കുട്ടപ്പന്‍ ചേട്ടോ ദേ പുലി ,
ചാടി വീണ പുലിയെ കണ്ട് പതറാതെ ഒരു മല്‍പിടിത്തത്തിന് തയ്യാര്‍ എന്ന ഉറപ്പിച്ചു കൊണ്ട് തന്നെ പുലിയുടെ ഇരു കൈകളും പിടിച്ച് കൊണ്ട് നിലത്ത് രണ്ട് റൌണ്ട് തിരിഞ്ഞതും പത്ത് ദിവസം പട്ടിണി കിടന്നവന് ചിക്കന്‍ ബിരിയാണി കിട്ടിയ പോലെ നാട്ടുകാര്‍ ഒന്നടങ്കം പുലിയുടെ ദേഹത്തേക്ക് ചാടിവീണു.അതോടെ പുലി " ഡിം "
ഇത്രയും ആളുകള്‍ ഒന്നിച്ചു വരുന്നത് കണ്ട പുലി അറ്റാക്ക് വന്നു ചത്തു എന്നാണ് C B I , പറയുന്നത്
എന്നിട്ട് പാവം കുട്ടപ്പന്‍ ചേട്ടനെ പതിനാലു ദിവസത്തേക്ക് കമ്പി എണ്ണാന്‍ കൊണ്ട് പോയ് . ഇതു എന്ത് കൂത്ത്
നാട്ടുകാരെയും പോലീസിനെയും വിറപ്പിച്ചു കൊണ്ട് മണിക്കൂറുകലോളം മുള്‍ മുനയില്‍ നിര്‍ത്തിച്ച പുലിയെ സധൈര്യം നേരിട്ട കുട്ടപ്പന്‍ ചേട്ടന്‍ അകത്തും .
നോക്കി കുത്തി ആയ് നിന്ന പോലിസ് ചേട്ടന്മാരെ നിങ്ങളുടെ കയില്‍ മയക്കു വെടി വെക്കാന്‍ തോക്കോ ഇല്ല എന്നാല്‍ പിന്നെ പുലിയെ പിടിക്കാന്‍ ഒരു " ചാക്ക് " എങ്കിലും കൊണ്ട് വന്നുകൂടായിരുന്നോ ?
എന്തൊക്കെ ആയാലും വനപാലകര്‍ രക്ഷപെട്ടു കാരണം വന്യ മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുമ്പോള്‍ ജനങ്ങളുടെ സുരക്ഷ ഒറപ്പാക്കുന്നതില്‍ അവര്‍ക്ക് പറ്റിയ വീഴ്ച എല്ലാം തന്നെ പുലി ചത്തതോടെ കുട്ടപ്പന്‍റെ തലയില്‍ വെച്ച് അവര്‍ മുങ്ങി
എന്‍റെ കുട്ടപ്പന്‍ ചേട്ടാ ഇനി എങ്കിലും ഇതു പോലുള്ള ഗുലുമാലില്‍ പോയ് ചാടരുത്
കുത്താന്‍ വരുന്ന ആനയെ എറിഞ്ഞോടിക്കാന്‍ " രണ്ടു മിനിട്ട് തിളപ്പിച്ച വെള്ളത്തില്‍ ഇട്ട നാരങ്ങ " മാത്രമേ ഉപയോഗിക്കാവു
( ആന നിന്നെ കുത്തിയാലും ) എന്നു പറയുന്ന നിയമത്തെ ഇനി എങ്കിലും ചേട്ടന്മാര്‍ നമിച്ചിരിക്കണം
വെള്ളം എടുക്കുന്നതിനു മുന്നേ തന്നെ ആന നമ്മുടെ നെഞ്ചില്‍ കേറി "തബല " വായിക്കും എന്നത് മറ്റൊരു സത്യം
അത് കൊണ്ട് വെള്ളം ചൂടാക്കാന്‍ നിക്കല്ലേ സഹോദരരന്മാരെ
ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ എങ്കിലും അവിടത്തെ നാട്ടുകാരോട് എനിക്ക് പറയാന്‍ ഉള്ളത് എല്ലാവരും കൂടെ ചേര്‍ന്ന് അടുത്ത " റിപ്പബ്ലിക് ഡേ ദിനത്തില്‍ " കുട്ടപ്പന്‍ ചേട്ടന് ധീരതക്കുള്ള ഒരു യമണ്ടന്‍ ട്രോഫി കൊടുത്തു ആദരിക്കണം .
ഇനി മറിച്ച് ഒന്ന് ചിന്തിക്കാം പുലി കുട്ടപ്പന് കാലന്‍റെ അടുത്തേക്ക് ഒരു ടിക്കറ്റ് കൊടുത്തിരുന്നെങ്ങില്‍ കേരള സര്‍ക്കാര്‍ കുട്ടപ്പനെ ധീരനായ് പ്രഖ്യാപിച്ചേനെ
അത് മാത്രം അല്ല ഇലക്ഷന്‍ ആയത് കൊണ്ട് താഴെ കൊടുത്തിരിക്കുന്ന കലാപരിപാടികളും അരങ്ങേറിയേനെ
- ഒരു രക്തസാക്ഷി മണ്ഡപം അരിവാള്‍ വകയും
- മനോരമ പത്രത്തിനെ മുന്‍ പേജില്‍ ധീരനായ യുവാവിനെ ആധരിച്ചു എന്നു കൈയും
- ഒരു ഹര്‍ത്താല്‍ താമര വകയും കേരളത്തില്‍ കാണാമായിരുന്നു !
ഇതില്‍ നിന്നെല്ലാം കേരളം രക്ഷപെട്ടു
പക്ഷെ ഒന്നു കൂടെ നമ്മള്‍ ഓര്‍മ്മികേണ്ടിയിരിക്കുന്നു ഇതു പോലുള്ള തലതിരിഞ്ഞ നിയമങ്ങള്‍ ഒരുപാട് കുട്ടപ്പന്മാരെ ഇത്തരം സാഹസികതയില്‍ നിന്നും മാറി നില്‍ക്കാന്‍ ഇടവരുത്തും .
ജയിലില്‍ കിടക്കുന്ന കുട്ടപ്പന്‍ ചേട്ടനോട് ഇനി പുലി എന്ന് പറഞ്ഞുനോക്ക് പുള്ളിക്കാരന്‍ പുളിച്ച തെറി ആകും പറയുന്നത് അത് ഉറപ്പാണ്
വാല്‍കഷ്ണം :- പുലിയെ ജീവനോടെ പിടിച്ചു കാട്ടില്‍ വിട്ടിരുന്നു എങ്കില്‍ പുലി പറഞ്ഞേന " പൊന്നണ്ണന്മാരെ ഞാന്‍ ചാവാന്‍ കിടന്നാലും ഇനി ഇതു വഴി വരില്ല അമ്മച്ചിയാണേ സത്യം! "
No comments:
Post a Comment
പറയാനുള്ളത് അങ്ങ് പറഞ്ഞേക്ക് മാഷെ