Tuesday, December 13, 2011


Please install any of the Malayalam unicode fonts (such as AnjaliOldLipi , Thoolika Traditional ) to read this blog. Please download the font from the above link and paste to the Fonts Folder of your Computer (usually it will be on C:\Windows\Fonts or C:\Control Panel\Fonts )


To type Malayalam, please go to this link  Google Malayalam Transliteration   and start typing in 'Manglish'. You can cut & paste anywhere on the web.


                                            AnjaliOldLipi  , Thoolika Traditional
                                           
                                        C:\Windows\Fonts or C:\Control Panel\Fonts




അണ്ണാച്ചി നിങ്ങള്‍ പുലി തന്നെ !വെറും പുലി അല്ല കഴുത പുലി .



ഹ ഹ ഹ ....കേട്ടോ  തമിഴ്നാട് കോണ്‍ഗ്രസ്‌ എം പി മാരുടെ  തമാശ
ഇടുക്കി തമിഴ്നാടിനോട് ചേര്‍ക്കണമെന്ന് .
എന്താ ഈ അണ്ണാച്ചിമാരുടെ ഉദേശം ??
കൊത്തി കൊത്തി ഇപ്പോള്‍ അങ്ങ് ഇടുക്കി കേറി കൊത്തിയല്ലോ!
ഇത്രെയും നാള്‍ വെള്ളം കൊടുത്തതും പോരാഞ്ഞിട്ട് 
ഇനി അണ്ണാച്ചിമാര്‍ക്ക്  ഇടുക്കി കൂടെ വേണം എന്ന്.
ഇടുക്കി അല്ല ഇവന്മാര്‍ക്ക് ...............?   ( Fill In the Blank with Suitable Word )

DMK അണ്ണാച്ചിമാര്‍ പറയുന്നു കേരളം നാടകം കളിക്കുന്നു എന്ന്.
ഇവിടെ എന്താ നാടോടി നൃത്തം ആണോ നടക്കുന്നത് നാടകം കളിക്കാന്‍ ?
അതിനിടക്ക് അടുത്ത ഡയലോഗ്  ഡാം സുരക്ഷിതമാണെന്നും ഭൂകമ്പങ്ങള്‍ ആലോചിച്ചു കേരള  ജനങ്ങള്‍ ആശങ്കപെടണ്ട എന്ന് വല്യമ്മച്ചി .
അത് എന്താ ജയലളിത വല്ല്യമച്ചി, ഇനി ഭൂകമ്പം ഉണ്ടാകാതിരിക്കാന്‍  നിങ്ങള്‍  ഭൂകമ്പ അസ്സോസ്സിയേഷന് ഒരു തുറന്ന കത്തെഴുതിയോ ??

വാല്‍കഷ്ണം 
ഇടുക്കിയില്‍ ഉള്ള മലയാളികള്‍ക്ക്  ജയലളിത വല്യമ്മച്ചി തമിഴ് പഠിക്കാനായ് സ്പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങാന്‍  ഇരിക്കുകയാണ് 
ആദ്യാക്ഷരം പഠിച്ചു പറയുന്നവര്‍ക്ക് ഒരു " ലാപ്‌ടോപ്പ് 'ഫ്രീ ആയ്‌ കൊടുക്കാന്‍ ഉടന്‍ തന്നെ തീരുമാനമാകും 
ആദ്യാക്ഷരം ഇങ്ങനെ 
"""""വേലക്കാരി ആയിരുന്താലും നീ എന്‍ മോഹവല്ലി"""""

Monday, December 5, 2011

ഫിസിക്സിന്‍റെ രാജയോഗം !

ഞാന്‍ ഒരു പ്രസ്ഥാനവും , ബുദ്ധിജീവി  ആയതു കൊണ്ടും തന്നെ  നിങ്ങള്‍ എല്ലാവരും ഇനിയും എന്നെ കുറിച്ച് ഒരുപാട് കേള്‍ക്കാന്‍ ഇടവരും
പണ്ട് " ആറ്റിങ്ങല്‍  " ബസ്സ്‌ സ്റ്റാന്‍ഡില്‍ ക്ലാസ്സില്‍ കയറാതെ നിന്നു സ്കൂളിലും, കോളേജിലും പോകുന്ന   ചെല്ലകിളികളുടെ  എണ്ണം എടുക്കുകയും  , ഇപ്പോള്‍ ദുബായില്‍ ഇരുന്നു  ദിവസങ്ങള്‍ എണ്ണുകയും ചെയ്യുന്ന എന്നെ കുറിച്ച്  തന്നെയാണ് ഇതും .. മറ്റൊരാളെ കുറിച്ച് എഴുതണം  എന്നുണ്ട് പക്ഷെ അതിനു സാധിക്കുനില്ലാ , കാരണം 
ബാക്ടീരിയ !

