴപ്പിക്കുന്ന ഗര്‍ജനവുമായ് അവള്‍ ഭൂമിയെ ചുംബിച്ചു ഞാന്‍ എന്നത്തേയും പോലെ അപ്പോഴും മഴ എന്ന സുന്ദരിയുടെ സൗന്ദര്യം ആസ്വതിച്ചു കൊണ്ടിരുന്നു .പെട്ടെന്ന് കുറച്ച് അകലെ നിന്നും ഒരു നിലവിളി കേട്ട് ഞാന്‍ ഒന്ന് നടുങ്ങി, എന്താ സംഭവിച്ചത് ഞാനും ബൈജുവും പരസ്പരം നോക്കി എന്താ എന്നു മനസിലാകുന്നില്ല .ആര്‍ത്തു പെയ്യുന്ന മഴയില്‍ പോലും ആ നിലവിളി കേള്‍ക്കാം . പിന്നെ ഒന്നും നോക്കിയില്ലാ ഞാനും ബൈജുവും അങ്ങോട്ട്‌ ഓടി മനസ്സില്‍ എന്തൊക്കെയോ ചിന്തകള്‍ ഒന്നും മനസിലാകുന്നില്ല. അവിടെ എത്തിയ ഞങ്ങള്‍ കണ്ടത് വീടിനു പുറത്തു കുറച്ച് പ്രായമായ സ്ത്രീ നെഞ്ചില്‍ അടിച്ചു നിലവിളിക്കുന്നതാണ് അത് കേള്‍ക്കാന്‍ പോലും കൂട്ടാകാതെ മഴ അപ്പോഴും പെയ്തു കൊണ്ടിരുന്നു ,
ഞങ്ങള്‍ ചോതിച്ചു എന്താ എന്ത് പറ്റി ?
അയ്യോ എന്‍റെ മോന്‍ .............. എന്നു പറഞ്ഞു നിലവിളിക്കുന്നു
എന്താ എന്നു മനസിലാകാതെ ഞങ്ങള്‍ വീണ്ടും ചോതിച്ചു
എന്താ പറ്റിയത് ??
ആ സ്ത്രീ ഒരു റൂമിന് നേരെ വിരല്‍ ചൂണ്ടി പെട്ടെന്ന് തന്നെ ഞാന്‍ അകത്തു പോയ്‌ നോക്കി,
അവിടെ കട്ടിലിന്‍ അരികില്‍ ആയ്‌ ബോധം ഇല്ലാതെ തറയില്‍ കിടക്കുന്ന ഒരു പയ്യന്‍ ,ഇവനെ ഞാന്‍ കണ്ടിട്ടുണ്ട് എന്‍റെ മനസ് പറഞ്ഞു . എന്താ പറ്റിയത് എന്നു മനസിലാകുനില്ല ഞാന്‍ ബൈജുവിനെ വിളിച്ചു, എന്താ പറ്റിയത് എന്നു ചോതിക്കുമ്പോഴും ആ സ്ത്രീ നിലവിളിക്കുന്നു.
തറയില്‍ കിടന്ന അവനെ പിടിച്ചു കട്ടിലില്‍ കിടത്തി . അവന്‍റെ ശരീരം തണുത്തു മരവിച്ചു ഇരിക്കുന്നു പകുതി അടഞ്ഞ കണ്ണുകള്‍ ആകെ ഒരു പ്രശ്നം ഉള്ളത് പോലെ
ആ റൂമിന് ചുറ്റും നോക്കിയ ഞാന്‍ കണ്ടത് ഒരു ഞെട്ടിപ്പിക്കുന്ന കാഴ്ച ആയിരുന്നു.
മുകളില്‍ ആയ്‌ ഉത്തരത്തില്‍ കെട്ടി ഇരുന്ന വെള്ള മുണ്ട് പകുതി അറുത്തു ഇട്ടിരിക്കുന്നു.. മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന ഞാന്‍ ഒരു നെടുവീര്‍പ്പ് ഇട്ടു,
ഞാന്‍ ചോതിച്ചു എടാ ബൈജു ആ സ്ത്രീ ഇവന്‍റെ ആരാ ?
