അങ്ങനെ എന്‍റെ പ്രവാസ ജീവിതം 4 വര്‍ഷം പിന്നിട്ടു എന്‍റെ വീട്ടുകാര്‍ ,കൂട്ടുകാര്‍ എല്ലാവരെയും ഞാന്‍ കണ്ടിട്ട് 4 വര്‍ഷം ആയ് എന്നു പറയുമ്പോള്‍ നിങ്ങള്‍ ചോതിക്കും ഇതുവരെ നാട് കാണാന്‍ പോയില്ലേ എന്നു !
അതെ സുഹൃത്തെ അതിനുള്ള ഭാഗ്യം ഇതു വരെ എനിക്ക് ലഭിച്ചില്ല ,
ഇനി ആരെങ്ങിലും ഞാന്‍ 4 വര്‍ഷം കൊണ്ട് എന്ത് സമ്പാദിച്ചു എന്നു ചോതിച്ചാല്‍ ഉത്തരം ഇത്ര മാത്രം, മലയാളം മാത്രം പറഞ്ഞു നടന്ന ഞാന്‍ ഇപ്പോള്‍ കടലില്‍ കാഴം കലക്കിയ പോലെ 3 ഭാക്ഷകള്‍ വെച്ചു കാച്ചുന്നു :-)
വീട്ടില്‍ ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെയിരിക്കുമ്പോഴും ഉള്ളതെല്ലാം വിറ്റുപെറുക്കി
കുടുംബത്തെ ഒന്ന് കര കയറ്റാന്‍ കടല്‍ കടന്നവര്‍ മുതല്‍ അടിച്ചു പൊളി ജീവിതത്തിനായി മാത്രം ഗള്‍ഫില്‍ ജോലിയെക്കുന്നുവര്‍ വരെ നമ്മുടെ കൂട്ടത്തിലുണ്ട് ..എന്നു ഞാന്‍ വായ്ചിട്ടുണ്ട് അത് സത്യം തന്നെ ആണ് എന്നു ഇവിടെ വന്നപ്പോള്‍ ആണ് മനസിലായത്.
പക്ഷെ ആരെയൊക്കെ എവിടെയൊക്കെ ഏതൊക്കെ നിലകളില്‍ എത്തിക്കണം എന്നത് തലവര എന്ന് നാം പറയുന്ന " വിധി " യുടെ വിളയാട്ടങ്ങളിലൂടെയായിരിക്കും.. .അതും സത്യം തന്നെ അല്ലേ ?
21 വര്‍ഷക്കാലത്തെ ജീവിതത്തിനു ഇടയില്‍ ആദ്യമായിട്ടാണ് ഞാന്‍ അന്ന് അറബ്‌നാട്ടില്‍ എത്തിയത് ആകാശത്ത് വട്ടമിട്ടു പറന്നു നടന്ന ഒരു പക്ഷി പോലെ ആയിരുന്നു എന്‍റെ 21 വര്‍ഷകാലത്തെ ലൈഫ് . ഇപ്പോള്‍ ഒരു ചിറകു ഒടിഞ്ഞ പക്ഷിയുടെ അവസ്ഥ പോലെ ആയ് .ബസ്സ് സ്ടാണ്ടിലും, സ്കൂള്‍ ടൈം എന്നു വേണ്ടാ ആറ്റിങ്ങല്‍ ചിറയിന്‍കീഴ് പ്രദേശത്ത് 10 ചെല്ല കിളികള്‍ എവിടെ കൂടും അവിടെ വായ്നോക്കാന്‍ ഞാനും എന്‍റെ ഫ്രെണ്ട്സും കാണും ( മുന്നില്‍ ആയ് തന്നെ എന്നെ കാണാം എന്നാ കേട്ടുകേള്‍വി )..
എത്ര ചെല്ലകിളികളെയാ വളച്ച് എടുത്തത് ഹോ ! അതൊരു കാലം തന്നെ ആണേ ..... അവസാനം ഗോപികമാരുടെ കള്ള കാമുകന്‍ അസൂയ മൂത്ത് എനിക്കിട്ടൊരു പണി തന്നു. ആ പണി എനിക്ക് അങ്ങ് ഏറ്റു 2 വീക്ക് കൊണ്ട് വിസ റെഡി .