കുട്ടന്‍ കണിയാര്‍   കവടി നിരത്തി  പറഞ്ഞത് കേട്ട് എല്ലാവരും ഒന്ന്  സന്തോഷിച്ചു  എനിക്ക് രാജയോഗം. ദേ കിടക്കണ്  , 
"മോനേ മനസ്സില്‍ ഒരു  ലഡു പൊട്ടി "  ആറ്റിങ്ങല്‍ കൊട്ടാരത്തില്‍ വേകന്‍സി ഉണ്ടോ എന്തോ ?
 രാവിലെ തന്നെ  കുതിരപുറത്തു കയറി   കിരീടവും വെച്ചു ആറ്റിങ്ങല്‍  ഹൈവേയില്‍ കൂടെ പോകുന്നതു ഒന്ന് ഓര്‍ത്തു ,.
ഹോ രോമാഞ്ച കഞ്ചുകം ആകുന്നു !
ആറ്റിങ്ങല്‍ കൊട്ടാരം എന്തായാലും വളരെ പ്രസിദ്ധമാണ്  നമ്മുടെ നാട്ടില്‍ 
എന്ത് ഉദേശിച്ചാണ്  കുട്ടന്‍ കണിയാര്‍ രാജയോഗം പറഞ്ഞത് എന്നു എനിക്ക് അറിയില്ല .
കുട്ടന്‍ കണിയാരുടെ നാക്ക് പൊന്നായിരിക്കട്ടെ രാജയോഗം പറഞ്ഞു എട്ടാം ദിവസം  + 2 എക്സാം റിസള്‍ട്ട്‌   വന്നു .
ഫിസിക്സ്‌ എട്ടുനിലയില്‍ പൊട്ടി 3 മാര്‍ക്കിനു 
മനസ്സില്‍ ആയിരം തെറികള്‍  കുട്ടന്‍ കണിയാരെ  പറഞ്ഞു കൊണ്ട് SAY EXAM എഴുതാനുള്ള ഒരുക്കങ്ങള്‍ 
ക്ലാസ്സില്‍ കിടന്നു ബഹളം വെച്ചപ്പോള്‍ ഫിസിക്സ്‌ ടീച്ചര്‍ മനസു  കൊണ്ട്  ശപിച്ചതാകും !
ഫിസിക്സ്‌  Say Exam തകര്‍ത്തു എഴുതണം എന്തായാലും വിട്ടുകൊടുക്കാന്‍ ഞാന്‍ തയാറല്ല !
എന്നോടാ കളി, :ഭൂഗോളത്തിന്‍റെ ഓരോ സ്പന്ദനവും കണക്കിലാണ് " എന്നു പറഞ്ഞ ചാക്കോ മാഷിന്‍റെ ( തിലകന്‍ )
വിഷയം പുല്ലുപോലെയ  എഴുതി എടുത്തത്‌ പിന്നെയാ ഈ ഫിസിക്സ്‌ ആ ഫൂ :-)
അങ്ങനെ ഫിസിക്സ്‌ സബ്ജെറ്റ്മായ് ഒരു വലിയ മല്‍പിടിത്തം തന്നെ ഞാന്‍ നടത്തി .ഒന്നുകില്‍ നീ അല്ലെങ്ങില്‍ ഞാന്‍ !
Say എക്സാം എഴുതുവാനുള്ള തിരക്കിലാണ് ദിവസങ്ങള്‍ കടന്നു പോയ്‌ ഞാന്‍  പഠിച്ചു തകര്‍ക്കുന്നു ,
സമയം രാത്രി 8 മണി . നാളെ ആണ് എഴുതി തകര്‍ക്കേണ്ടത് ,Equation's പടിക്കലാണ് തലക്കു വട്ടാകുന്നത്,
ഞാന്‍ ഒരു ബുദ്ധി ജീവി ആയതു കൊണ്ട് തന്നെ എന്‍റെ തലയില്‍ അതൊന്നും പിടിക്കില്ലാ .
 രക്ഷയില്ലാ ഒരു രക്ഷയും ഇല്ലാ "തുണ്ട്" വെക്കാതെ നടപ്പില്ലാ Einstein അണ്ണന്‍ എവിടെയോ പറഞ്ഞാ E = Mc2 . മാത്രം ഓര്‍മയുണ്ട് .

