Friday, November 11, 2011

എന്‍റെ പ്രണയലേഖനം ! !

ആരെങ്കിലും വിശ്വസിക്കുമോ എന്തോ ? എന്തായാലും ഞാന്‍ പറയുന്നത് അമ്മച്ചിയാണ സത്യം .
2005 ല്‍ ആണ് ആ സംഭവം  നടന്നത്. ഒരു പക്ഷെ ആദ്യമായ്    ആകും ഇങ്ങനെ ഒരു സംഭവം നിങ്ങളും കേള്‍ക്കുന്നത് ഹി ഹി ഹി 
എന്തായാലും ഞാന്‍ ആ ദിവസം പറഞ്ഞു തുടങ്ങാം . 
പ്ലസ്‌ 2 വിനു പഠിക്കുന്ന കാലം ,വീടിനു അടുത്താണ് ഈ സംഭവം എല്ലാം അരങ്ങേറുന്നത് .രാവിലെ സമയം  ഒരു 10 .30 .ടൈം ഞാന്‍ മറന്നിട്ടില്ലാ   കാരണം അപ്പോള്‍ ചന്തയില്‍ പോകുന്ന ടൈം ആ .അപ്പോള്‍ അവളുടെ ഉമ്മ  ചന്തയില്‍  പോകുന്നതിനായ്  ഞാന്‍ റോഡില്‍ നിന്നു വാറ്റി തിരിയുന്നു.
മഴക്കാലത്ത് തവളകള്‍ ഇറങ്ങുന്ന പോലെയാണ്  നമ്മള്‍ കാമുകന്മാരും നല്ലൊരു  മഴ കണ്ടാല്‍  നമ്മള്‍ വിടുമോ ?? ഇതിനെ കുറിച്ച്  മുന്‍പ്‌ ഞാന്‍ " ഓള്‍ കേരള കാമുകന്‍ അസോസിയേഷനില്‍ " എഴുതി  പോസ്റ്റ്‌ ചെയ്തു അവാര്‍ഡ്‌ വാങ്ങി പോക്കറ്റില്‍ ഇട്ടതാ .
എന്തായാലും  കുറച്ച് നേരം നിന്നതെ ഉള്ളു ,
താണ്ട പോണെടാ മച്ചാ എന്‍റെ അമ്മായ്‌ ചന്തയിലോട്ട് :-)
പിന്നെ  പറയണോ എന്‍റെ കയില്‍ ഉള്ള പ്രേമലേഖനം കൊടുക്കാന്‍ ഉള്ള തന്ത്ര പാടു . 
അമ്മേ ,പിടിക്കപെട്ടാല്‍ അളിയന്‍റെ കയില്‍ ഉള്ള ഇടി എല്ലാം വങ്ങേണ്ടി വരും ആഗോള തലത്തില്‍ നമ്മളെ പോലുള്ള കാമുകന്‍മാര്‍ പേടിക്കുന്ന ഒരു ഖടകം ആണല്ലോ പെണ്ണിന്‍റെ ആങ്ങളമാര്‍   so ഞാന്‍  very very Careful ആയിരുന്നു . 
അന്ന് അവളുടെ കയില്‍ മൊബൈല്‍ ഒന്നും ഇല്ലാ . വീട്ടിലെ ലാന്‍ഡ്‌ ഫോണില്‍ വിളിച്ചാല്‍ പണി പാളും , അവിടെ കാളര്‍ ഐഡിയ ഉണ്ട് അങ്ങ് വിളിച്ചു കൊടുത്താല്‍ മതി "ഷെര്‍ലക്ക് ഹോംസിനെ " മനസ്സില്‍ ധ്യാനിച്ച് കൊണ്ടാ എല്ലാ പ്ലാനും .പിന്നെ ആറ്റിങ്ങല്‍ ചിറയിന്‍കീഴ്‌ പ്രദേശങ്ങളില്‍ ഞാന്‍   പലര്‍ക്കായ്‌ കൊടുത്ത പ്രേമലേഖന എക്സ്പീരിയന്‍സ്  എന്‍റെ ആത്മവിശ്വാസത്തെ വര്‍ധിപ്പിച്ചു  !
എന്‍റെ കരളിന്‍റെ കരളാം മുന്താസേ എവിടെയാ നീ ??? (ചില ശരീര തകരാറുകള്‍ എനിക്ക്  വരാന്‍ സാധിയത ഉള്ളത് കൊണ്ട് പേര് മാറ്റി പറയുന്നു )
ഞാന്‍ നിന്നു തളന്നു എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് നിന്നപ്പോള്‍ ആ മുന്താസ്  വന്നത്.എന്‍റെ സ്ഥിരം നമ്പര്‍ അങ്ങ് ഇട്ടു 32 പല്ലില്‍ ഏതാണ്ട് 20 എണ്ണം കാണിച്ചു കൊണ്ട് നിന്നു. റോഡ്‌ ആ എന്നും ഓര്‍ക്കണം അങ്ങനെ നോക്കി നില്‍ക്കാനും പറ്റില്ല .ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കിടന്ന പ്രേമലേഖനം കുറച്ച് ഒന്ന് പൊക്കി കാണിച്ചു .അപ്പോള്‍ മുന്താസ് കൈ കാണിച്ചു പറഞ്ഞു ഞാന്‍ താ വരുന്നു എന്നു .
