Tuesday, June 25, 2013

സദാചാരം !

സദാചാരത്തിനെതിരെ  ഇന്നു ഒരു പ്സോറ്റ് കണ്ടു ഷെയർ ചെയ്തെക്കുനത് എന്റെ നാട്ടിലെ തന്നെ ഒരു ചേട്ടായി ,
ഈ ആശാന്റെ പോസ്റ്റ്‌ കണ്ടപ്പോൾ സത്യം പറയാല്ലോ രണ്ടു തെറി വിളിക്കാൻ തോന്നി,  അതിനുപിന്നിൽ ഒരു ചെറിയ ഫ്ലാഷ് ബാക്ക് ഉണ്ട് .
ദാ കേട്ടോളിൻ  ?

 2005  ൽ എന്റെ പോക്ക് ശെരി അല്ല  എന്നും ,ഇപ്പോൾ  പഠിത്തത്തിൽ ശ്രെന്ധ ഇല്ല എന്നുള്ള കാര്യങ്ങൾ ചൂണ്ടി കാട്ടി വീട്ടിൽ എനിക്ക് ഗുണ്ടാ ആക്ട്‌ നിലവിൽ വന്ന സമയം 
കുറുക്കൻ ചത്താലും നോട്ടം കൊഴികൂട്ടിൽ എന്ന് പറഞ്ഞപോലെ , എന്റെ നാട്ടുകാരിയും അതിലുപരി അയൽക്കാരിയുമായ  ഒരു പെണ്‍കുട്ടിയുടെ അടുത്തായിരുന്നു എന്റെ രണ്ട് കണ്ണും . 
മുടിഞ്ഞ പ്രേമം ആപ്പ ഊപ്പ പ്രേമം ഒന്നും അല്ല കേട്ട ഇടിവെട്ട്  പ്രേമം,  ആ പ്രേമം ഇങ്ങനെ  തളിർത്തു പന്തലിച്ച്  കൊണ്ടിരുന്നു 
ആറ്റിങ്ങൽ Girls സ്കൂളിൽ അവൾ അപ്പോൾ +2 വിന് പഠിക്കുന്നു , ഞാനും ആറ്റിങ്ങലിൽ തന്നെ പഠനം .
ആറ്റിങ്ങൽ മുതൽ വീടുവരെ  പലപ്പോഴും ഞങ്ങൾ ഓരുമിച്ചാകും വരുന്നത്  വീടിനടുത്ത് കൂടെ തന്നെ ബസ്സ്‌ റൂട്ട് ഉണ്ടെങ്ങിലും ആ ബസ്സിൽ ഞങ്ങൾ കയറാറില്ല മറ്റൊരു റൂട്ട് പിടിച്ചാ വരുന്നത് കാരണം അപ്പോൾ കുറച്ചു ബഡായി സംസാരിക്കാം എന്നത് തന്നെ കാരണം .
 
 
 
അങ്ങനെ ഒരു ദിവസം  പതിവുപോലെ ഞാൻ ഈ കുട്ടിയുമായ് വൈകുന്നേരം റോഡിൽ കൂടെ  സംസാരിച്ചു നടന്നു പോകുന്നു വീട്ടിൽ എത്താൻ കഷ്ട്ടിച്ചു ഏതാണ്ട് ഒരു  കിലോമീറ്റർ ദൂരം മാത്രം അപ്പോൾ ആണ് ഒരു വൈറ്റ്  അംബാസിഡർ കാർ വന്നു ചവിട്ടി നിർത്തിയത് , വണ്ടി ഡ്രൈവർ ആയ ആ മഹാൻ എന്നോട് ഒരു ചോദ്യം 

ഇതു റോഡ്‌ ആണെന്ന് നിനക്കറിയില്ലേ  ?
ഇവിടെ ആൾക്കാർ താമസിക്കുന്ന സ്ഥലമാണ്
നിങ്ങൾക്ക് രണ്ടു പേർക്കും ഒരുമിച്ചു നടന്ന് പോകാനുള്ള വഴി അല്ല ഇതു  , 

