Wednesday, May 28, 2014

സച്ചിൻ ഉമ്മച്ചന് കൊടുത്ത ഉഗ്രൻ പണി !

നേരം പര പരാ വെളുക്കുന്നതിനു മുന്നേ ബൊക്കയും കൊണ്ട് എയർപോർട്ടിൽ  വണ്ടിയും പിടിച്ച്  " സച്ചിനെ "  എതിരേൽക്കാൻ പോയ  നമ്മുടെ ബഹുമാന്യൻ ആയ കേരളം മുക്കിയ മന്ത്രി   ഉമ്മൻ ചാണ്ടിക്കും , സംഘത്തിനും സച്ചിൻ ഇങ്ങനെ പണി കൊടുക്കും എന്ന് സ്വപ്നത്തിൽ പോലും ആരും നിരൂപിചിട്ടുണ്ടാവില്ല   .

ക്രിക്കറ്റും കളിച്ച് നടന്ന സച്ചിനെ പിടിച്ച്  " എം  പി  " ആക്കിയത് നമ്മുടെ പാർട്ടി തന്നെ അല്ലെയോ എന്ന് ഉമ്മച്ചൻ 10 തവണ എങ്കിലും ചിന്തിച്ചിട്ടുണ്ടാവണം .

പറഞ്ഞ്  വരുന്നത് മറ്റൊന്നും അല്ലാ
സച്ചിൻ കേരളത്തിൽ വന്നതും , പോയതും എല്ലാവരും അറിഞ്ഞല്ലോ
കേരളത്തിൽ വന്ന സച്ചിൻ തന്റെ ഒഫീഷ്യൽ FB  ൽ അച്ചുമാമനും ആയി നിൽക്കുന്ന ഫോട്ടോ ആണ് ആദ്യം ഇട്ടത്  ഈ ഫോട്ടോ സച്ചിൻ ഇട്ടതും ചോദ്യം വന്നു " ഉമ്മൻ ചാണ്ടി അല്ലെ കേരളാ  മുഖ്യൻ  എന്ന് ? "
പിന്നെ പത്രം ആയി , ബ്രീക്കിംഗ് ന്യൂസ്‌ ആയി ആകെ കൊണ്ട് ബഹളം മലയാള മനോരമ പത്ര ഓഫീസിൽ കണ്ണീരും , നെജ്ജിൽ ഇടിയും നിലവിളിയും

" അച്ചുമാമനെ " സിനിമയിൽ എടുത്തു എന്നും പറഞ്ഞ് കൊണ്ട്   കൈരളി ചാനലിൽ ആർപ്പ് വിളിയും , ലഡു വിതരണവും  .


അവസാനം ഗതി കെട്ട കുഞ്ഞാലി കുട്ടി സച്ചിനെ നേരിട്ട് വിളിച്ചു

കുഞ്ഞാലി :-  "" ഹലോ അച്ചുമോൻ ..... സോറി സച്ചു മോൻ അല്ലെ ? ""

സച്ചിൻ :-  "" അതെ ,,, ആരാ ? ""

കുഞ്ഞാലി :- "" ഇതു ഞാനാ മലപ്പുറം പ്രധാന മന്ത്രി കുഞ്ഞാലി കുട്ടി ""

സച്ചിൻ  :- "" കുഞ്ഞാലി കുട്ടി ? ഓ നമ്മുടെ ഐസ് ക്രീം കുഞ്ഞാലി കുട്ടി ആണോ ""

കുഞ്ഞാലി :- "" ആ അത് തന്നെ , അപ്പോൾ ഇജു ഞമ്മളെ ഒന്നും മരന്തില്ല ""

സച്ചിൻ  :- "" ആട്ടേ , എന്താ കാര്യം ""

കുഞ്ഞാലി :- "" ഇങ്ങള്  വെല്ലാത്ത ചെയ്താണ്  ട്ടാ ചെയ്തെ , മുഖ്യനും  ഞമ്മള്  എല്ലാവരും നുക്കുബ്ബം ആ കാർന്നോരെ കാണേണ്ട  കാര്യമുണ്ടായിരുന്നോ ? കണ്ടതും പോട്ടെ ഇജു ഞമ്മളെ ഫോട്ടോ ഇടാതെ ആ ബെടക്ക്‌ കാർന്നോരെ  ഫോട്ടോ ഇട്ടത് ശെരിയയില്ലാ . ഹെലോ .. ഹെലോ ഉമ്മച്ചന് എന്തോ പറയണം എന്ന് ഞാൻ  ഉമ്മച്ചനു ഫോണ്‍ കൊടുക്കാം ""

ഉമ്മച്ചൻ  : - "" മോനെ സച്ചു കുട്ടാ  , ""

സച്ചിൻ  :- "" ആ പറയു ഉമ്മൻ സർ ""

