Sunday, April 8, 2012

എന്‍റെ പ്രണയിനി !

മരുഭൂമിയില്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളില്‍ നിന്നും നോക്കുമ്പോള്‍   അവളെ ഞാന്‍ കണ്ടില്ല... അവളുടെ ഒരു നിഴല്‍ മാത്രമേ കാണുവാനായുള്ളൂ.... അവളെ ഓര്‍ത്തുള്ള ദിനങ്ങള്‍.... അവളുടെ സാമീപ്യത്തിന്റെ.. ആ കണ്ണീരിന്‍ നാനവിന്‍റെ ഓര്‍മ്മകള്‍...ഇനി എന്നാണ് ഞാന്‍ നാട്ടില്‍ പോയി അവളുടെ സ്നേഹ സ്പര്‍ശം ഏറ്റു വാങ്ങാന്‍ കഴിയുക  ?... ഞാന്‍ നാട്ടില്‍ ആയിരുന്നപ്പോള്‍   അവള്‍ എന്നെക്കാണാന്‍ കാലം തെറ്റി വരുമായിരുന്നു... ഓടി വന്നെന്നെ പുല്‍കുമായിരുന്നു... അപ്പോഴും ആ പഴയ അഭിനിവേശം ആയിരുന്നു അവളോടെനിക്ക്....




ഇനിയും ഒരു അവധിക്കാലത്തിനായ് ഞാന്‍ കാത്തിരിക്കുന്നു... അവളെ കാണാന്‍...അവളുടെ ശീതള സ്പര്‍ശമേറ്റ് മനം കുളിരാന്‍... 
പക്ഷെ ഇന്ന് ഇതു എഴുതുമ്പോള്‍ അവള്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് ആകാശത്ത് നിന്ന്‍ നൃത്തം ചെയ്യുന്നു   !
" മഴ " ..... പ്രക്രിതുയുടെ സുന്ദരി ഞാന്‍ ഈ ലോകത്തില്‍ ഏറ്റവും ഇഷ്ട്ടപെടുന്നതും അവളെ തന്നെ  , അവളുടെ വരവിനായ് ഞാന്‍ കാതോര്‍ത്തിരിക്കുന്നു ഇപ്പോഴും !
തുറന്നിട്ട ജനാലയിലുടെ പുറത്തേക്കു നോക്കി ഞാന്‍ ഇരുന്നു .....എനിക്ക് എന്നും പ്രണയമാണ് ഈ മഴയോട് .....സുഖമുള്ള ഓര്‍മ്മകള്‍ മനസ്സില്‍ നിറയ്ക്കുന്ന ഈ മഴ... 

മനസ്സില്‍ പഴയ വേദനകള്‍ ഇപ്പോള്‍ ഇല്ല ....മറവി മനുഷ്യന് ഒരു അനുഗ്രഹമാണ് ,പക്ഷെ എന്നില്‍ മറവിയാണോ മരവിപ്പാണോ എന്നറിയില്ല .....ഏതായാലും ഞാന്‍ ശരിക്കും ഒറ്റയ്കാണ് ഇപ്പോള്‍ .....
വരുമെന്ന പ്രതീക്ഷയോടെ , നിന്നെയും കാത്തു , നിന്‍റെ ഒരു വിരല്‍ സ്പര്‍ശം എങ്കിലും ഏറ്റുവാങ്ങാന്‍  മരുഭൂമിയുടെ  ഏതോ ജയില്‍ അറയില്‍ ഓരോ ദിനവും എണ്ണി ജീവിക്കുന്ന ഒരു പ്രവാസി 

Saturday, March 10, 2012

ഒരു പാതിരാ പ്രേമം !

