Saturday, June 28, 2014

മലപ്പുറം കാക്ക !

അതിശയം , അത്ഭുതം എന്നൊക്കെ കേട്ടിട്ടില്ലേ  ? ദാ ഒരു അതിശയം  ,
ഇന്നലെ മലപ്പുറം കാക്ക എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്തപ്പോൾ കിട്ടിയതാ  ഒരു കാക്കയെ കണ്ടു , ഒന്ന് ക്ലിക്കി സേവ് ചെയ്തു  .
.
എന്ത് വികസനങ്ങൾ ആണ് നിത്യേന ഇവിടെ മലപ്പുറത്ത് നടക്കുന്നത് !!!
 തലസ്ഥാനം തിരുവനന്തപുരം ആണത്റേ  , എന്തൂട്ട് തലസ്ഥാനം  വികസനം മുഴുവനും മലപ്പുറത്തല്ലേ

 .


" പച്ച സാരി സാറുമാരെ കണ്ടിക്കാ ? "
" പച്ച പെയിന്റ്ടിച്ച  സ്കൂൾ കണ്ടിക്കാ ? "
" പച്ച ബോർഡ് അടിച്ച സ്കൂള് കണ്ടിക്കാ ? "
" സംശയം ഉണ്ടേൽ വാ മലപ്പുറത്ത് വാ "

Wednesday, June 11, 2014

മാധ്യമ ധർമം ആണോ ഇതു ?




ഒരു വിശ്വാസ സമൂഹം പവിത്രമായി കാണുന്ന ഒരു നദിയെ ഭരണകൂടം സംരക്ഷിക്കുമ്പോൾ അതിനെ കുത്ത് വാക്കുകൾ കൊണ്ടും,  കളള പ്രചരണങ്ങൾ കൊണ്ടും  പൊതിയുന്ന മീഡിയ 1 ന്റെ ഈ വാർത്ത‍ കാണേണ്ടി വന്നതിൽ അതിയായ വിഷമം ഉണ്ട് .ഗംഗ അടക്കം
നമ്മുടെ ഭാരതത്തിലെ എല്ലാ നദികളും  ,എല്ലാ ജല സ്രോതസുകളും മാലിന്യ വിമുക്തവും, സംരക്ഷിക്കപ്പെടേണ്ടതുമാണ് ...

ഇത് എത്രത്തോളം പ്രാവർത്തികമാകും എന്ന്  അറിയില്ല, അതു പ്രാവർത്തികമാകണമെങ്കിൽ നമ്മൾ ഓരോരുത്തരും വിചാരിക്കണം.  ഗൾഫ്‌ രാജ്യങ്ങളിൽ പൊതു നിരത്തുകളിൽ തുപ്പുന്നതു ശിക്ഷർഹമാണു ആ നിയമം അവിടെ  Follow ചെയുമെങ്കിലും നാട്ടിൽ വന്നാൽ അതൊക്കെ ഓർക്കാൻ  പോലും സമയം ഉണ്ടാകില്ലാ എന്ന് തന്നെ പറയാം .

നമ്മുടെ കേരളത്തിൽ  ചപ്പു ചവറുകൾ ഇടരുത്‌ എന്ന് എഴുതി വച്ചിരിക്കണ അറിയിപ്പുകൾക്കു ചുവട്ടിൽ തന്നെ അത്  ചെയ്യുന്ന സംസ്കാരമണു നമ്മുടേതു. ഇവ മാറണം എങ്കിൽ നമ്മൾ തന്നെ വിചാരിക്കണം. അതിനു ഇതൊരു തുടക്കം ആകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു .

ഇനി വിമർശിക്കുന്നവരോട്  ഒരു വാക്ക്

" ഒരാൾ നല്ലത് ചെയ്‌താൽ നല്ലത് എന്ന്  പറയാനുള്ള മനസ്ഥിതി നിനക്ക്  ഇല്ലാ  എങ്കിൽ , വര്‍ഗ്ഗീയ മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയ നിന്റെ മനസ്സ് ആദ്യം നീ  വൃത്തിയാക്കണം "

ഭാരത്  മാതാ കി ജയ് !