ഉമ്മച്ചൻ  : -  "" വല്ലാത്ത ചതി ആയി പോയി മകാനേ നീ  ചെയ്തത് രാവിലെ കിടക്ക പായിൽ നിന്നും എണീച്ചു വന്നതാ ഞാൻ ആ എന്നോട് ഇങ്ങനെ,,,,,, ങ്ങീ ങ്ങീ ങ്ങീ ങ്ങീ...........  ( പൊട്ടി കരച്ചിലിന്റെ  ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ ) ""

സച്ചിൻ  :-  "" സർ , കരയാതെ കാര്യം പറയു ""

ഉമ്മച്ചൻ  : -   "" ഇങ്ങനെ  ഒക്ക ചെയാമോ ?
നമ്മള് നാളേം കാണണ്ടേ ?
ബാറ്റും പിടിച്ച് നടന്നൊരു നിന്നെ
എം  പി അക്കിയവരല്ലേ ഞങൾ  ?
ഉള്ളിൽ  സങ്കടം ണ്ട്  ട്ടാ
നാണമില്ലേ ഇങ്ങനെ ചെയാൻ ?
നാണമില്ലേ ഇങ്ങനെ ചെയാൻ  ? ""

ഇതുകൂടെ കേട്ടതും സച്ചിന്റെ മനസ് വിങ്ങി പൊട്ടി ഒലിക്കാൻ തുടങ്ങി

അടുത്ത നിമിഷം തന്നെ സച്ചിൻ  ഉമ്മച്ചനും .കുഞ്ഞാലിയും കൂടെ നിൽക്കുന്ന ഫോട്ടോ തന്റെ ഒഫീഷ്യൽ FB പോസ്റ്റി ,
അപ്പോൾ തന്നെ കൂനിൽ മേൽ കുരു എന്ന് പറയും പോലെ കമ്മന്റും വന്നു

" സച്ചിൻ സർ ,  താങ്കൾ എപ്പോൾ കേരളത്തിലെ കള്ളൻമാരുടെ നടുവിൽ ആണെന്ന്  ""

ഡിം  താ കിടക്കണ് കേരളാ  മുക്കിയ മന്ത്രിയും , മലപ്പുറം പ്രധാന മന്ത്രിയും .


വാൽകഷ്ണം :- കടപ്പാട് വെക്കാതെ പോസ്റ്റ്‌ അടിച്ചു കൊണ്ട് പോകുന്നവന്റയൊക്കെ തലയിൽ അമ്മച്ചിയാണ സത്യം " എമണ്ടൻ ഇടുത്തി വീഴും "





Sunday, May 25, 2014

പാകിസ്ഥാൻ വിസ ഈസ്‌ റെഡി .

ഇന്നാണ്  ആ സുദിനം...നരേന്ദ്ര മോദിജി ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി ചുമതലയേല്ക്കും. രാജ്യം ഭരിക്കാൻ പോകുന്നത് ഇനി ആരാ എന്ന് ഞാൻ പറഞ്ഞുതരണ്ടല്ലോ , മോഡി ഭരിച്ചാൽ രാജ്യം വിടുമെന്ന് പറഞ്ഞ ഒരുത്തൻ കുറച്ച് ദിവസങ്ങൾക്ക്  ദിവസം മുന്നേ  പാകിസ്താൻ ക്രിക്കറ്റ്‌ കളിക്കാരന്റെ കൂടെ ഫ്ലൈറ്റ് പിടിച്ച് ദുബായിലോട്ട്  പറന്നിട്ടുണ്ട് . ഇനി പത്ത് വർഷത്തോളം മോദി ഇന്ത്യ ഭരിക്കും എന്നും അതിനാൽ  താൻ ഇനി ദുബായിൽ ആയിരിക്കും പൊറുതി എന്നും പറഞ്ഞിട്ടാ പോയത് .  ഇന്ത്യയെ കെട്ടിപിടിച്ച് കരഞ്ഞ് പഞ്ചാര ഉമ്മയും കൊടുത്താ  അവൻ പോയത്  :-( 
വേറെ ഒരുത്തനും ഇതേ Dialogue  തന്നെയാ  പറഞ്ഞത് മോഡി അധികാരത്തിൽ വന്നാൽ താൻ  രാജ്യം വിടുമെന്ന്
 അവസാനം നമ്മുടെ പിള്ളേർ ടിക്കറ്റ്‌ വരെ എടുത്തു കൊടുത്തു  എന്നിട്ടിപ്പാ എന്തായി ?
" തലേ ദിവസം രാത്രിയിൽ "ചിവാസ് റീഗൽ " അടിക്കേണ്ട ഞാൻ ബ്രാൻഡ്‌ മാറി"  ജവാൻ " ആണ് അടിച്ചത് , കെട്ട്  വിടാതെ പിച്ചും പേയും പറഞ്ഞതാ എന്നോട് ക്ഷെമിക്കണം , ഇനി മേലിൽ ഞാൻ ജവാൻ അടിക്കില്ലാ   " എന്ന് പറഞ്ഞ് കൊണ്ട്  നെഞ്ചിലടിയും കരച്ചിലും

അപ്പോൾ ഞാൻ പറഞ്ഞു വരുന്നത്  എന്തെന്നാൽ ,  എന്തിനാ ഇങ്ങനെ വണ്ടികൂലിക്ക്  കാശ്  കൊടുത്ത്  പാഴാക്കി കളയുന്നത്  ?