നഷ്ടപെട്ടതിനെ ഓര്‍ത്ത് ദുക്കിക്കാന്‍ പാടില്ല , കാരണം നഷ്ട്ടപെട്ടതോന്നും നമ്മള്‍ കൊണ്ട് വന്നതല്ല .
നിന്‍റെ ആത്മാര്‍ത്ഥമായ സ്നേഹം അനുഭവിക്കാനുള്ള യോഗം ആ കുട്ടിക്കില്ലാ എന്ന് വിചാരിച്ചാല്‍ മതി . നീ ഒരു പടുകുഴിയില്‍ നിന്നും രക്ഷപെട്ടു എന്നാണ് നീ ഇപ്പോള്‍ മനസിലാക്കേണ്ടത്  നിന്നെ സ്നേഹിക്കുന്ന ,നിന്‍റെ ഇഷ്ട്ടങ്ങള്‍ മനസ്സിലാക്കുന്ന ഒരു സുന്ദരി കുട്ടി  നിന്നക്കായ്‌ എവിടെയോ കാത്തിരിപ്പുണ്ട് അളിയാ . അവളെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ ദൈവത്തിനോട് പ്രാര്‍ത്ഥിക്കു . ഇനിയുള്ള ജീവിതം നിന്നെ സ്നേഹിക്കുനവരുടെ കൂടെ അവരെ സ്നേഹിച്ചു നീ കഴിയൂ  ........... എന്‍റെ വാക്കുകള്‍ കേട്ടയുടന്‍  "ബിജു " എന്നെ കെട്ടിപിടിച്ചു കരഞ്ഞു .
എന്ത് പറയണം എന്നറിയാതെ പകച്ചു നിന്ന് പോയ്‌ ഞാന്‍ ഒരു കൊച്ചു കുട്ടിയെ പോലെ  അവന്‍ തേങ്ങിയപ്പോള്‍ എന്‍റെ മനസിനെ അത് വല്ലാതെ പിടിച്ചു ഉലച്ചു.
ബിജുവിന്‍റെ കഥകള്‍ എല്ലാം എനിക്ക് അറിയാവുന്നതാണ് .
 അവന്‍ അവളെ പ്രേമിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ ആയ് കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞും , തമാശകള്‍ പറഞ്ഞും അവരുടെ പ്രണയം തഴച്ചു വളര്‍ന്നു .മൊബൈല്‍ ഫോണ്‍ വഴിയുള്ള ആ സല്ലാപം ഏറെ നാള്‍ നീണ്ടു പോയില്ലാ 
പതുക്കെ പതുക്കെ അവന്‍റെ  ഫോണ്‍ കാളുകള്‍ അവള്‍ മനപ്പൂര്‍വം ഒഴിവാക്കുന്നതായ് അവനു തോന്നി . 
സമയം രാത്രി 9 മണി അവളുടെ ആ മതുരമാം വാക്കുകള്‍ കേള്‍ക്കാതെ ഉറക്കം പോലും വരില്ല എന്ന് മനസിലാക്കിയ ബിജു ഒരു വട്ടം കൂടെ മൊബൈല്‍ എടുത്തു കാള്‍ ബട്ടണില്‍ അമര്‍ത്തി , റിംഗ് ചെയുന്നു പക്ഷെ ഫോണ്‍ എടുക്കുന്നില്ല .ബിജു സങ്കടം അടക്കാനാവാതെ രണ്ട് സ്മാള്‍ കൂടെ അകത്താക്കി ഒരു സിഗററ്റ് വലിച്ചു കൊണ്ടു ഒരു പ്രന്തനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു 
( മധ്യപാനം ആരോഗ്യത്തിനു ഹാനികരനം , സിഗററ്റ് വേണേല്‍  പെട്ടെന്ന് വലിച്ചു തീര്‍ത്തേക്കണം ,നിയമ പരമായ മുന്നറിയിപ്പ് )
സമയം രാത്രി  11.30 ഒരിക്കല്‍ കൂടെ ഫോണ്‍ എടുത്തുകൊണ്ടു കാള്‍ ബട്ടണില്‍ ഒരു കുത്ത് .


" താങ്ങള്‍ വിളിക്കാന്‍ ശ്രമിക്കുന്ന എയര്‍ടെല്‍ കസ്റ്റമര്‍ ഇപ്പോള്‍ മറ്റൊരു കാളില്‍ ആണ് ദയവായ് കാത്തിരിക്കു "


ഇതു കേട്ടതും ബിജു തന്‍റെ കയ്യില്‍ ഇരുന്ന മൊബൈല്‍ എടുത്തു തറയിലോട്ടു ഉന്നം പിടിച്ചു ,പക്ഷെ എറിഞ്ഞില്ല കാരണം ആ മൊബൈല്‍ "പതിമൂന്നായിരം " രൂപ എണ്ണികൊടുത്തു വാങ്ങിയതാ എറിയാന്‍ ഇമ്മിണി പുളിക്കും 
പറ്റിച്ചല്ലോ കര്‍ത്താവേ അവളും എന്നെ , എന്തൊക്കെ ആയിരുന്നു പൊല്ലാപ്പുകള്‍ എല്ലാം തകര്‍ന്നു തരിപ്പണം , ഇല്ലാ ഞാന്‍ അങ്ങനെ തോറ്റ് കൊടുക്കാന്‍ പോകുനില്ല എവിടെ എന്‍റെ മൊബൈല്‍ വീണ്ടും മൊബൈല്‍ എടുത്തു ഒരു കുത്തും കൂടെ

താങ്ങള്‍ വിളിക്കാന്‍ ശ്രമിക്കുന്ന എയര്‍ടെല്‍ കസ്റ്റമര്‍ ഇപ്പോള്‍ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുന്നു " 


കൊള്ളാം, കള്ളി വെളിച്ചത്തായപ്പോള്‍ ഈ അവള്‍ പ്ലേറ്റ് മാറ്റി ചവിട്ടി എടി !@#$^%&^*$%@#% നീ എന്നെ പറ്റിക്കാന്‍ നോക്കുന്നുവോ എന്നും പറഞ്ഞു കൊണ്ടു താ കിടക്കുന്നു ബിജു കട്ടിലിലോട്ട്.