അങ്ങനെ Equation's എല്ലാം എഴുതി റെഡി ആക്കി വെച്ചു 
രാവിലെ തുടങ്ങണം . 
രാവിലെ തന്നെ സ്കൂളിന്റെ മുന്നില്‍ പോയ്‌ നിന്ന്‌  ക്ലാസ്സ്‌ റൂം തപ്പി പിടിച്ചു എടുത്തു.
എന്‍റെ റോള്‍ നമ്പര്‍ ഇട്ട ഇരിപ്പിടത്തില്‍ ഇരിപ്പ് ഉറപ്പിച്ചു.
അയ്യോടാ ഇതാരാ വരുന്നത് ?  തിം തരികിട തോം 
എനിക്ക് ഒരു കൂട്ട് കൂടെ  ഉണ്ട് SAY Exam എഴുതാന്‍ , എന്‍റെ ക്ലാസ്സിലെ മറ്റൊരു ബുന്ധി ജീവി ശ്രിമതി "ചിന്ദു " 
അതും എന്‍റെ അടുത്ത് തന്നെ ഒരേ ബെഞ്ചില്‍ ,
 കേരളത്തിന്‍റെ  തലസ്ഥാനം ഇവിടെ എന്നു ചോതിച്ചാല്‍  " കാസര്‍കോട് " എന്നു പറയുന്ന ബുന്ധി ജീവി .
ഹൊ , ഇവള്‍ക്ക് വല്ലതും അറിയാമായിരിക്കണേ എന്‍റെ കര്‍ത്താവേ എന്നായി എന്‍റെ പ്രാര്‍ത്ഥന അപ്പോള്‍ മുതല്‍ 
ഞാന്‍ ചോദിച്ചു ,
"എടി നിനക്ക് വല്ലതും അറിയാമോ ?"
"ചിന്ദു :- എങ്കില്‍ ഞാന്‍ ഇവിടെ വന്നിരിക്കോ ? "
ന്യായമായ ഉത്തരം .
ഞാന്‍ ഒന്നും പറഞ്ഞില്ലാ .പുവര്‍ ഗേള്‍!!!
 നാട്ടില്‍ അറിയപെടുന്ന ഒരു  ആദ്യപകന്‍റെ  മകളാണ് ചിന്ദു.
എന്തായാലും അവള്‍ക്കു ഫിസിക്സ്‌ പോയത് " 9 " മാര്‍ക്കിനു 
എന്തായാലും എട്ടാം ക്ലാസ്സുവരെ മാത്രം പോയ എന്‍റെ പിതാവിന് അഭിമാനിക്കാം !
എനിക്ക് ഫിസിക്സ്‌  " 3 " മാര്‍ക്കിനല്ലേ പോയത് !!!!!!!!!
ഈ പേരും പറഞ്ഞു ഒരു " ബൈക്ക് "  വാങ്ങി തരണം എന്നു അച്ഛനോട് പറയണം എന്നുണ്ടായിരുന്നു.
അത് ഇപ്പോള്‍ വേണ്ടാ എന്നു മനസ് പറഞ്ഞു ഇനിയും ഉണ്ടല്ലോ എക്സാം :-)


എല്ലാവരും തയ്യാര്‍ ടീച്ചര്‍ ക്ലാസ്സില്‍ വന്നു കൊസ്റ്റ്യന്‍ പേപ്പര്‍ തന്നു. 
ആ ഇനി എന്ത് നോക്കാന്‍ തുടങ്ങാം ,
എടി ചിന്ദു വല്ലതും അറിയാം എങ്കില്‍ പറഞ്ഞു തരണം  എന്ന എന്‍റെ അപേക്ഷ  വരുന്നതിനു മുന്നേ അവളുടെ അപേക്ഷ ഫോം വന്നു. 
എടാ നിന്‍റെ പേപ്പര്‍ ഇങ്ങോട്ട് വെച്ചു എഴുതണേ !
ദേ കിടക്കണ്, ചതിച്ചല്ലോ എന്‍റെ  ഫിസിക്സ്‌ പുണ്ണ്യളാ
ഞാന്‍ എന്ത് എഴുതും കര്‍ത്താവേ,
 എന്തായാലും എന്‍റെ തലവിധി സഹിക്കുക തന്നെ .
പേനെ എടുത്തു നൂറെ നൂറ്റിപത്ത് സ്പീഡ് .
ബ്രേക്കറ്റില്‍ നിന്നും ഉത്തരം എഴുതണം ..എന്നെ സംബധിച്ചടുത്തോളം ഒരു കറക്കി കുത്ത് !
കറക്കി കുത്തില്‍ പണ്ടേ എനിക്ക് B Tech ഉണ്ട് . പത്തെണ്ണം  കുത്തിയാല്‍ ഏഴെണ്ണം ഉറപ്പാ .
പേപ്പര്‍ എടുത്തു അങ്ങ് എഴുതി തകര്‍ക്കുന്നു , എന്താ എന്നു ചോദിക്കരുത് , വായില്‍ വരുന്ന എല്ലാം എഴുതി നിറക്കുന്നു.
പാവം ചിന്ദു അവള്‍ അത്  പോലെ ctrl C , ctrl V ,