ഘട്ടം ഘട്ടമായി പോകാൻ താൽപ്പര്യം ഉള്ളവരെ ഞാൻ സഹായിക്കാം ;) 

ആദ്യമായി പാകിസ്ഥാനിലേക്ക് പോകാന്‍ താൽപ്പര്യം ഉള്ളവർ ആണ് കടന്നു വരേണ്ടത് .
ടിക്കെറ്റിനായി ദാ  ഈ പോസ്റ്റിനു താഴെ വന്നു ഒപ്പിട്ടാൽ മതി .

 " കാലിഫോര്‍ണിയയിലേക്ക് ചരക്കും കൊണ്ട്  പോകുന്ന  കപ്പലാണ്. നിങ്ങൾക്ക്  വേണ്ടി ഞാൻ അത് പാകിസ്താന്‍ ലാഹോർ കടപ്പുറം  വഴി തിരിച്ചു വിടാം "

ഒരു ഉപകാരം ചെയ്തു തരുന്നു അത്രേ ഉള്ളു . ഞാൻ പണ്ടേ പര സഹായി ആണ് , ഒന്നും ഇങ്ങോട്ട്  ആഗ്രഹിക്കാതെ അങ്ങോട്ട്‌ വാരി കോരി സഹായിക്കും .



ഇനി കപ്പൽ പാകിസ്ഥാനിൽ എത്തിയാൽ ഉള്ള മുൻകരുതലുകളെ കുറിച്ച് വിശദീകരിക്കാം

 1) ഹിന്ദി അറിയാത്തവർ കൂട്ടത്തിൽ ഉണ്ടെങ്കിൽ പാകിസ്ഥാനിൽ പോലീസ്  പിടിച്ചാൽ
  " നരേന്ദ്ര മോഡി സാലെ ഹറാമി " എന്ന് പറഞ്ഞാൽ മതി അപ്പോൾ തന്നെ പാകിസ്താൻ വിസ  കയ്യിൽ കിട്ടും അല്ലേൽ  ചെവികല്ലിൽ എങ്കിലും ഒന്ന് കിട്ടും .

2) അവരുടെ തനതായ വേഷം ഫോളോ ചെയുക , അതിനായി കുറച്ച്  ചുരുദാർ  കൈയിൽ കരുതുക

3) എല്ലാ ദിവസവും  കുളിക്കരുത് , പല്ല് തേക്കരുത്  അങ്ങനെ ചെയ്‌താൽ നിങ്ങൾ പിടിക്കപെടും

4 ) പട്ടാണികളെ   പരിചയപെട്ടാൽ അപ്പോൾ തന്നെ അവരെ  കെട്ടിപിടിച്ച്  സലാം പറയണം  , സ്ത്രീകൾ ആണേൽ  കെട്ടി പിടിക്കരുത് അങ്ങനെ ചെയ്‌താൽ അവർ നിങ്ങളുടെ കഴുത്തിൽ കയർ കെട്ടി  ഊഞ്ഞാൽ ആട്ടും .( അവിടെ ഓണവും സംക്രാന്തി ഒന്നും ഇല്ലാ  എന്ന് ഓർമവേണം )


5) പിന്നെ ശ്രെദ്ധിക്കേണ്ട പ്രധാൻ കാര്യം എന്തെന്നാൽ അവിടെ ചെന്നിറങ്ങുമ്പോൾ ചിലപ്പോൾ ഒക്കെ  തിരക്ക് കൂടിയ സ്ഥലങ്ങളിൽ വലിയ ശബ്ന്ധതോടെ കാറോ , ബസ്സോ , ബൈക്കോ   ...etc  പൊട്ടിത്തെറിക്കുന്നത് കാണുവാൻ സാധിക്കും , അത് കണ്ട് നിങ്ങൾ  ആരും  പേടിക്കണ്ട അത് അവിടത്തെ ഒരു ആഘോഷമാണ്  , അപ്പോൾ തന്നെ അവിടെ നിന്നും ഏകദേശം  1 km നിർത്താതെ  നിങ്ങൾ എല്ലാവരും  ഓടണം  അതോടെ നമ്മളും ഈ  ആഘോഷത്തിൽ പങ്കാളികൾ ആകും , എത്ര മനോഹരമായ ആചാരങ്ങൾ അല്ലേ ?