കാരണം വീട്ടില്‍ നിന്നും ഇറങ്ങനമെങ്ങില്‍   എന്തെങ്ങിലും പറഞ്ഞാല്‍ അല്ലേ  ഇറങ്ങാന്‍ പറ്റു 
ആ റോഡിനടുത്ത് തന്നെ ഒരു കടയില്‍ പോകുന്ന പേരും പറഞ്ഞു വരും .അതുവരെ ഞാന്‍ അവിടെ നില്‍ക്കേണ്ടി വരും  
അങ്ങനെ കാത്തു നിന്നപ്പോള്‍ മുന്താസ് മന്തം മന്തം നടന്നു വരുന്നു . 
എന്തായാലും കത്ത് മുന്താസിന്‍റെ   കൈയില്‍ കൊടുക്കാന്‍ പറ്റില്ല കാരണം റോഡില്‍ വെച്ചു ആരെങ്ങിലും കണ്ടാല്‍  കലിപ്പ് ആകും . ആകെ ടെന്‍ഷന്‍ എന്ത് ചെയും .    അതു കൊണ്ട് പ്രേമലേഖനം ഞാന്‍ കൈയില്‍ എടുത്തു വെച്ചു . എന്‍റെ കുറച്ച്  പുറകെ  ആയ്‌  പുള്ളിക്കാരി വരുനുണ്ട് , അപ്പോള്‍ എങ്ങനെ കൊടുക്കും ആകെ എനിക്ക് വട്ടായ് ???
അവസാനം എന്‍റെ മനസ്സില്‍ ഉദിച്ച ഐഡിയ അങ്ങ് ചെയ്തു 
എന്‍റെ പ്രേമലേഖനം ഞാന്‍  കൈയില്‍ വെച്ചു  ചുരുട്ടി  എന്നിട്ട്  മുന്താസിനെ കാണിച്ചു റോഡിന്‍റെ   സൈഡില്‍   അങ്ങ് ഇട്ടു . ഹോ സമാധാനമായ് ഇനി അവള്‍ അതു എടുത്തോളും .ഞാന്‍ കുറച്ച് സ്പീഡില്‍ ആയ്‌ നടത്ത കുറച്ച് ദൂരം എത്തി  എന്നിട്ട് ഫോണ്‍ എടുത്തു ചെവിയില്‍ വെച്ചു തിരിഞ്ഞു നിന്നു .കാരണം മുന്താസ് അതും കൊണ്ട് പോകുന്നത്  കാണാന്‍ ആയി നിന്നതാ .
അയ്യോ ചതിച്ചു സകല ഈശ്വരമാരെയും അപ്പോള്‍ തന്നെ വിളിച്ചു പോയ്‌ ഞാന്‍ ,
എന്‍റെ ഭഗവാനെ  ഇനി എന്ത് ചെയ്യും.
ഞാന്‍ ഇട്ട പ്രേമലേഖനം കാക്ക  എടുത്തു കൊണ്ട് പോയ്‌ ..ഞാന്‍ ഒന്ന് ഞെട്ടി എവിടെ നിന്നോ പറന്നു വന്ന കാക്ക അതും കൊക്കില്‍ ഒതുക്കി  കൊണ്ട് ഒരൊറ്റ പോക്ക് .ഇതു കണ്ട മുന്താസ് ചിരിച്ചു കൊണ്ട് നടന്നു വരുന്നു . 
ഒച്ച്‌  നടക്കുന്നത് പോലെ നടന്നു വന്നിട്ട് ഇരുന്നു കിനിക്കുവാ അവള്‍ :-(
എനിക്ക് ടെന്‍ഷന്‍ ഓടു ടെന്‍ഷന്‍ . ഇനി ഇതു വേറെ ആര്‍കെങ്കിലും കിട്ടിയാല്‍ ഉള്ള അവസ്ഥ ശോ ! ആലോചിക്കാന്‍ പോലും വയ്യ .
ആദ്യത്തെ പേജില്‍ ആദ്യം തന്നെ നല്ല വടിവൊത്ത അക്ഷരത്തില്‍ എന്‍റെ നാമം 
കുറിച്ച് വെച്ചേക്കുവാ 
പിന്നെ  പേജ് നിറയെ തേന്‍ ഊറും വാക്കുകള്‍ എന്‍റെ കാവിലമ്മേ നീ തന്നെ 
തുണ !
ഇപ്പോഴും മനസിലാകുന്നില്ല , എന്തിനാ ആ  കാക്ക എന്‍റെ പ്രേമലേഖനം  എടുത്തു കൊണ്ട് പോയത് എന്നു !
 എന്തായാലും  ആ പ്രേമലേഖനം ഇന്നും  റിലീസ് ആയിട്ടില്ല ഹി ഹി ഹി 
അതെങ്ങാനും അന്ന്  റിലീസ്  ആയിരുന്നു എങ്കില്‍ ഞാന്‍ രാജ്യം വിട്ടേനെ  !

വാല്‍കഷ്ണം : -  എന്നാലും എന്‍റെ പൊന്ന് കാക്കേ നിനക്കും ഇല്ലെ കാമുകിയും , ഭാര്യയും?.
അനുരാഗ പൂക്കള്‍ കൊണ്ട് അണിയിച്ച എന്‍റെ പ്രണയലേഖനത്തില്‍  ഒരു വണ്ടി ചാണകം കൊണ്ട് ഇട്ടു പോയ കാക്കേ , നിന്നെ ഞാന്‍  അടുത്ത പാട്ടുമത്സരത്തില്‍ എടുത്തോളാം