നേരം പരപരാ വെളുത്തു വരുന്നു മൊബൈല്‍ റിംഗ് കേട്ടാണ് ബിജു ഉണര്‍ന്നത്  ഇതു അവളുടെ കാള്‍ അല്ലെ ?


" ഹെലോ, സോറി ചേട്ടാ ഇന്നലെ എന്‍റെ ഫ്രണ്ട് വിളിച്ചു അതാ ഞാന്‍ എടുക്കാതെ"


" ശെരി ശെരി സാരമില്ല "


എങ്കിലും  പാതിരാത്രി മറ്റൊരു പുരുഷനോട്  സംസാരിക്കുന്ന സ്ത്രീ അത്ര നല്ല പേരില്‍ അല്ല അറിയപെടുന്നത് എന്ന് ഓര്‍മ്മ വേണം ".


"""അയ്യോ ചേട്ടാ എന്‍റെ ഗുഡ് ഫ്രണ്ട് ആണ് അത് അത്യാവശ്യം ആയ് കാള്‍ ചെയ്തതാ എനിക്ക് എല്ലാവരും വേണം ഞാന്‍ ആരെയും വേദനിപ്പിക്കാറില്ല "


പെട്ടു വീണ്ടും അവളുടെ ആ പഞ്ചാര  വാക്കില്‍ ബിജു വീണു !
അടുത്ത ദിവസം രാത്രി 2 മണിക്ക് തന്‍റെ പ്രിയക്ക് മിസ്സ്‌ കാള്‍ ചെയാന്‍ നോക്കിയപ്പോള്‍ പഴയ പോലെ തന്നെ  നമ്പര്‍ ബിസി ഉടന്‍ തന്നെ തന്‍റെ കയ്യില്‍ ഇരുന്ന മറ്റോരു സിം കാര്‍ഡ്‌ ഉപയോഗിച്ച് ബിജു കാള്‍ ചെയ്തു .
അറിയാതെ പെട്ടന്ന് ഫോണ്‍ എടുത്ത ഉടനെ അവള്‍ പറഞ്ഞു ,


 " എനിക്ക് അവിടെ തൊട്ടാല്‍ ഇക്കിളി ആകും "

ബിജു :- എവിടെ തൊട്ടാലാടി നിനക്ക് ഇക്കിളി ആകുന്നെ  ?


അയ്യോ , ബിജു ചേട്ടന്‍ ആയിരുന്നോ ഞാന്‍ കരുതി എന്‍റെ ഫ്രണ്ട് ആകും എന്ന് ,അയ്യോ അല്ല എന്‍റെ  കൂടുക്കാരി രജനി ആണെന്ന് ""

ബിജു :- എടി വജ്ജകി  നിന്നെ പോലുള്ള  " #$^%^&&(&*)#$%#%^*^*) " അവളുമാരെ നമ്മള്‍ ഒരു പേരിട്ടു വിളിക്കും , അത് എന്താ എന്ന് ഞാന്‍ പറയുന്നില്ല ഒരുത്തനെ പിടിച്ചു കാമുകന്‍ ആക്കുകയും . മറ്റൊരുത്തനോടു പാതിരാത്രി സെക്സ് പറയാനും , അവസാനം ഏതെങ്കിലും ഒരുത്തനെ കെട്ടി ജീവിക്കാന്‍ തുടങ്ങി മറ്റൊരുത്തനോടു വീണ്ടും ഒരു ബന്ദം ഉണ്ടാക്കുന്ന നിന്നെ പോലുള്ളവര്‍ ആണ്  ഈ കേരളത്തിന്‍റെ ശാപം .
നീ വലിയവള്‍ ആണെന്ന് കരുതി ഞാന്‍ ചെറിയവന്‍ ആകണമെന്ന് അര്‍ത്ഥമില്ല 

ഗുണപാഠം 

1 ) രാത്രി കാലങ്ങളില്‍ മൊബൈല്‍ സിം മാറ്റി ഇടുക 

2 ) രാത്രി ഇങ്ങനെ പലതും സംസാരിച്ച് ഇരിക്കുന്നവനെ  തന്നെ നീയൊക്ക കെട്ടുക അല്ലെങ്കില്‍ നിന്നെ പോലുള്ളവളുമാര്‍ എന്നെ പോലുള്ള പാവം ചെറുപ്പക്കാരുടെ തലയില്‍ ആകും കെട്ടിവെക്കുക  

കടപ്പാട് 
ഞാന്‍ കണ്ട സ്വപ്നത്തിന്

വാല്‍കഷ്ണം 

ഈ കഥയാണ്‌ അടുത്ത ചിത്രത്തില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ സര്‍ കേന്ദ്ര കഥാപാത്രമായ്  അവതരിപ്പിക്കുന്നത് . ഈ സ്ക്രിപ്റ്റ് വായിച്ച ഉടന്‍ എഴുനേറ്റു നിന്നുകൊണ്ട് അദേഹം എന്നെ  വളരെ അധികം പ്രശംസിച്ചു :-)


Thursday, March 1, 2012

കുട്ടപ്പന്‍ ചേട്ടോ പുലി !