 മുൻകരുതലിനെ കുറിച്ച് ബാക്കിയുള്ള  ക്ലാസ്സ്‌  കപ്പലിൽ വെച്ച് തരുന്നതാണ്
അപ്പോൾ മടിച്ചു നിൽക്കണ്ടാ എല്ലാം പറഞ്ഞത് പോലെ , പോകാൻ റെഡി ആയി നിൽക്കുന്നവർ മാത്രം ഒപ്പിട്ടു തുടങ്ങിക്കോളു ..
NB : - ഇപ്പോൾ  പാകിസ്തനിലോട്ടു ആണ് കപ്പൽ പോകുന്നത് ഗൾഫ്‌ രാജ്യങ്ങളിൽ കപ്പൽ  ചരക്കും കൊണ്ട് പോകുന്നതിനെ കുറിച്ച് പിന്നെ അറിയിക്കുന്നതാണ്‌ .
ഓർക്കുക ഇതൊരു കല്യാണ ചോറ്  കൊടുക്കുന്ന  പന്തി അല്ലാ ,  ഉന്തും തള്ളും ഇല്ലാതെ അക്ഷമരായി  കാത്ത് നിൽക്കാൻ താഴ്മയായി അപേക്ഷിക്കുന്നു .

സതീഷ്‌ ശാസ്തവട്ടം
ഒപ്പ്
കുത്ത് .

കൂടുതൽ രസകരമായ പോസ്റ്റുകൾക്ക്‌ ഫോളോ ചെയു
സതീഷ്‌ ശാസ്തവട്ടം

 വാൽകഷ്ണം :- " കടപ്പാട് വെക്കാതെ പോസ്റ്റ്‌ അടിച്ചു കൊണ്ട് പോകുന്നവന്റയൊക്കെ തലയിൽ അമ്മച്ചിയാണ സത്യം " എമണ്ടൻ ഇടുത്തി വീഴും "


Wednesday, May 14, 2014

നാസയും കേരളാ പോലീസും

സ്വന്തം ലേഖകൻ.


സൂര്യനില്‍ തുളയുള്ളതായി നാസയുടെ കണ്ടെത്തല്‍ , വളരെ നാളത്തെ നിരീക്ഷണങ്ങൾക്ക് ഒടുവിൽ ആണ് നാസ ഇതു വെളുപെടുത്തിയത് , കേരള പോലീസിന്റെ റൈഫിൾ ബ്രാൻഡിൽ പെട്ട ആയിരകണക്കിന് വെടി ഉണ്ടകൾ നാസക്കു തെളിവുകൾ ആയി കിട്ടിയിട്ടുണ്ട് ഇതു നാസയെ പ്രോകൊപിപ്പിച്ചു എന്നാണു ശശി മീഡിയയെ ഉണ്ടാരിച്ചു CNN റിപ്പോർട്ട്‌ ചെയുന്നത് .
വരും ദിവസങ്ങളിൽ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുകയുള്ളൂ എന്നാണ് നാസ മീഡിയകളോട് പ്രതികരിച്ചത് .

ഈ ആരോപനതിനെതിരെ കേരള അഭ്യന്തര മന്ത്രി ശ്രീ രെമേഷ് കാട്ടാക്കട ഇന്നു വൈകുന്നേരം  3 മണിക്ക് പ്രസ്‌ ക്ലബ്ബിൽ പ്രതികരിക്കുകയുണ്ടായി

"" താൽക്കാലികമായി ആകാശത്തേക്ക് നോക്കി വെടി വെക്കുന്നത് നിർത്തി വെക്കാൻ  എല്ലാ ജില്ലാ കളക്ടർ മാർക്കും നിർദേശം നൽകിയിട്ടുണ്ട്‌  , സംസ്ഥാന സർക്കാരിന്റെ ഇമേജ് തകർക്കാനായി പ്രതിപക്ഷ  പാർട്ടികൾ  നാസയുമായി ചേർന്ന് നടത്തിയ ഗൂടാലോജന ആണ് ഇതിനു പിന്നിൽ  ഇത് .കേരളത്തിലെ ജനങ്ങൾ അത് മനസിലാക്കുന്നുണ്ട്‌  .
സുര്യനിൽ കപ്പ നടാൻ ആരോ എടുത്ത കുഴി കേരള ഗോവെന്മേന്റിന്റെ തലയിൽ കെട്ടി വെച്ച് രക്ഷപെടാൻ ആരും ശ്രമിക്കണ്ടാ  . ഹൈകമണ്ട് ഇടെപെട്ട സ്ഥിതിക്ക് ഈ വിഷയം നാസയുമായി ചർച്ച ചെയ്തു പരിഹരിക്കാവുന്നതെ ഉള്ളു ""എന്നും അദ്ദേഹം  പറയുക ഉണ്ടായി

പ്രതിപക്ഷ നേതാവ് ഇതിനെതിരെ ഇന്നു രാവിലെ ഉന്നയിച്ച ആരോപണം ഭരണ ഭക്ഷത്തെ സമ്മർധത്തിൽ ആക്കിയിരിക്കുന്നു .