എല്ലാം തീര്‍ന്നു ഇനി അങ്ങോട്ട് ഗള്‍ഫില്‍ കിടന്നു കട്ട അടിക്കണമല്ലോ എന്നു മനസില്‍ പറഞ്ഞു കൊണ്ട് എയര്‍പോര്‍ട്ടില്‍ എത്തി .അപ്പോഴാ എന്‍റെ കൂട്ടുകാരന്‍റെ വായില്‍ നിന്നും ആ സുഗമുള്ള വാക്ക് കേട്ടത് " അളിയാ അവിടെ എല്ലാം സൂപ്പര്‍ കിളികളാ " പിന്നെ എന്ത് വേണം അങ്ങനെ തിരുവനന്തപുരം എയര്പോര്ട്ടി നകത്തോട്ടു എങ്ങനെ, എങ്ങോട്ട് എന്നു ഒരു പിടിത്തവും ഇല്ലാ എന്‍റെ മുന്നില്‍ നടക്കുന്ന ഒരു അണ്ണന്‍റെ പിറകെ വെച്ചു പിടിച്ചു .പൊട്ടന്‍ ചന്തയില്‍ പോയ് എന്നു പറഞ്ഞത് എന്നെ ഉദേശിച്ചു പറഞ്ഞത് പോലെ ഉണ്ട് . അങ്ങനെ തപ്പി തടഞ്ഞു വിമാനത്തില്‍ കേറി പറ്റി . എയര്‍ഹോസ്സ്റെസ്സ് എന്‍റെ ടിക്കറ്റ് നോക്കി സീറ്റ് അവിടെ എന്നു കാണിച്ചു . ആ സീറ്റില്‍ ഇരുന്ന ഇരിപ്പ് അങ്ങ് ദുബായില്‍ എത്തുന്നത് വരെ തുടര്‍ന്നു.
അങ്ങനെ ദുബായിലെ ആകാശത് വട്ടമിട്ടു പറന്നു ഞാന്‍ ദുബായില്‍ ലാന്‍ഡ് ചെയ്തു.സത്യത്തില്‍ ഞാന്‍ അന്തം വിട്ടാ ദുബായിയിലെ എയര്‍പോര്‍ട്ട് റണ്‍വേ നോക്കിയത് ഇതു എന്താ ? ചന്തയില്‍ "ചാള" വില്‍ക്കാന്‍ ഇട്ടിരിക്കുന്നത് പോലെയാ വിമാനങ്ങള്‍ നിരത്തി ഇട്ടിരിക്കുന്നത് അതിനിടക്ക് എന്‍റെ അടുത്ത് ഇരുന്ന ചേട്ടായ് മൊബൈല്‍ ഓണ്‍ ചെയ്തു ലാന്‍ഡ് ചെയ്തു എന്നു പറയുന്നു എനിക്ക് ഓണാക്കാന്‍ ഒരു മൊബൈല്‍ പോലും ഇല്ലാ അത് കൊണ്ട് ഞാന്‍ അവിടെ തന്നെ ഇരുന്നു .
എയര്‍പോര്‍ട്ടില്‍ നിന്നും വെളിയില്‍ ഇറങ്ങി നേരെ ടാക്സിയില്‍
നാലുവരി പാതയില്‍ ഇരുവശത്തുമുള്ള വലിയ വലിയ ബില്‍ഡിങ്ങുകളെ പിന്നിലാക്കിക്കൊണ്ട് കാര്‍ ഓടിക്കൊണ്ടിരുന്നു. അപ്പോഴാണ് നമ്മുടെ "ഹിറ്റ് 96 മലയാളം FM "ആധിയമായ് കേള്‍ക്കുന്നത് അപ്പോള്‍ എന്താ ഒരു സന്തോഷം ശോ ഇവിടെ മലയാളം FM കിട്ടുമോ ! കോള്ളാലോ എന്നായ് പിന്നെ.
