Sunday, August 11, 2013

പച്ചകളുടെ വിളയാട്ടം വീണ്ടും ,


പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലങ്കിച്ചു... ഒരു BSF ജവാന് ഗുരുതര പരിക്ക്..
.
.
.
 


പരിതാപകരമായ അവസ്ഥ , തിരിച്ചു ഒന്നും ചെയ്യാൻ സാധിക്കാതെ സഹപ്രവർത്തകരുടെ ശവം ചുമക്കാൻ മാത്രം വിധിക്കപെട്ട നമ്മുടെ ജവാന്മാരുടെ അവസ്ഥ ! ജീവിക്കാൻ വേണ്ടി ആർമിയിൽ ചേരുന്ന പാവങ്ങളാണ് ഭൂരിഭാഗവും , ശത്രുവിന്റ്റെ വെടി കൊണ്ട് വീണിട്ടു ശവത്തിനോടൊപ്പം കുറെ പണം കുടുംബതെത്തിക്കാൻ ആരും ആഗ്രഹിക്കില്ല .അത് എന്തുകൊണ്ട് ഈ സർക്കാർ തിരിച്ചറിയുന്നില്ല , ഒരു 2 ദിവസത്തേക്ക് ഇസ്രെലിന്റ്റെ പ്രധാനമന്ത്രിയെ കടം ലഭിക്കാൻ വല്ല വഴിയുമുണ്ടോ ? എങ്കിൽ കാണാമായിരുന്നു ഇവനൊക്കെ നിക്കറിടാതെ ഓടുന്നത് !

Saturday, August 3, 2013

ഒരു പാവം സാലറി കട്ടിംഗ് കഥ

ഒരു രസകരമായ സംഭവം ആണ് ഇത്രയും നാളത്തെ എന്റെ പ്രവാസ ജീവിതത്തിൽ ഞാൻ ഇന്ന്  സാക്ഷ്യം വഹിച്ചത് .
നമ്മൾ പ്രവാസികൾ മിക്കപ്പോഴും കേൾക്കുന്ന ഒരു വാക്കാണ്  " സാലറി കട്ടിംഗ്  പണിഷ്മെന്റ്" 
ചിലപ്പോൾ  അത് സ്വന്തം പണിയിലെ പാളിച്ചയിൽ , അല്ലെങ്കിൽ സ്വഭാവ ദൂഷ്യം കാരണം
 ( വെള്ളമടി , അടിപിടി , തെറി ... etc  )

എന്നാൽ ഇന്ന്  തികച്ചും വെത്യസ്ഥമായ പേരിൽ ആണ് സാലറി കട്ടിംഗ് നാല് ചെറുപ്പക്കാരായ നേപ്പാളികളെ തേടി എത്തിയത് ,എങ്ങനെ എന്നല്ലേ ഇനി അറിയേണ്ടത് 
ഞാൻ  കുറച്ചു ഹാസ്യ ഭാവനയിൽ പറയാം ഇല്ലെങ്കിൽ എനിക്ക് ആപ്പ് ആകും.


ഈ നോമ്പ് കാലത്തിൽ പൊതുവേ ആഹാരത്തിൽ ഉൾപെടുത്തുന്ന ഫ്രൂട്ട്സ് അയിറ്റങ്ങൾ കമ്പനിയുടെ അഭിവാജ്യ കുത്തക ബൂർഷാ മുതലാളിമാർക്ക് അവരുടെ ടേബിളിൽ കാലത്ത്  3  മണിക്ക് മുന്നേ കഴിക്കാൻ റെഡി ആക്കി വെക്കുന്നു പക്ഷെ ഫ്രൂട്ട്സ് അയിറ്റങ്ങൾ  തങ്ങളുടെ ആവശ്യാനുശ്രിതം തികയുന്നില്ലാ എന്നത് മാത്രമല്ലാ ചിലപ്പോൾ കിട്ടാറുമില്ലാ എന്നീ ആരോപണങ്ങൾ ബൂർഷാ മുതലാളികൾ  ഡൽഹി ഹൈക്കമാന്റിനെ അറിയുക്കുകയും ,വിവരം ആരാഞ്ഞ ഹൈക്കമാന്റിനു  " ആരോപണം അടിസ്ഥാന രഹിതം " എന്ന് തുറന്നടിച്ചു കൊണ്ട് പാചക വിതക്ത സമിതി റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്തതോടെ പ്രശ്നം വഷളായി .

തിരിഞ്ഞും പിരിഞ്ഞും നോക്കാതെ  നിചസ്ഥിതി അറിയുന്നതിനായി ഹൈക്കമാന്റ്  CBI ( ചാന്ത് പൊട്ട് ബ്യുറോ  ഇൻവസ്റ്റിഗേഷൻ )  അന്വേഷണത്തിന് ഉത്തരവിട്ടു , ഉത്തരവിട്ട  മൂന്നാം നാൾ  തന്നെ വേണ്ടപെട്ടവർ സത്യം  വെളിയിൽ കൊണ്ടു വരുകയും ചെയ്തുതതോടെയാണ് ഒരു വലിയ സത്യം ചുരുളഴിഞ്ഞത് .
CBI  ഹൈക്കമാന്റിനു നല്കിയ നാല് പേജ് ( അതിൽ മൂന്നു പേജ് കാലി  ) വരുന്ന റിപ്പോർട്ടിൽ ചിലത് ചുവടെ കൊടുക്കുന്നു .

1)  ഇതിൽ നാല് നേപ്പാളികളുടെ കറുത്ത കൈകൾ 

2)  പ്രതികൾക്ക്  അധോലോക തീറ്റ പ്രാന്ത് ബന്ധം 

3)  ആരും ഇല്ലാത്ത തക്കം നോക്കി 2 am മുതൽ 2.30 am ഉള്ളിൽ കൈയിട്ട് വാരൽ 

ഹൈക്കമാന്റ് ഈ റിപ്പോർട്ട്‌ ഫയലിൽ സ്വീകരിക്കുകയും വിധി പറയുന്നതിനായി മാറ്റി വെക്കുകയും ചെയ്തു 
ഇതിനിടയിൽ  ജഡ്ജ്ജിയെ സ്വാധീനിക്കാൻ ഉള്ള ശ്രമം അണിയറയിൽ ആണി അടിച്ചു കൊണ്ടിരുന്ന പാക്കരൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല .

തെറ്റുകൾ  ആർക്കും പറ്റും പക്ഷേ ആഹാരം അടിച്ചു മാറ്റിയ പേരിൽ ഇങ്ങനെ ഒരു വിധി വേണമോ എന്നാണ് പാക്കരന്റെ ചോദ്യം ?

അങ്ങനെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്  ഇന്ന്  സുപ്രധാന വിധി വന്നു .

" വളരെ നീചവും , ശോചനീയവും ആയ പ്രവർത്തി ആണ് ഇവരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായത്
അതിനാൽ പ്രതികളുടെ 3 Days സാലറി കട്ടിംഗ് ചെയ്യുന്നതായി ഈ കോടതി അറിയിക്കുന്നു .ഡും ഡും ഡും "

കോടതി വിധിയിൽ വിഭ്രബിമ്പിച്ച  പാക്കരൻ  ജഡ്ജ്ജിയെ ചെവിപൊട്ടുന്ന തരത്തിൽ ഉള്ള  പുളിച്ച തെറികൾ കൊണ്ട് അഭിഷേകം ചെയ്തു എന്നാണ് CNN ഇന്നു കാലത്ത് റിപ്പോർട്ട്‌ ചെയ്യുന്നത് !!