" മേലോട്ട് വെച്ച വെടിയും , ഭരണത്തിൽ ഇരിക്കുന്ന പാർട്ടി MLA മാരും ഇപ്പോൾ ഏതൊക്കെയോ വെടിയുടെ പിറകെ ആണ് , കുറച്ചു നാളുകളായി ഇതു കേട്ടുവരുന്നു മുഖ്യമന്ത്രിയുടെ ഗണ്‍മാനും , ഗുണ്ടകൾ ആയ പോലീസും , സംസ്ഥാന ഗവർമെന്റും  ചേർന്ന് നടത്തിയ ഈ വെടിവെപ്പ് മൂലമാണ്  സൂര്യനിൽ തുളകൾ വീണത്‌,  ഇതു  കാരണം  ലോകത്തിനു മുന്നിൽ കേരളത്തെ സർക്കാർ കരിവാരി തേച്ചിരിക്കുകയാണ് , ഇതു കേരള സമൂഹത്തിനു തന്നെ അപമാനകരമാണ് .

മഞ്ഞപത്ത്രം
ശാസ്തവട്ടം പി . ഒ
T V R M
എഡിറ്റർ :- സതീഷ്‌ ശാസ്തവട്ടം
കൂടുതൽ രസകരമായ വാർത്തകളും , പോസ്റ്റുകൾക്കും ഫോളോ ചെയ്യു

വാൽകഷ്ണം :- കടപ്പാട് വെക്കാതെ പോസ്റ്റ്‌ അടിച്ചു കൊണ്ട് പോകുന്നവന്റയൊക്കെ തലയിൽ അമ്മച്ചിയാണ സത്യം  " എമണ്ടൻ ഇടുത്തി വീഴും "

Tuesday, May 6, 2014

എങ്ങനെ സ്വന്തമായി ചാരായം വാറ്റാം?

എങ്ങനെ സ്വന്തമായി ചാരായം വാറ്റാം?

ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം അനിചിതമായി വൈകുന്ന സാഹചര്യത്തില്‍  മദ്യപാനികള്‍ ഈ വിഷയത്തില്‍ സ്വയം പര്യാപ്തത നേടണം . ഗാന്ധിയുടെ ഉപ്പു നിയമ ലങ്ഘനം ഇപ്പോള്‍ നമുക്ക് ഒരു പ്രചോദനം ആകട്ടെ .മദ്യത്തിന്റെ ലഭ്യത മാത്രം അല്ല അതിന്റെ അമിത നികുതിക്ക് എതിരെയുള്ള ഒരു സമരമായും ഇത് മാറട്ടെ ..അഭിവാദ്യങ്ങള്‍ .
--------------------------------------------------------------------------------------
ഉണ്ടശര്‍ക്കര, വെള്ളം, വലിയ കറുവപ്പട്ട, താതിരിപ്പൂവ്, ബിസ്ക്കറ്റ് അമോണിയ എന്നിവയാണ്‌ സാധാരണയായി വേണ്ട ചേരുവകള്‍ . ഈ ചേരുവകളെല്ലാം ചേര്‍ത്ത് മണ്‍കുടത്തിലോ, പ്ലാസ്റ്റിക് പാത്രത്തിലോ നന്നായി കെട്ടി വക്കുന്നു. ദിവസവും രാവിലെയും വൈകിട്ടും കുറച്ച് ഇളക്കി കൊടുക്കുകയും വേണം ഇളക്കിക്കൊടുക്കുകയും ചെയ്യുന്നു. 8-9 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ മിശ്രിതം വാറ്റുന്നതിന് പാകമാകും ഇതിനെയാണ് വാഷ് എന്നു പറയുന്നത്.
പഴങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ചാരായമാണെങ്കില്‍ ആവശ്യമുള്ള പഴങ്ങള്‍ വാഷില്‍ ഉടച്ചു ചേര്‍ക്കുന്നു. പഴങ്ങള്‍ ചേര്‍ത്തതിനു ശേഷവും രാവിലേയും വൈകിട്ടും ഇളക്കണം. പഴങ്ങള്‍ ചേര്‍ത്തതിനു ശേഷം 14-15 ദിവസങ്ങൾ കഴിയുമ്പോള്‍ മാത്രമേ അത് വാറ്റുന്നതിന് പാകമാകുകയുള്ളൂ.
ഇതിലൊന്നും ഒരു കിക്ക് പോരാ എന്നുണ്ടെങ്കില്‍ അട്ട ,പല്ലി ,പാറ്റ ,അമോണിയ ,ഉപ്പ് , ബാറ്ററി കാര്‍ബണ്‍ പൊടിച്ചത് എന്നിവയും ചേര്‍ക്കാം ഇതും 15 ദിവസത്തോളം ഇളക്കി സൂക്ഷിക്കേണ്ടി വരും.