അണകെട്ടും സരിതയുടെ അരകെട്ടും

കുറെ കോപ്പൻമാർ കേരളത്തിൽ ഉണ്ട് .  ഇതിനെ ഒക്കെ നമ്മട  " കരം പിരിച്ച " പണം കൊണ്ട് തന്നെ തീറ്റി പോറ്റണോ ?
അതിനൊക്കെ ജയലെളിത തന്നെ പുലി " മോഡിയെ കാണാൻ പറ്റിയ 20 മിനിട്ടുനിള്ളിൽ ഇടുക്കി ഡാം വിഷയം എടുത്തിട്ടു .
നമ്മുടെ ഒക്കെ രോമാഞ്ചം ആയ ഉമ്മച്ചൻ  മോഡിജിയെ കണ്ടപ്പോൾ പറയാൻ ഒന്നും ഇല്ലാ
(സോണിയ മദാമയെ പേടിച്ചിട്ടാണ് എന്ന് വാർത്തയും  ഉണ്ട് ).

 


ഉമ്മച്ചനും കൂട്ടർക്കും ഇത്  ഭരണത്തിലെ ഒരു " പൊൻതൂവൽ " ആയ്രിക്കട്ടെ എന്ന് ആശംസിക്കുന്നു

വാൽകഷ്ണ്ണം :-
ഇതിപ്പം പോണ പോക്ക് കണ്ടിട് കേരളവും തമിഴ്നാട്  അടിച്ചു കൊണ്ട് പോകുമെന്നാ തോന്നുന്നത് .
അടുത്ത ലീവിന് നാട്ടിൽ പോകുന്നതിന് മുന്നേ തമിഴ് എനിക്ക് പഠിക്കണം അല്ലേൽ  പണി കിട്ടും .
ഞാൻ പഠിച്ചു തുടങ്ങി
" വേലക്കാരി ആയിരുന്തലും നീ എന്‍ മോഹവല്ലി " 
( ജഗതി ചേട്ടന് നന്ദി )



 


Saturday, June 7, 2014

സെക്രട്ടറിയേറ്റിൽ നിന്നും കാമറാ മേനോടൊപ്പം

കോണ്‍ഗ്രസ്‌ സർക്കാരിന് ഒരു പൊൻ  തൂവൽ കൂടി ,
ഉമ്മച്ചന്റെ ഭരണ നേട്ടം  വീണ്ടും എടുത്തു പറയാൻ വിലമതിക്കുന്നതാണ് ഈ നേട്ടം
അടുത്ത 5 വർഷത്തിനകം പ്രൊജക്റ്റ്‌ പൂർത്തിയാക്കാൻ സാധിക്കും എന്നാണ്  ഇന്നലത്തെ പ്രസ്സ് കോണ്‍ഫറൻസിൽ ശ്രീ  ഉമ്മച്ചൻ പറഞ്ഞത് ,
അടുത്ത മാസം 10 തീയതി ആണ് ശിലാ സ്ഥാപനം നടത്താൻ ഉദേഷിക്കുന്നത് .



അന്നേ ദിവസം കേരളത്തിലെ എല്ലാ സർക്കാർ ജീവനക്കാർക്കും , പ്രൈവറ്റ്  സ്ഥാപനങ്ങൾക്കും അവധി നൽകാൻ " രമേശ്‌  ചെട്ടിയാർ " ഉത്തരവിട്ടിടുണ്ട് .
ഗുജറാത്തിൽ കിടന്നു ആളായി ഇപ്പോൾ രാജ്യം ഭരിക്കുന്ന  മോഡിജി കേരളത്തിലെ വികസന മാതൃക കണ്ടു പഠിക്കണം എന്നും , "Statue Of Liberty kerala " ഇന്ത്യയുടെ അഭിമാനം ആകുമെന്നും  അദേഹം അഭിപ്രായ പെട്ടു .

ഈ സുദിനം കണക്കിലെടുത്ത്  കേരളത്തിൽ 3 ദിവസം പവർ കട്ട്  നിർത്തി വെക്കുമെന്ന്  മന്ത്രി ആര്യടാൻ പറയുകയുണ്ടായി
പറഞ്ഞു തീർന്നതും  കൂടി നിന്ന കൂട്ടത്തിൽ നിന്നും ആരോ ആര്യാടന്റെ " തന്തക്ക്‌  വിളിച്ചതായി " സ്ഥിതീകരിക്കാത്ത റിപ്പോർട്ടും  കിട്ടിയിട്ടുണ്ട് .

 കാമറ മെൻ അരഷിൻമൂട്ടിൽ അപ്പുകുട്ടനൊപ്പം
സെക്രട്ടറിയേറ്റിൽ നിന്നും അടികിട്ടാതെ ഓടി തള്ളിയ റിപ്പോർട്ടർ  " സതീഷ്‌ ശാസ്തവട്ടം "