അങ്ങനെ ആ യാത്ര വന്നു നിന്നത് എനിക്ക് വിസ തന്ന കമ്പനിയില്‍
എന്‍റെ പൊന്ന് " Falcon pack " പ്രവര്‍ത്തകരെ ഞാന്‍ പുതുതായ് വന്ന ഒരു തൊഴിലാളി.എന്നെ നിങ്ങള്‍ ആശിര്‍വദിക്കണം ഇന്നു മുതല്‍ എന്‍റെ സര്‍ക്കസ് ആരംഭിക്കുന്നു .എന്നു പറഞ്ഞു തുടങ്ങിയ ഞാന്‍ ആ സര്‍ക്കസ് കളി ഇന്നും അതി ഗംഭീരമായ് തന്നെ തുടര്‍ന്ന് കൊണ്ടിരിക്കുന്നു .
എന്‍റെ പൊന്ന് " Falcon pack " പ്രവര്‍ത്തകരെ ഞാന്‍ പുതുതായ് വന്ന ഒരു തൊഴിലാളി.എന്നെ നിങ്ങള്‍ ആശിര്‍വദിക്കണം ഇന്നു മുതല്‍ എന്‍റെ സര്‍ക്കസ് ആരംഭിക്കുന്നു .എന്നു പറഞ്ഞു തുടങ്ങിയ ഞാന്‍ ആ സര്‍ക്കസ് കളി ഇന്നും അതി ഗംഭീരമായ് തന്നെ തുടര്‍ന്ന് കൊണ്ടിരിക്കുന്നു .
എന്തായാലും ഇവിടെ വന്നപ്പോള്‍ അല്ലേ ദുബായിലെ നമ്മുടെ ചെല്ലകിളികളുടെ തനികൊണം കാണുന്നത്. ഒരു മലയാളി പെണ്‍കുട്ടി എന്ന പരിഗണന വെച്ചു ഒന്ന് മിണ്ടാന്‍ ചെന്നാല്‍ ഇവളുമാര പോസ് കാണാം, അമേരിക്കന്‍ പ്രസിഡന്റ്റ് സെക്രെട്ടറിക്ക് പോലും ഇല്ലാത്ത ഒടുക്കത്ത വെയിറ്റിടക്കം.
ഇനി ഇവളുമാര്‍ നോക്കുന്ന നോട്ടമോ ,അഞ്ചു പീഡന കേസില്‍ ശിക്ഷിക്കപെട്ട് ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങിയ പ്രതിയെ കണ്ടപോലെ . ഇതു കാണുമ്പോള്‍ മനസ്സില്‍ പറയും എടി കാളി നീ നാട്ടില്‍ ആയിരുന്നു എങ്കില്‍ നിന്നെ ഘരാവോ ചെയതെനെ ! കോളേജില്‍ എങ്ങാനും പഠിക്കുമ്പോള്‍ കിട്ടിയാല്‍ പറയണ്ട ! ആ പോട്ടെ ഇനി പറഞ്ഞിട്ട് എന്താ .
മുന്‍ജന്മ പുണ്യം ഗാനഗന്ധര്‍വനായ ദാസേട്ടന്‍ ഇതു വായിക്കാത്തത് ഞാന്‍ ഈ ഏഴുതുന്നത് ദാസേട്ടന്‍ എങ്ങാനും വായിച്ചിരുന്നു എങ്കില്‍ എന്നോട് പറഞ്ഞേനെ നീ ഇവിടെ എങ്ങും ജനിക്കെണ്ടാവനല്ല അങ്ങ് അമേരിക്കയില്‍ ജനിക്കെണ്ടാവനാ എന്നു. എങ്കില്‍ നിനക്ക് നോബല്‍ സമ്മാനം കിട്ടിയേനെ എന്നു.ഹി ഹി ഹി
സോറി ഞാന്‍ അവാര്‍ഡില്‍ വിശ്വസിക്കുന്നില്ലാ പത്തോ നൂറോ കടം തന്നാല്‍ വളരെ ഉപകാരം :-)