 വാഷ് റെഡിയായാല്‍ കഴിഞ്ഞാല്‍ വാറ്റലായി

വാറ്റുന്നതിലേക്കായി ഒന്നിനു മുകളില്‍ ഒന്നായി കയറ്റി വക്കാവുന്ന മൂന്നു കലങ്ങളാണ് വേണ്ടത്. ഏറ്റവും താഴത്തെ കലത്തിലുള്ള വാഷിനെ തിളപ്പിച്ച് ആവിയാക്കി മുകളിലെ കലത്തിലേക്ക് കടത്തിവിടുന്നു. അതിനുമുകളിലുള്ള കലത്തില്‍ തണുത്ത വെള്ളം സംഭരിച്ചു വക്കുകയുമാണ്‌ ചെയ്യുന്നത്. രണ്ടാമത്തെ പാത്രത്തില്‍ ആവി കടന്നുപോകാനായി അടിയില്‍ ആകമാനം ചെറിയ ദ്വാരങ്ങള്‍ ഉണ്ടായിരിക്കണം. ആവിയാകുന്ന ചാരായം ഈ ദ്വാരങ്ങളിലൂടെ മുകളിലെ കലത്തിലെത്തി വീണ്ടും അതിനുമുകളിലുള്ള കലത്തില്‍ തട്ടി ഘനീഭവിച്ച് ചാരായമായി രണ്ടാമത്ത് കലത്തില്‍ വീഴുന്നു. ഇത് മരി എന്നറിയപ്പെടുന്ന മരം കൊണ്ടുണ്ടാക്കിയ ഒരു പ്രത്യേകതരം പാത്രത്തിലേക്ക് വീഴ്ത്തുന്നു. രണ്ടാമത്തെ കലത്തിനകത്ത് ഘടിപ്പിക്കുന്ന ഈ ഉപകരണത്തിന്റെ ഒരു വശത്ത് ഒരു കുഴല്‍ ഉണ്ടായിരിക്കും. ഈ കുഴല്‍ പാത്രത്തിന്റെ വശത്തെ ദ്വാരത്തിലൂടെ പുറത്തേക്കു വക്കുന്നു. ഇതു വഴിയാണ് ചാരായം കലത്തിനു പുറത്തേക്കെത്തുന്നത്. പാത്രങ്ങള്‍ക്കിടയിലുള്ള ഗ്യാപ്പിലൂടെ ആവി നഷ്ടപ്പെടാതിരിക്കാന്‍ പാകത്തിന്‌ മൈദമാവ് തുണിയും എന്നിവ ഉപയോഗിച്ച് ഭദ്രമായി അടച്ചിരിക്കണം.




വാറ്റുന്ന വിധം

അടുപ്പിനു മുകളില്‍ വക്കുന്ന ഒന്നാമത്തെ പാത്രത്തിന്റെ പകുതിയിലധികം വാഷ് ഒഴിക്കുക. ദ്വാരങ്ങളുള്ള രണ്ടാമത്തെ കലം ആദ്യത്തെ പാത്രത്തിനു മുകളില്‍ വക്കുക. രണ്ടാമത്തെ കലത്തിനുള്ളി ഇല്‍ മരി ഘടിപ്പിക്കണം. മരിയുടെ കുഴല്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് അല്പം ചെരിച്ചാണ് പാത്രത്തിനുള്ളില്‍ അത് ഘടിപ്പിക്കേണ്ടത്. താഴത്തെ രണ്ടു പാത്രങ്ങളുടേയും വായ്‌ഭാഗങ്ങള്‍ മുകളിലെ പാത്രത്തിനോടു ചേരുന്നിടത്തും, മരിയുടെ കുഴല്‍ പുറത്തേക്ക് വരുന്ന ദ്വാരത്തിനിടയിലൂടെയും വായു പുറത്തേക്കു വരാത്ത രീതിയിൽ മൈദ പശയാക്കി തുണികൊണ്ടുള്ള നാടയില്‍ തേച്ച് അടയ്ക്കണം. ഏറ്റവും മുകളിലത്തെ പാത്രത്തിൽ വെള്ളം ഒഴിക്കണം. ഇതിനു പരദേവതകളെ മനസ്സില്‍ ദ്യാനിച്ച് ആദ്യം അടുപ്പിലേക്ക് തീ പകരുക, ശേഷം അടുപ്പ് കത്തിക്കാം.

അടിയിലെ കലത്തില്‍ തിളക്കുന്ന വാഷിലെ ആല്‍ക്കഹോള്‍ ആവിയായി തൊട്ടു മുകളിലെ ദ്വാരമുള്ള കലത്തിലേക്ക് പ്രവേശിക്കുന്നു. ഈ ആവി ഏറ്റവും മുകളിലെ വെള്ളം നിറച്ച കലത്തിന്റെ അടിവശത്തു തട്ടുമ്പോള്‍ സാന്ദ്രീകരിക്കപ്പെടുകയും തൊട്ടുതാഴെ സജ്ജീകരിച്ചിട്ടുള്ള മരിയില്‍ വീഴുകയും അവിടെ നിന്ന് കുഴല്‍ വഴി പുറത്തേക്കെത്തുകയും ചെയ്യുന്നു. അടിയിലെ പാത്രത്തിലെ വാഷ് തിളക്കുന്നത് കൂടിയാലോ, വാഷിന്റെ അളവ് അധികമാകുകയോ ചെയ്താല്‍ കൂടുതല്‍വെള്ളം ആവിയായി ചാരായത്തിൽ കലരാനിടയുള്ളതിനാൽ അതിന്റെ ഗുണം കുറയുകയും രുചി വ്യത്യാസം വരുകയുംചെയ്യും.

