Saturday, February 15, 2014

" ശശിപുരം "

കൊച്ചിയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയപ്പോൾ അപകടത്തില്‍പ്പെട്ട ടാങ്കര്‍ലോറിയില്‍ നിന്നും ഇന്ധനം ഊറ്റാനായിരുന്നു നമ്മുടെ കോരാണിയിൽ ഉള്ള നാട്ടുകാരുടെ തിരക്ക്. എന്നാല്‍ വാഹനത്തിലുള്ളത് നമ്മുടെ വണ്ടികളില്‍ ഒഴിക്കാവുന്ന ഇന്ധനമായിരുന്നില്ല. വിമാനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനമായിരുന്നു എന്നറിയാൻ നാട്ടുകാർ താമസിച്ചു പോയി :-(


ബൈക്ക് , കാർ , ഓട്ടോ , എന്നുവേണ്ടാ അവിടെ ആകെ തിക്കും തിരക്കും ആയിരുന്നു ഫ്രീ ആയി കിട്ടിയ ഇന്ധനം അടിച്ചു മാറ്റാൻ . അങ്ങനെ  അവസാനം എല്ലാവരും ശശി ആയി .
ഈ കലാപരിപാടി നടന്ന കോരാണി എന്ന സ്ഥലത്തിന്റെ പേര് മാറ്റി,  അവിടം ഇനി മുതൽ
" ശശിപുരം " എന്നാക്കുന്നതായി  മുഖ്യമന്ത്രി ഇന്നു ചേരുന്ന  പത്ര സമ്മേളനത്തിൽ അറിയിക്കും :-)
.

NB :- ആറ്റിങ്ങൽ കോരാണി റൂട്ടിൽ ഉള്ള വാഹനങ്ങൾ ആകാശത്തുകൂടെ പറന്നു പോകുന്നതായി സ്ഥിതീകരിക്കാത്ത റിപ്പോർട്ട്‌ :o