ശ്രി ജ്യോതിഷ പണ്ഡിത ആറ്റുകാൽ രാഘവൻ സർ ,
സുന്ദരനും , സുശീലനും , അതിലുപരി ഉറങ്ങുമ്പോൾ രണ്ടു കണ്ണും അടച്ചു മാത്രം ഉറങ്ങുന്ന ഞാൻ
കഴിഞ്ഞ 2 വർഷമായി കണ്ണിൽ രണ്ടു പാട്ട ഡീസലും ഒഴിച്ച് ഒരു പെണ്ണ് കെട്ടണം എന്ന
ആഗ്രഹവുമായി ഗൾഫിൽ ജോലി ചെയ്തു പോരുന്നു , ഇക്കഴിഞ്ഞ എല്ലാ ആലോചനകളും (
ഏതാണ്ടു 75 ൽ പരം ) മുടങ്ങാൻ കാരണം എന്റെ ജാതകം (?) എന്നറിഞ്ഞപ്പോൾ എന്റെ
ഉൾമനസിലെ വികാര ത്വരിത മണ്ഡലം ആകെ പൊട്ടി പൊളിഞ്ഞു പാളിസായി .
2007 ൽ കുറ്റിയും പറിച്ചു ദുബായിൽ എത്തുന്നതിനു ഏതാണ്ടു ഒരു വർഷം മുൻപാണ് ജാതകം
ഗണിച്ചു എഴുതിയത് അതിൽ പറയുന്നത് ഞാൻ ഗൾഫിൽ ചെല്ലുന്നതും ഉയരങ്ങളിൽ എത്തും
എന്നാണു ,
ഗൾഫിൽ എത്തിയ ദിവസം തന്നെ ഞാൻ മുകളിൽ എത്തി ( ഡബിൾ ബെഡിൽ മുകളിലത്തെ
ബെഡ് )
പിന്നെ അങ്ങോട്ട് കമ്പനിയുടെ തട്ടും പുറത്താണ് പണി എന്നറിഞ്ഞതും എന്റെ ജാതകം
ഗണിച്ചു
പറഞ്ഞ ആ മഹാ ഗണിത പണ്ഡിതനെ മനസ്സിൽ ആയിരം തെറികൾ അഭിഷേകം ചെയ്താണ്
ജോലിയിൽ കയറിയത് തന്നെ
അത് കൊണ്ട് എന്റെ ഈ വേദന മനസിലാക്കി എനിക്ക് ഒരു നല്ല ഉപദേശങ്ങൾ തന്നു
എന്റെ മനോനില ശെരി ആക്കി തരണം ആറ്റുകാൽ ജ്യോതിഷ രാഘവൻ ചേട്ടാ .
( ജാതകം ഇതിന്റെ കൂടെ അപ്‌ലോഡ് ചെയ്യുന്നു )
സതീഷ് . എസ് .എസ്
ശാസ്തവട്ടം