ഇനി ചട്ടിയും കലവുമാവുമ്പൊ തട്ടിയും മുട്ടിയും പൊട്ടുമതുകൊണ്ട് ഈ പണിക്ക് വയ്യെന്ന് കരുതകയാണെങ്കില്‍ അതിനും വഴിയുണ്ട് പ്രഷര്‍  കുക്കര്‍ ഉപയോഗിച്ചും വാറ്റാം
പ്രഷര്‍ കുക്കറിന്റെ വിസില്‍ ഊരി മാറ്റി അതില്‍ഒരു ചെമ്പു കുഴല്‍ ഘടിപ്പിച്ച് അതിനറ്റത്ത് റബ്ബര്‍ കുഴല്‍ ഘടിപ്പിക്കണം. ആശുപത്രികളില്‍ ഉപയോഗിക്കുന്ന കട്ടിയുള്ള റമ്പര്‍ കുഴല്‍ മെഡിക്കല്‍ ഷോപ്പില്‍ ലഭ്യമാണ് . കുഴലുകള്‍ തമ്മില്‍ ചേരുന്ന ഭാഗങ്ങളില്‍ വായു കടക്കാത്ത രീതിയില്‍ ഘടിപ്പിക്കാന്‍ ശ്രദ്ധിക്കണം. റബ്ബര്‍ കുഴല്‍ വെള്ളത്തിലൂടെ കടത്തിവിടണം. കുക്കറില്‍ നിന്നും തിളച്ചു വരുന്ന ആവി വെള്ളത്തിലൂടെ കടത്തി വിട്ടിരിക്കുന്ന കുഴലിലെത്തി സാന്ദ്രീകരിക്കപ്പെടുന്നു.  അങ്ങനെ ശുദ്ധമായ ചാരായം ലഭിക്കുന്നു...!

ഇനി നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ... സംശയങ്ങള്‍ കമന്റായി മാത്രം എഴുതി ചോദിക്കുക..

NB : പരീക്ഷിച്ച് പണികിട്ടിയാല്‍ എന്‍റെ പേര് പറയരുത്
മദ്യപാനം ആരോഗ്യത്തിന് ഹാനികരം

കൂടുതല്‍ കാര്യങ്ങള്‍ കമന്റ് ആയി പോസ്ടാം .നിങ്ങള്ക്ക് ഈ വിഷയത്തിലുള്ള അറിവ് പങ്കു വച്ചാല്‍ നമുക്ക് കുറ്റമറ്റ ഒരു സംവിധാനം ഉണ്ടാക്കാന്‍ സാധിക്കും .

( കടപ്പാട്:)

Sunday, May 4, 2014

തിരുവനന്തപുരക്കാരുടെ നിധി ??

ആയിരം കോഴിക്ക് 'അരക്കാട' എന്നാണല്ലോ പറയുന്നത് , ആ കണക്ക് വെച്ച് നോക്കിയാല്‍ ഞാൻ ഇന്നലെ മൂവായിരം കോഴിയെ തിന്നു , അതിന്റെ വാട്ടം ആണെന്ന് തോന്നുന്നു ഒരു മ്ളാനത ഇന്നു രാവിലെ മുതലേ എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു
അങ്ങനെ Duty ൽ ഇരുന്നു FB നോക്കി അയവിറക്കുമ്പോൾ ഒരു SUPPLIER ഡ്രൈവർ കുറച്ചു സാധനങ്ങളും ആയി വന്നു.
ആദ്യമായി Delivery കൊണ്ട് വരുന്ന ആൾ ആണെന്ന് കണ്ടപ്പോൾ തന്നെ മനസിലായി
പേപ്പർ ഡോക്യുമെന്റ്സ് എല്ലാം കൊണ്ട് എന്റെ കയ്യിൽ തന്നു പറഞ്ഞു

"" ഇതു ഇവിടെ തന്നാൽ മതിയോ ? ""

ഞാൻ പറഞ്ഞു

"" ഇവിടെ വെയിറ്റ് ചെയൂ Quality approve ചെയുവാൻ കുറച്ചു Time എടുക്കും""
.
പുള്ളിക്കാരാൻ മലയാളി ആയതു കൊണ്ട് തന്നെ നമ്മൾ പ്രവാസി മലയാളികൾ 95% പേരും പരസ്പരം പരിജയ പെടുമ്പോൾ ചോതിക്കുന്ന ആദ്യ ചോദ്യം എന്നോടും ചോതിച്ചു

എവിടെയാ നാട്ടിൽ ?