കുട്ടപ്പന്‍ ചേട്ടോ ദേ പുലി ,
ചാടി വീണ പുലിയെ കണ്ട് പതറാതെ ഒരു മല്‍പിടിത്തത്തിന് തയ്യാര്‍ എന്ന ഉറപ്പിച്ചു കൊണ്ട് തന്നെ  പുലിയുടെ ഇരു കൈകളും പിടിച്ച്‌ കൊണ്ട്  നിലത്ത് രണ്ട് റൌണ്ട്   തിരിഞ്ഞതും   പത്ത് ദിവസം പട്ടിണി കിടന്നവന്  ചിക്കന്‍ ബിരിയാണി കിട്ടിയ പോലെ  നാട്ടുകാര്‍  ഒന്നടങ്കം പുലിയുടെ ദേഹത്തേക്ക് ചാടിവീണു.അതോടെ പുലി  " ഡിം "
ഇത്രയും ആളുകള്‍ ഒന്നിച്ചു  വരുന്നത് കണ്ട  പുലി അറ്റാക്ക്‌ വന്നു ചത്തു എന്നാണ്  C B I , പറയുന്നത് 
എന്നിട്ട് പാവം  കുട്ടപ്പന്‍ ചേട്ടനെ പതിനാലു ദിവസത്തേക്ക് കമ്പി എണ്ണാന്‍ കൊണ്ട് പോയ്‌ . ഇതു എന്ത് കൂത്ത്‌ 
നാട്ടുകാരെയും പോലീസിനെയും വിറപ്പിച്ചു കൊണ്ട് മണിക്കൂറുകലോളം മുള്‍ മുനയില്‍ നിര്‍ത്തിച്ച പുലിയെ സധൈര്യം നേരിട്ട കുട്ടപ്പന്‍ ചേട്ടന്‍ അകത്തും .
നോക്കി കുത്തി ആയ്‌ നിന്ന പോലിസ് ചേട്ടന്മാരെ നിങ്ങളുടെ കയില്‍ മയക്കു വെടി വെക്കാന്‍ തോക്കോ ഇല്ല എന്നാല്‍ പിന്നെ  പുലിയെ പിടിക്കാന്‍   ഒരു " ചാക്ക് " എങ്കിലും കൊണ്ട് വന്നുകൂടായിരുന്നോ ?
 എന്തൊക്കെ ആയാലും വനപാലകര്‍ രക്ഷപെട്ടു കാരണം വന്യ മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുമ്പോള്‍ ജനങ്ങളുടെ സുരക്ഷ ഒറപ്പാക്കുന്നതില്‍  അവര്‍ക്ക് പറ്റിയ വീഴ്ച എല്ലാം തന്നെ പുലി ചത്തതോടെ കുട്ടപ്പന്‍റെ തലയില്‍ വെച്ച്‌ അവര്‍ മുങ്ങി 