ബൈജു :- ഇവന്‍റെ അമ്മുമ്മയാടാ.
നീ ഇതു കണ്ടോ ? ഞാന്‍ ചൂണ്ടി കാണിച്ചത്‌ അവനും കണ്ടു ഞെട്ടി .
ഉത്തരത്തില്‍ കെട്ടി ഇരുന്ന വെള്ള മുണ്ട് പകുതി അറുത്തു ഇട്ടിരിക്കുന്നത് അവനെയും ഒന്ന് പരിഭ്രാന്തനാക്കി.ആ സ്ത്രീ അറുത്തു ഇട്ടതാണ് എന്നു ഞങ്ങള്‍ക്ക് മനസിലായ്‌ അപ്പോള്‍ തന്നെ ഞങ്ങള്‍ റൂമില്‍ നിന്നും ഇറങ്ങി .മൊത്തത്തില്‍ ടെന്‍ഷന്‍
അപ്പോഴും ആ പ്രായമായ സ്ത്രീ നിലവിളിക്കുന്നു. ആ നെഞ്ച് പൊട്ടിയ വിളിയില്‍ മനസ് അലിഞ്ഞത് കൊണ്ടാകാം മഴ തോര്‍ന്നു. വീശി അടിക്കുന്ന കാറ്റില്‍ ഞങ്ങള്‍ തണുത്ത് വിറച്ചു കൊണ്ട് വണ്ടി വിളിക്കാന്‍ ആയ്‌ പോയ്‌ . വണ്ടി വന്നപോഴേക്കും അവിടെ ആളുകള്‍ കൂടി ..19 വയസു മാത്രം ഉള്ള ഇവന്‍ എന്തിനാ ഇതു ചെയ്തത് എന്ന ചര്‍ച്ച നടക്കുന്നു, ശരത് നല്ലൊരു പയ്യന്‍ ആണ് എന്നു പറയുന്നത് കേട്ടപ്പോള്‍ ആണ് അവന്‍റെ പേര് എനിക്ക് മനസിലായത്,
അവനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞാന്‍ പലരുമായ് സംസാരിച്ചു, ഒടുവില്‍ എല്ലാം മനസിലായ്‌ അവന്‍റെ അച്ഛന്‍ കൂലി വേല ചെയ്തു കിട്ടുന്ന പണം ചീട്ടു കളിക്കാനും ,കള്ള് കുടിക്കാനും മാത്രം , അവന്റെ അമ്മ എന്നോ ഗള്‍ഫില്‍ പോയ്‌ വല്ലപോഴും വരും അവരെ കുറിച്ച് നല്ല അഭിപ്രായം പറയുന്നവര്‍ ഇല്ല . ഇവനെ നോക്കിയരുന്നത്‌ ആ പാവം വയസായ സ്ത്രീ ആയിരുന്നു.സ്വന്തം ജീവിതം കൈവിട്ടു പോയ അവനെ ഓര്‍ത്ത്‌ എന്‍റെ കണ്ണുകള്‍ നിറഞ്ഞു വീടിലേക്ക്‌ പോകുമ്പോള്‍ ആ സുന്ദരിയുടെ വരവ് വീണ്ടും, ഭൂമിയെ ചുംബിച്ചു കൊതി തീരാതെ അവള്‍ ആര്‍ത്തു ഇരമ്പി വരുന്നു ,ഞാന്‍ അവളെ നോക്കി ശപിച്ചു പറഞ്ഞു നീ എന്തിനാ വീണ്ടും വരുന്നത് ??
അവള്‍ എന്നെയും ചുംബിച്ചു കൊണ്ട് കടന്നു പോയപ്പോള്‍ മനസ് അറിയാതെ ഒന്ന് തേങ്ങി !