ഞാൻ :- "" തിരുവനന്തപുരം ""

ഡ്രൈവർ ചേട്ടായി :- "" ഓ , അത് ശെരി നിങ്ങളുടെ നാട്ടിൽ അല്ലെയോ സ്വർണ്ണ നിധി കിടക്കുന്നത് "" ( ശ്രീപദ്മനാഭസ്വാമിക്ഷേത്ര നിധി ആണ് പുള്ളിക്കാരൻ ഉദേശിച്ചത്‌ എന്ന് പിന്നെ മനസിലായി )

ഞാൻ :- "" അതെ നമ്മുടെ നാട്ടിൽ തന്നെ ""

ഡ്രൈവർ ചേട്ടായി :- "" ഈ സ്വർണ്ണം എല്ലാം എടുത്തു വിറ്റ് പാവപെട്ട നാട്ടുകാർക്ക് വീതിച്ചു കൊടുക്കണം അതാണ്‌ GOVT ചെയ്യേണ്ടത് .""

ഇതു കേട്ടതും ഞാൻ പുള്ളിക്കാരന്റെ മുഖത്ത് അന്താളിച്ചു നോക്കി എന്റെ പള്ളി ഞാൻ ഇവിടെ ദുബായിൽ കമ്പനി വിസയിൽ ജോലി ചെയുംമ്പോൾ ( ? ) എവിടെയോ കിടക്കണ സ്വർണ്ണം വിൽക്കാൻ പറഞ്ഞു എന്നെ കൂടെ വട്ടാക്കുമോ എന്നായി എന്റെ ചിന്ത
ഞാൻ ഇതെല്ലാം കേട്ട് മിണ്ടാതെ ചിരിച്ചു കൊണ്ടിരുന്നു .
( ഡ്രൈവർ ചേട്ടായി പണ്ട് ഏതോ പ്രൈവറ്റ് ബസ്സ്‌ സ്റ്റാൻഡിൽ അനോൻസ്മെന്റ് ജോലി ആയിരുന്നു എന്നാണ് എനിക്ക് തോന്നിയത് നിർത്താതെ സംസാരിച്ചു കൊണ്ടേരിക്കുന്നു )
പിന്നെയും ഇടക്ക് ഇടക്ക് ഡ്രൈവർ ചേട്ടായി ഓരോ ചോദ്യം എന്നോട് ചോതിക്കും എല്ലാം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ നിധിയെ കുറിച്ച് , എനിക്കാണേൽ ഇതിനൊന്നും ഉത്തരം നൽകാൻ ഉള്ള ബുന്ധിയില്ലാത്തത് കൊണ്ട് അതുകൊണ്ട് തന്നെ എന്റെ evergreen അടവ് ഞാൻ പഴറ്റി 32 പല്ലുകളും ഓരോ ചോദ്യത്തിനും ഞാൻ വെളിയിൽ കാണിച്ചു കൊണ്ടേ ഇരുന്നു .

 

" സുപ്രീംകോടതി പ്രഖ്യാപിച്ചത് ഇടക്കാല വിധിയാണ് ചക്കയാണ് , മാങ്ങയാണ്‌ ..എന്റെ പോന്നു ഡിങ്ക ഭഗവാനെ എനിക്കറിയില്ലാ എന്താ ഞാൻ ഇപ്പോൾ ചെയുകാ നിനക്ക് എന്നെ അങ്ങ് " പങ്കില കാട്ടിലോട്ടു " എടുത്തുകൂടെ എന്ന മട്ടിൽ ഞാനും ""
അപ്പോഴും എനിക്ക് മനസിലാകാത്തത് തിരുവനന്തപുരക്കാർക്ക് ഇല്ലാത്ത എന്ത് ധെണ്ണമാ ഇപ്പോൾ മൂപ്പർക്ക് ?
അതോ നിധി എന്ന് കേട്ട് വട്ടയതാണോ ?
ഇങ്ങനെ എന്തൊക്കെയോ എന്റെ മനസ്സിൽ ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ ആണ് അടുത്ത ചോദ്യം വന്നത് .

 

"" ഈ സ്വർണ്ണം രാജകുടുംബം കടത്തി എന്നു കേട്ടപ്പോൾ സതീഷിനു എന്താ തോന്നിയത് ? ""

ഇത്രെയും ഞാൻ കേട്ടതും , എന്നോട് ചോതിച്ചത് ഒന്നും പോരാ പുള്ളിക്കാരന് ,
ഗതി കെട്ട ഞാൻ പറഞ്ഞു
" അണ്ണാ ഈ ഇരിക്കുന്ന സ്വർണ്ണം എല്ലാം എന്റെ കുഞ്ഞമ്മയുടെ വീട്ടിൽ ഇരിക്കുന്നത് അല്ലാ ഞാൻ ഇതിനു അഭിപ്രായം പറയാൻ "

ഇതു കേട്ടതും ഡ്രൈവർ ചേട്ടായി കസേരയിൽ നിന്നും എണീച്ചു ഞാൻ വെളിയിൽ വണ്ടിയിൽ ഇരിക്കാം എന്നും പറഞ്ഞു ഒരു പോക്ക്

കാട ഇറച്ചി തിന്നതിനെ ക്ഷീണം അതോടെ മാറികിട്ടി