മരുഭൂമിയില്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളില്‍ നിന്നും നോക്കുമ്പോള്‍ അവളെ ഞാന്‍ കണ്ടില്ല... അവളുടെ ഒരു നിഴല്‍ മാത്രമേ കാണുവാനായുള്ളൂ.... അവളെ ഓര്‍ത്തുള്ള ദിനങ്ങള്‍.... അവളുടെ സാമീപ്യത്തിന്റെ.. ആ കണ്ണീരിന്‍ നാനവിന്‍റെ ഓര്‍മ്മകള്‍...ഇനി എന്നാണ് ഞാന്‍ നാട്ടില്‍ പോയി അവളുടെ സ്നേഹ സ്പര്‍ശം ഏറ്റു വാങ്ങാന്‍ കഴിയുക ?... ഞാന്‍ നാട്ടില്‍ ആയിരുന്നപ്പോള്‍ അവള്‍ എന്നെക്കാണാന്‍ കാലം തെറ്റി വരുമായിരുന്നു... ഓടി വന്നെന്നെ പുല്‍കുമായിരുന്നു... അപ്പോഴും ആ പഴയ അഭിനിവേശം ആയിരുന്നു അവളോടെനിക്ക്....
ഇനിയും ഒരു അവധിക്കാലത്തിനായ് ഞാന്‍ കാത്തിരിക്കുന്നു... അവളെ കാണാന്‍...അവളുടെ ശീതള സ്പര്‍ശമേറ്റ് മനം കുളിരാന്‍...
മനസ്സില്‍ പഴയ വേദനകള്‍ ഇപ്പോള്‍ ഇല്ല ....മറവി മനുഷ്യന് ഒരു അനുഗ്രഹമാണ് ,പക്ഷെ എന്നില്‍ മറവിയാണോ മരവിപ്പാണോ എന്നറിയില്ല .....ഏതായാലും ഞാന്‍ ശരിക്കും ഒറ്റയ്കാണ് ഇപ്പോള്‍ .....
ഇനിയും ഒരു അവധിക്കാലത്തിനായ് ഞാന്‍ കാത്തിരിക്കുന്നു... അവളെ കാണാന്‍...അവളുടെ ശീതള സ്പര്‍ശമേറ്റ് മനം കുളിരാന്‍...
പക്ഷെ ഇന്ന് ഇതു എഴുതുമ്പോള്‍ അവള്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് ആകാശത്ത് നിന്ന്‍ നൃത്തം ചെയ്യുന്നു !
" മഴ " ..... പ്രക്രിതുയുടെ സുന്ദരി ഞാന്‍ ഈ ലോകത്തില്‍ ഏറ്റവും ഇഷ്ട്ടപെടു ന്നതും അവളെ തന്നെ , അവളുടെ വരവിനായ് ഞാന്‍ കാതോര്‍ത്തിരിക്കുന്നു ഇപ്പോഴും !
തുറന്നിട്ട ജനാലയിലുടെ പുറത്തേക്കു നോക്കി ഞാന്‍ ഇരുന്നു .....എനിക്ക് എന്നും പ്രണയമാണ് ഈ മഴയോട് .....സുഖമുള്ള ഓര്‍മ്മകള്‍ മനസ്സില്‍ നിറയ്ക്കുന്ന ഈ മഴ...
മനസ്സില്‍ പഴയ വേദനകള്‍ ഇപ്പോള്‍ ഇല്ല ....മറവി മനുഷ്യന് ഒരു അനുഗ്രഹമാണ് ,പക്ഷെ എന്നില്‍ മറവിയാണോ മരവിപ്പാണോ എന്നറിയില്ല .....ഏതായാലും ഞാന്‍ ശരിക്കും ഒറ്റയ്കാണ് ഇപ്പോള്‍ .....
വരുമെന്ന പ്രതീക്ഷയോടെ , നിന്നെയും കാത്തു , നിന്‍റെ ഒരു വിരല്‍ സ്പര്‍ശം എങ്കിലും ഏറ്റുവാങ്ങാന്‍ മരുഭൂമിയുടെ ഏതോ ജയില്‍ അറയില്‍ ഓരോ ദിനവും എണ്ണി ജീവിക്കുന്ന ഒരു പ്രവാസി
No comments:
Post a Comment
പറയാനുള്ളത് അങ്ങ് പറഞ്ഞേക്ക് മാഷെ