എന്‍റെ കുട്ടപ്പന്‍ ചേട്ടാ ഇനി എങ്കിലും ഇതു പോലുള്ള ഗുലുമാലില്‍ പോയ്‌ ചാടരുത് 
കുത്താന്‍ വരുന്ന ആനയെ എറിഞ്ഞോടിക്കാന്‍ " രണ്ടു മിനിട്ട് തിളപ്പിച്ച വെള്ളത്തില്‍ ഇട്ട നാരങ്ങ " മാത്രമേ ഉപയോഗിക്കാവു 
( ആന നിന്നെ കുത്തിയാലും ) എന്നു പറയുന്ന നിയമത്തെ  ഇനി എങ്കിലും  ചേട്ടന്മാര്‍ നമിച്ചിരിക്കണം
വെള്ളം എടുക്കുന്നതിനു മുന്നേ തന്നെ  ആന നമ്മുടെ  നെഞ്ചില്‍ കേറി  "തബല " വായിക്കും എന്നത് മറ്റൊരു സത്യം 
അത്  കൊണ്ട്  വെള്ളം  ചൂടാക്കാന്‍ നിക്കല്ലേ  സഹോദരരന്മാരെ 
 ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ എങ്കിലും അവിടത്തെ നാട്ടുകാരോട് എനിക്ക് പറയാന്‍ ഉള്ളത്  എല്ലാവരും കൂടെ ചേര്‍ന്ന് അടുത്ത " റിപ്പബ്ലിക് ഡേ ദിനത്തില്‍ " കുട്ടപ്പന്‍ ചേട്ടന് ധീരതക്കുള്ള  ഒരു യമണ്ടന്‍ ട്രോഫി കൊടുത്തു ആദരിക്കണം .
ഇനി മറിച്ച് ഒന്ന് ചിന്തിക്കാം  പുലി കുട്ടപ്പന്  കാലന്‍റെ അടുത്തേക്ക് ഒരു ടിക്കറ്റ്‌ കൊടുത്തിരുന്നെങ്ങില്‍  കേരള സര്‍ക്കാര്‍ കുട്ടപ്പനെ ധീരനായ്‌  പ്രഖ്യാപിച്ചേനെ 
അത് മാത്രം അല്ല ഇലക്ഷന്‍ ആയത് കൊണ്ട് താഴെ കൊടുത്തിരിക്കുന്ന കലാപരിപാടികളും അരങ്ങേറിയേനെ
  • ഒരു രക്തസാക്ഷി മണ്ഡപം  അരിവാള്‍ വകയും 
  •  മനോരമ പത്രത്തിനെ മുന്‍ പേജില്‍ ധീരനായ യുവാവിനെ ആധരിച്ചു എന്നു കൈയും 
  • ഒരു ഹര്‍ത്താല്‍ താമര വകയും കേരളത്തില്‍ കാണാമായിരുന്നു !
ഇതില്‍  നിന്നെല്ലാം കേരളം രക്ഷപെട്ടു 
പക്ഷെ  ഒന്നു കൂടെ നമ്മള്‍ ഓര്‍മ്മികേണ്ടിയിരിക്കുന്നു  ഇതു പോലുള്ള തലതിരിഞ്ഞ നിയമങ്ങള്‍ ഒരുപാട് കുട്ടപ്പന്മാരെ ഇത്തരം സാഹസികതയില്‍ നിന്നും മാറി നില്‍ക്കാന്‍ ഇടവരുത്തും .
ജയിലില്‍ കിടക്കുന്ന കുട്ടപ്പന്‍ ചേട്ടനോട് ഇനി പുലി എന്ന് പറഞ്ഞുനോക്ക്  പുള്ളിക്കാരന്‍  പുളിച്ച തെറി ആകും പറയുന്നത് അത് ഉറപ്പാണ് 


വാല്‍കഷ്ണം :- പുലിയെ ജീവനോടെ പിടിച്ചു കാട്ടില്‍ വിട്ടിരുന്നു എങ്കില്‍ പുലി പറഞ്ഞേന  " പൊന്നണ്ണന്മാരെ ഞാന്‍ ചാവാന്‍ കിടന്നാലും ഇനി ഇതു വഴി വരില്ല  അമ്മച്ചിയാണേ സത്യം! "

Wednesday, February 22, 2012

നിനക്കായ്‌ ഒരായിരം പനിനീര്‍ പൂക്കള്‍ !


ഈ ജീവിത കാലയളവില്‍ എനിക്ക് നഷ്ട്ടപെട്ട  എന്‍റെ നഷ്ട്ടങ്ങളെല്ലാം തന്നെ ഞാന്‍  സ്നേഹത്തോടെയാണ്   നോക്കി കാണുന്നത്  എന്‍റെ നഷ്ട്ടങ്ങളെല്ലാം 
 " അതെനിക്ക് അര്‍ഹതപെട്ടതല്ല "എന്നാണ് ഞാന്‍ വിലയിരുത്തുന്നത് 
ജീവിതം എന്നത് കണക്ക് കൂട്ടലുകളുടെ ഒരു തോണി , തോണിയില്‍ നിറയെ കണക്കുകള്‍ എന്നാല്‍ ആ തോണി മുങ്ങുന്നതിനു കാരണം ഈ കണക്ക് കൂട്ടലുകള്‍ ആയാല്‍ ഒരു പോന്‍വഴി  മാത്രമേ നമുടെ മുന്നില്‍ ഉള്ളു അതില്‍ ചിലത് എന്നെ എന്നേക്കുമായ് ഉപേക്ഷിക്കുക .

കുട്ടിക്കാലത് രാത്രിയുടെ നിഴലുകളെ പേടിച്ചു എന്നാല്‍ , എന്നാല്‍  രാത്രിയില്‍ പ്രത്യക്ഷപെടുന്ന  നക്ഷത്രത്തെ ഞാന്‍ ഒരു പാടു സ്നേഹിച്ചു .
കുട്ടികാലത്തെ ആ സ്നേഹം എവിടെയോ ഒളിപ്പിച്ചു വെച്ചു ആരും അറിയാതെ.
പ്രിയപ്പെട്ട എന്‍റെ സുഹൃത്തുക്കളെ,
ഒരിക്കല്‍ എങ്കിലും  മനസ്സില്‍ പ്രണയം
പൂവിടാത്ത ആരെങ്കിലും ഉണ്ടോ ?
ഉണ്ടെങ്കില്‍ അവര്‍ക്കായ് ഞാന്‍ ഒരു കവിത ഇവിടെ കുറിക്കുന്നു .

