ഒരു പത്തു മിനിറ്റ് ആയതേ ഉള്ളു " നാസ " ഈ പിക്ചര്‍ Mail അയച്ച് തന്നിട്ട് .
ഞാന്‍ മുന്നേ " നാസ " ക്ക് ഒരു തുറന്ന കത്ത് എഴുതിരുന്നു അതോടെ അവര്‍ ഇപ്പോള്‍ എന്ത് കണ്ടാലും ഉടന്‍ എനിക്ക് Mail അയച്ച് തരും .
ഇക്കഴിഞ്ഞ ഓണത്തിന് കേരളത്തിന്റെ ഫോട്ടോ അയച്ചു തന്നു അതില്‍ കേരളത്തില്‍ മൊത്തമായ് പൂക്കളവും ഓണസദ്യയും ആയിരന്നു .
അതിന് ശേഷം ക്രിസ്സ്മസ്സ് വന്നപ്പോള്‍ ഇന്ത്യ ഏറെ കുറെ കേക്കുകള്‍ കൊണ്ട് നിറഞ്ഞു .
അപ്പോള്‍ എല്ലാം എന്നെ വിസ്മരിപ്പിച്ച കാഴ്ച്ച പാകിസ്ഥാനില്‍ നിന്നുള്ളതായിരുന്നു അവിടെ മിക്കപ്പോഴും ഭംഗി ഏറിയ പൂത്തിരി വര്‍ണങ്ങള്‍ വാരി വിതറുന്ന ഫോട്ടോകള്‍ കാണുവാന്‍ സാധിച്ചു ,
ഇത് എന്താ അവിടത്തെ ഫെസ്റ്റിവല്‍ എന്നായി എന്റെ ചിന്ത .
എന്റെ സംശയം ധൂലികരിക്കാന്‍ ഞാന്‍ ഉടന്‍ തന്നെ " നാസക്ക് " ഒരു Mail വിട്ടു .
മൂന്നാം നാളില്‍ നാസയുടെ ഉത്തരം ലഭിച്ചു
"" അതവര്‍ പബ്ലിക് സ്ഥലങ്ങളില്‍ കാര്‍ ബോംബ് വെച്ച് പൊട്ടിക്കുനതാണെന്ന് ""