ഇതു കേട്ടതും പാവം ആ കൊച്ചു പേടിച്ചു പോയി 
ഞാൻ അവളോട്‌ പറഞ്ഞു നീ മുന്നോട്ടു നടന്നോ , ഇതു കേട്ടതും അവൾ മുന്നോട്ടു നടന്നു പോയി 
അപ്പോൾ തന്നെ ഡ്രൈവർ ചേട്ടായിയോട്  
ഞാൻ ചോതിച്ചു 

"" അതിനു മാത്രം ഇപ്പോൾ എന്താ പ്രശ്നം  ? ""

എന്റെ ചോദ്യം  പുള്ളിക്കാരന് പിടിച്ചില്ലാ 
ഉടനെ ചാടി ഇറങ്ങി വന്നു മുട്ടൻ ഡയലോഗ്  

"" നിനക്കൊക്കെ കൊഞ്ചി കുഴഞ്ഞു പോകാനുള്ള സ്ഥലമല്ല ഇതു ,ഇതൊരു റോഡ്‌ ആണ്  ""

എന്ന് പറഞ്ഞു കൊണ്ട്  എന്തൊക്കെയോ വിളിച്ച്  പറയുന്നു ,
ഞാൻ ഒരുവിധം വായിൽ തോന്നിയത്  തിരിച്ച് പറഞ്ഞു പിടിച്ചു നില്ക്കുന്നു .
അവസാനം ആ വണ്ടിയിൽ ഇതെല്ലാം കേട്ട് കൊണ്ടിരുന്ന ആൾ പറഞ്ഞു 

""ഡാ നീ വാ,  ഈ പയ്യനെ എനിക്ക് അറിയാം .
നീ  .............................. പാർട്ടി പ്രവർത്തകൻ അല്ലേ ?""

ഞാൻ പറഞ്ഞു  

"" അതെ , അതിലെ പ്രവർത്തകൻ തന്നെ."""

ഇതു കേട്ടതോടെ ഡ്രൈവർ ചേട്ടായി  അങ്ങ്  തണുത്തു 
പിന്നെ അങ്ങോട്ട്‌ ഉപദേശം ആയിരുന്നു , പിന്നെ സ്നേഹവും 

 ""  അനിയാ നീ കാറിൽ കയറു ഞങ്ങൾ അങ്ങോട്ടാ , വീടിനടുത്ത് ഇറക്കാം ""

ഞാൻ പറഞ്ഞു ""  ഇത്രയും കാട്ടിയത്  തന്നെ ധാരാളം "" രണ്ടു പേരും ചിരിച്ച് കൊണ്ട്  കാർ സ്റ്റാർട്ട്‌ ചെയ്തു  പോയി 
 
ഇങ്ങനെ സദാചാരം കാണിച്ച ഈ ഡ്രൈവർ ചേട്ടായി ഇപ്പോൾ FB ഫ്രണ്ട്  ആണ് .
ഇന്നു രാവിലെ ഈ ഡ്രൈവർ പുള്ളിക്കാരൻ  സദാചാരത്തിനെതിരെ  ഒരു പോസ്റ്റ്‌  ഫേസ് ബുക്കിൽ പോസ്റ്റ്‌ ഷെയർ ചെയിതിരിക്കുന്നത്  കണ്ടത്‌ 
എന്റെ പൊന്ന് ഡ്രൈവർ  ചേട്ടായി നിങ്ങൾ ഷെയർ ചെയ്ത ആ പോസ്റ്റിൽ പാണ്ടികളുടെ ടിപ്പർ ലോറിയിൽ രണ്ട് ലോഡ് പുച്ഛം വാരി എറിയുന്നു ഞാൻ 
ഒപ്പ് , 
രണ്ട് കുത്ത് , 
ഒരു കോമ .

No comments:

Post a Comment

പറയാനുള്ളത് അങ്ങ് പറഞ്ഞേക്ക് മാഷെ