"" പണ്ടെന്നോ  എന്‍  മനസ്സിന്‍റെ താഴ്വരയിലുംപ്രണയ വസന്തം വിടര്‍ന്നിരിന്നു  .......
മഞ്ഞിന്‍ തുള്ളികളാല്‍ കുതിര്‍ന്ന പൂക്കളെ  പോലെ 
സൂര്യന്‍റെ നേര്‍ത്ത ചുബനങ്ങള്‍ അവള്‍ ഏറ്റുവാങ്ങി.

മഴ തുള്ളികള്‍ കോര്‍ത്ത ചിലങ്ക അണിഞ്ഞു കൊണ്ടവള്‍ 

എന്‍ മനസ്സില്‍ നൃത്തം ചെയ്തു .
ആ നിര്‍ത്തം വര്‍ഷങ്ങള്‍ പിന്നിടിമ്പോഴും  എന്‍ ഹൃദയത്തിന്‍  വേദന അവള്‍ അറിഞ്ഞതില്ല 
അതോ അറിയാത്ത പോലെ നടിച്ചതാണോ ? 
ഒരു മഴവില്ല്  പോലെ അവള്‍ വന്നതും പിന്നെ എങ്ങോ പോയ്‌ മറഞ്ഞതും  
സത്യമാണോ, സ്വപ്നമാണോ അതോ എന്‍ മനസിന്‍റെ ചാഞ്ചാട്ടമാണോ !
ലോക മാകുന്ന കോണില്‍ എവിടെ ആണെങ്കിലും 
ഇതാ എന്‍  സ്നേഹം നിറഞ്ഞ  പനിനീര്‍ പൂക്കള്‍ നിന്‍ പുതു ജീവിതം സ്നേഹം   നിറഞ്ഞതാകാന്‍     """"
കുറച്ചു നാള്‍ ആയ്‌ എന്തെങ്ങിലും എഴുതിയിട്ട്.ഇവിടെ കുത്തിക്കുറിച്ചു 
വയ്ക്കുന്നവയെ എന്തു പേരിട്ടു വിളിക്കണം എന്ന് എനിക്കറിയില്ല. ഇതില്‍‌ എന്തെങ്കിലുമൊക്കെ എഴുതി പിടിപ്പിക്കാനുള്ള   എന്‍റെ " ത്വര " നിങ്ങള്‍ മനസിലാക്കി എങ്കില്‍ സന്തോഷം !
ഞാന്‍ ഇവിടെ കുറിച്ച വരികള്‍  ഇഷ്ട്ടം ആയ്‌ എങ്കില്‍ അറിയിക്കണം .
ഈ കവിതെയും ഞാനും തമ്മില്‍  എന്ത് ബന്ധം എന്നു ചോതിച്ചാല്‍ ഉത്തരം ഒന്ന് മാത്രം മനസ്സില്‍ വേദനിപ്പിക്കുന്ന വാര്‍ത്ത കേട്ടപ്പോള്‍ എങ്ങനെ , എന്ത്  എഴുതണം എന്നറിയാതെ പകച്ചു നിന്ന ഒരു വിഡ്ഢിയുടെ കാടത്തരം .

Thursday, January 12, 2012

നാല് വര്‍ഷം പിന്നിട്ട എന്‍റെ പ്രവാസ ജീവിതം .





അങ്ങനെ എന്‍റെ പ്രവാസ ജീവിതം 4  വര്‍ഷം  പിന്നിട്ടു എന്‍റെ വീട്ടുകാര്‍ ,കൂട്ടുകാര്‍ എല്ലാവരെയും ഞാന്‍ കണ്ടിട്ട് 4 വര്‍ഷം ആയ്‌ എന്നു പറയുമ്പോള്‍ നിങ്ങള്‍ ചോതിക്കും ഇതുവരെ നാട് കാണാന്‍ പോയില്ലേ എന്നു !
അതെ സുഹൃത്തെ  അതിനുള്ള ഭാഗ്യം  ഇതു വരെ  എനിക്ക് ലഭിച്ചില്ല  ,
ഇനി ആരെങ്ങിലും ഞാന്‍  4 വര്‍ഷം കൊണ്ട്  എന്ത് സമ്പാദിച്ചു എന്നു ചോതിച്ചാല്‍ ഉത്തരം ഇത്ര   മാത്രം, മലയാളം മാത്രം പറഞ്ഞു നടന്ന  ഞാന്‍ ഇപ്പോള്‍ കടലില്‍ കാഴം കലക്കിയ പോലെ  3 ഭാക്ഷകള്‍ വെച്ചു കാച്ചുന്നു :-)

വീട്ടില്‍ ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെയിരിക്കുമ്പോഴും ഉള്ളതെല്ലാം വിറ്റുപെറുക്കി
കുടുംബത്തെ ഒന്ന് കര കയറ്റാന്‍ കടല്‍ കടന്നവര്‍ മുതല്‍ അടിച്ചു പൊളി ജീവിതത്തിനായി മാത്രം ഗള്‍ഫില്‍ ജോലിയെക്കുന്നുവര്‍ വരെ നമ്മുടെ കൂട്ടത്തിലുണ്ട് ..എന്നു ഞാന്‍  വായ്ചിട്ടുണ്ട് അത് സത്യം തന്നെ ആണ് എന്നു ഇവിടെ വന്നപ്പോള്‍ ആണ് മനസിലായത്.