ഒരു സര്‍ക്യൂട്ട് ഡയഗ്രം തന്നിട്ട് അതില്‍ എന്തോ ഒരു കുന്തം കണ്ടു പിടിക്കണം .
ഇതു എന്ത് കഷ്ട്ടമാ എന്നു നോക്കണേ ?
ഞാന്‍ എന്താ ശാസ്ത്രജ്ഞന്‍ ആണോ  കണ്ടു പിടിക്കാന്‍ ?
സകല തുണ്ടുകളും എടുത്തു നോക്കി എന്നിട്ട്  പോലും അതിന്‍റെ ഫോര്‍മുല കിട്ടിയില്ല 
ഞാന്‍ അന്തം വിട്ടു  ആ കൊസ്റ്റ്യന്‍ പേപ്പര്‍ തല തിരിച്ചു പിടിച്ചു നോക്കി ഇരിക്കുവാ 
ആ ഇരിപ്പ് കണ്ട ടീച്ചര്‍ എന്‍റെ അടുത്ത് വന്നു ഒന്ന് കറങ്ങി പോയ്‌ 
റോഡ്‌ സൈഡില്‍ മൈല്‍ കുറ്റി വെച്ച പോലുള്ള ഇരിപ്പല്ലേ എന്‍റെ  ,
വരാതിരിക്കില്ല. വന്നില്ലെങ്ങിലേ അതിശയികേണ്ടി !

ഏവനോ ഒരുത്തന്‍ നട്ടപാതിരക്കു രണ്ടെണ്ണം വിട്ടൊണ്ട് ( ഏതു  ബ്രാന്‍ഡ്‌ എന്നു പിടികിട്ടിയിട്ടില്ല ) ബോധം ഇല്ലാതെ എന്തൊക്കയോ കണ്ടു  പിടിച്ചു. അത് ഇനി ബോധം ഉള്ള നമ്മള്‍ കണ്ടു പിടിക്കണം  ഇതു എന്ത് ന്യായം ?
രണ്ടെണ്ണം ഉള്ളില്‍ ചെന്നപ്പോള്‍ ഉള്ള സുപ്രധാന കണ്ടുപിടിത്തങ്ങള്‍  ധാരാളം നമ്മുടെ നാട്ടില്‍ തന്നെ ഉണ്ട്.

1 ) ഏതു  ഓടയിലും ഒരു മനുഷ്യന്  മണിക്കൂറുകളോളം ഒരേ പൊസിഷനില്‍  കിടക്കാം പറ്റുമെന്ന് തെളിയിച്ചിട്ടുണ്ട്

2 ) എട്ടു കാല്‍  ചലന സിന്ധാന്തം 

3 ) ആധുനിക തെറികളുടെ  ഉല്‍പ്പത്തി 

4 ) സഹന  ശക്തി കൂടുതല്‍  ( പെട്രോള്‍ വില കൂട്ടിയതില്‍ ഹര്‍ത്താല്‍,  റമ്മിന് വില കൂട്ടിയാലോ ????? )

5 ) ആത്മസമര്‍പ്പണം ( കട്ടക്ക് ഇടല്‍ )

6 ) ഐക്ക്യം ( ബിവറേജ് ക്യു )