പക്ഷെ ആരെയൊക്കെ എവിടെയൊക്കെ ഏതൊക്കെ നിലകളില്‍ എത്തിക്കണം എന്നത് തലവര എന്ന് നാം പറയുന്ന " വിധി " യുടെ വിളയാട്ടങ്ങളിലൂടെയായിരിക്കും...അതും സത്യം തന്നെ അല്ലേ ?

21 വര്‍ഷക്കാലത്തെ ജീവിതത്തിനു ഇടയില്‍  ആദ്യമായിട്ടാണ് ഞാന്‍  അന്ന്  അറബ്‌നാട്ടില്‍   എത്തിയത് ആകാശത്ത് വട്ടമിട്ടു പറന്നു നടന്ന ഒരു പക്ഷി പോലെ ആയിരുന്നു എന്‍റെ 21 വര്‍ഷകാലത്തെ ലൈഫ് . ഇപ്പോള്‍ ഒരു ചിറകു ഒടിഞ്ഞ പക്ഷിയുടെ അവസ്ഥ പോലെ ആയ്‌ .ബസ്സ്‌ സ്ടാണ്ടിലും, സ്കൂള്‍ ടൈം എന്നു വേണ്ടാ ആറ്റിങ്ങല്‍ ചിറയിന്‍കീഴ്‌ പ്രദേശത്ത് 10 ചെല്ല കിളികള്‍  എവിടെ കൂടും അവിടെ വായ്നോക്കാന്‍ ഞാനും എന്‍റെ ഫ്രെണ്ട്സും കാണും ( മുന്നില്‍ ആയ്‌ തന്നെ എന്നെ കാണാം എന്നാ കേട്ടുകേള്‍വി )..
എത്ര ചെല്ലകിളികളെയാ  വളച്ച് എടുത്തത്‌ ഹോ ! അതൊരു കാലം തന്നെ ആണേ .....  അവസാനം ഗോപികമാരുടെ കള്ള കാമുകന്‍  അസൂയ മൂത്ത് എനിക്കിട്ടൊരു പണി തന്നു. ആ പണി എനിക്ക് അങ്ങ് ഏറ്റു 2 വീക്ക് കൊണ്ട് വിസ റെഡി .
എല്ലാം തീര്‍ന്നു  ഇനി അങ്ങോട്ട്‌ ഗള്‍ഫില്‍ കിടന്നു കട്ട അടിക്കണമല്ലോ  എന്നു മനസില്‍ പറഞ്ഞു കൊണ്ട് എയര്‍പോര്‍ട്ടില്‍ എത്തി .അപ്പോഴാ എന്‍റെ കൂട്ടുകാരന്‍റെ വായില്‍ നിന്നും ആ സുഗമുള്ള വാക്ക് കേട്ടത് " അളിയാ അവിടെ എല്ലാം സൂപ്പര്‍ കിളികളാ " പിന്നെ എന്ത് വേണം  അങ്ങനെ തിരുവനന്തപുരം എയര്‍പോര്‍ട്ടിനകത്തോട്ടു  എങ്ങനെ, എങ്ങോട്ട്  എന്നു ഒരു പിടിത്തവും ഇല്ലാ എന്‍റെ മുന്നില്‍ നടക്കുന്ന ഒരു അണ്ണന്‍റെ പിറകെ  വെച്ചു പിടിച്ചു .പൊട്ടന്‍ ചന്തയില്‍ പോയ്‌ എന്നു പറഞ്ഞത് എന്നെ ഉദേശിച്ചു പറഞ്ഞത് പോലെ ഉണ്ട് . അങ്ങനെ തപ്പി തടഞ്ഞു വിമാനത്തില്‍ കേറി പറ്റി . എയര്‍ഹോസ്സ്റെസ്സ് എന്‍റെ ടിക്കറ്റ്‌ നോക്കി സീറ്റ്‌ അവിടെ എന്നു കാണിച്ചു . ആ സീറ്റില്‍ ഇരുന്ന  ഇരിപ്പ് അങ്ങ് ദുബായില്‍ എത്തുന്നത്  വരെ തുടര്‍ന്നു.


 അങ്ങനെ ദുബായിലെ ആകാശത് വട്ടമിട്ടു പറന്നു ഞാന്‍ ദുബായില്‍ ലാന്‍ഡ്‌ ചെയ്തു.സത്യത്തില്‍ ഞാന്‍ അന്തം വിട്ടാ ദുബായിയിലെ എയര്‍പോര്‍ട്ട് റണ്‍വേ നോക്കിയത് ഇതു എന്താ ? ചന്തയില്‍ "ചാള" വില്‍ക്കാന്‍  ഇട്ടിരിക്കുന്നത്  പോലെയാ വിമാനങ്ങള്‍ നിരത്തി ഇട്ടിരിക്കുന്നത്   അതിനിടക്ക്  എന്‍റെ അടുത്ത് ഇരുന്ന ചേട്ടായ് മൊബൈല്‍ ഓണ്‍ ചെയ്തു  ലാന്‍ഡ്‌ ചെയ്തു എന്നു പറയുന്നു  എനിക്ക് ഓണാക്കാന്‍ ഒരു മൊബൈല്‍ പോലും ഇല്ലാ അത് കൊണ്ട് ഞാന്‍ അവിടെ തന്നെ ഇരുന്നു .

എയര്‍പോര്‍ട്ടില്‍ നിന്നും വെളിയില്‍ ഇറങ്ങി നേരെ ടാക്സിയില്‍ 
നാലുവരി പാതയില്‍ ഇരുവശത്തുമുള്ള വലിയ വലിയ  ബില്‍ഡിങ്ങുകളെ  പിന്നിലാക്കിക്കൊണ്ട് കാര്‍ ഓടിക്കൊണ്ടിരുന്നു. അപ്പോഴാണ് നമ്മുടെ "ഹിറ്റ്‌ 96 മലയാളം FM "ആധിയമായ്  കേള്‍ക്കുന്നത്  അപ്പോള്‍ എന്താ ഒരു സന്തോഷം ശോ ഇവിടെ മലയാളം FM കിട്ടുമോ ! കോള്ളാലോ എന്നായ് പിന്നെ.
അങ്ങനെ ആ യാത്ര വന്നു നിന്നത് എനിക്ക് വിസ തന്ന കമ്പനിയില്‍ 
എന്‍റെ പൊന്ന് " Falcon pack " പ്രവര്‍ത്തകരെ ഞാന്‍ പുതുതായ് വന്ന ഒരു തൊഴിലാളി.എന്നെ നിങ്ങള്‍ ആശിര്‍വദിക്കണം ഇന്നു മുതല്‍ എന്‍റെ സര്‍ക്കസ് ആരംഭിക്കുന്നു .എന്നു പറഞ്ഞു തുടങ്ങിയ ഞാന്‍  ആ സര്‍ക്കസ് കളി ഇന്നും അതി  ഗംഭീരമായ്  തന്നെ തുടര്‍ന്ന് കൊണ്ടിരിക്കുന്നു .


എന്തായാലും ഇവിടെ വന്നപ്പോള്‍ അല്ലേ ദുബായിലെ നമ്മുടെ  ചെല്ലകിളികളുടെ തനികൊണം കാണുന്നത്. ഒരു മലയാളി പെണ്‍കുട്ടി എന്ന പരിഗണന വെച്ചു ഒന്ന് മിണ്ടാന്‍ ചെന്നാല്‍ ഇവളുമാര പോസ് കാണാം, അമേരിക്കന്‍ പ്രസിഡന്റ്റ് സെക്രെട്ടറിക്ക് പോലും ഇല്ലാത്ത ഒടുക്കത്ത വെയിറ്റിടക്കം.
ഇനി ഇവളുമാര്‍ നോക്കുന്ന  നോട്ടമോ ,അഞ്ചു  പീഡന കേസില്‍ ശിക്ഷിക്കപെട്ട്  ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങിയ  പ്രതിയെ  കണ്ടപോലെ . ഇതു കാണുമ്പോള്‍ മനസ്സില്‍ പറയും എടി കാളി നീ   നാട്ടില്‍ ആയിരുന്നു  എങ്കില്‍ നിന്നെ ഘരാവോ ചെയതെനെ ! കോളേജില്‍ എങ്ങാനും പഠിക്കുമ്പോള്‍  കിട്ടിയാല്‍ പറയണ്ട ! ആ പോട്ടെ ഇനി പറഞ്ഞിട്ട് എന്താ .

മുന്‍ജന്മ പുണ്യം  ഗാനഗന്ധര്‍വനായ  ദാസേട്ടന്‍ ഇതു വായിക്കാത്തത്   ഞാന്‍ ഈ ഏഴുതുന്നത്  ദാസേട്ടന്‍ എങ്ങാനും വായിച്ചിരുന്നു  എങ്കില്‍ എന്നോട്  പറഞ്ഞേനെ നീ ഇവിടെ എങ്ങും ജനിക്കെണ്ടാവനല്ല  അങ്ങ് അമേരിക്കയില്‍ ജനിക്കെണ്ടാവനാ എന്നു. എങ്കില്‍ നിനക്ക്  നോബല്‍ സമ്മാനം കിട്ടിയേനെ എന്നു.ഹി ഹി ഹി 
സോറി ഞാന്‍ അവാര്‍ഡില്‍ വിശ്വസിക്കുന്നില്ലാ പത്തോ നൂറോ കടം തന്നാല്‍ വളരെ ഉപകാരം :-)