ഇതു കണ്ടു പിടിക്കാന്‍ ആരും പറയാത്തത്  എന്താ ?
എന്തായാലും ഞാന്‍ മൂന്ന് മണിക്കൂര്‍ എന്തൊക്കെയോ കുത്തി കുറിച്ച് കൊടുത്തു .
പരീക്ഷ  ഹാളില്‍ നിന്നും വെളിയില്‍ ഇറങ്ങിയപ്പോള്‍ ചിന്ദു എന്നോട് ഒരു ചോദ്യം 
ഡാ ജയിക്കും അല്ലേ ??
ജയിക്കുമെടി നോക്കിക്കോ എന്നു പറഞ്ഞു 
വളര സ്നേഹത്തോടെ ചിന്ദുവിനോട്  യാത്ര പറഞ്ഞിറങ്ങി .
പിന്നെ വേഴാമ്പലിനെ പോലെ ഒരു കാത്തിരിപ്പ്‌.
കുറച്ച് ദിവസത്തിന് ശേഷം റിസള്‍ട്ട് വന്നു ഫിസിക്സ്‌  75 % മാര്‍ക്കോടെ ഞാന്‍ അക്കരെ ചാടി കൂടെ ചിന്ദുവും :-)

ആരാണാവോ എന്‍റെ പേപ്പര്‍ നോക്കിയത് ??? 
എന്തൊക്കെ ആയാലും എന്‍റെ ഫിസിക്സ്‌  പേപ്പര്‍ നോക്കിയ ടീച്ചര്‍ക്ക് ഒരു കാര്യം വെക്തമാണ് 
ആഗോള സാമ്പത്തികമാന്ദ്യത്തില്‍ നിന്നും അമേരിക്ക , ഇന്ത്യ , ജപ്പാന്‍ , ചൈന , തിരോന്തോരം  , കോരാണി , ചിറയിന്‍കീഴ്‌, കൂത്താട്ടുകുളം  എന്നീ രാജ്യങ്ങളെ മാന്ദ്യത്തില്‍ നിന്നും കര കയറ്റാന്‍ എനിക്ക് സാധിക്കും എന്നു മനസിലാക്കി കാണും,കാരണം ഞാന്‍  പുതിയ പുതിയ  Equation's ആണ് ഞാന്‍ കണ്ടുപിടിച്ചു കൊടുത്തിരിക്കുന്നത് .
റിസള്‍ട്ട്‌ വന്ന് കുറച്ച്  നാള്‍  പരീക്ഷാഭവനില്‍ നിന്നും ഒരു ഫോണ്‍ കാള്‍ ഞാന്‍  പ്രതീക്ഷിച്ചു.കാരണം  ഫിസിക്സിനു വേണ്ടിയുള്ള എന്‍റെ സംഭാവനകള്‍ പരിഗണിച്ചു എനിക്ക് പരീക്ഷാഭവനില്‍ നിന്നും  അവാര്‍ഡ് തരുമെന്ന് വരെ ഞാന്‍ കരുതി  എന്‍റെ സംഭാവന ചെറുതൊന്നും അല്ലല്ലോ   .അവാര്‍ഡും പിടിച്ചു നില്‍ക്കുന്ന ഫോട്ടോ പത്രങ്ങളിലും , ചാനലുകളില്‍ വരുന്നതും സ്വപ്നം കണ്ടുകൊണ്ടൊരു കാത്തിരിപ്പ് .

പറയാന്‍ പറ്റില്ലെന്നേ  കുട്ടന്‍ കണിയാര്‍ രാജയോഗമാ പറഞ്ഞിരിക്കുനത് രാജയോഗം!!!!!!!!!

വാല്‍കഷ്ണം :-  
     കാലചക്രത്തിന്‍റെ കറക്കത്തില്‍ ഞാന്‍ ഇങ്ങ് ദുബായില്‍ എത്തി . ഫിസിക്സ്‌ പേപ്പര്‍ നോക്കിയ ടീച്ചറിന് തെറ്റുപറ്റിയില്ല ആഗോള സാമ്പത്തികമാന്ദ്യത്തില്‍ നിന്നും ഞാന്‍ ദുബായിയെ ഒരുവിധം കരകയറ്റി.( എന്നെ സമ്മധിക്കണം).
പക്ഷെ എന്‍റെ കമ്പനി FALCON PACK - നെ കരകയറ്റാന്‍ ഉള്ള എന്‍റെ  Equation  എല്ലാം തന്നെ മിസിറികള്‍ ( ഈജിപ്ത്കാര്‍  ) വെട്ടി കളയുന്നല്ലോ കര്‍ത്താവേ !!!!!!!!!