Sunday, April 8, 2012

എന്‍റെ പ്രണയിനി !

മരുഭൂമിയില്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളില്‍ നിന്നും നോക്കുമ്പോള്‍   അവളെ ഞാന്‍ കണ്ടില്ല... അവളുടെ ഒരു നിഴല്‍ മാത്രമേ കാണുവാനായുള്ളൂ.... അവളെ ഓര്‍ത്തുള്ള ദിനങ്ങള്‍.... അവളുടെ സാമീപ്യത്തിന്റെ.. ആ കണ്ണീരിന്‍ നാനവിന്‍റെ ഓര്‍മ്മകള്‍...ഇനി എന്നാണ് ഞാന്‍ നാട്ടില്‍ പോയി അവളുടെ സ്നേഹ സ്പര്‍ശം ഏറ്റു വാങ്ങാന്‍ കഴിയുക  ?... ഞാന്‍ നാട്ടില്‍ ആയിരുന്നപ്പോള്‍   അവള്‍ എന്നെക്കാണാന്‍ കാലം തെറ്റി വരുമായിരുന്നു... ഓടി വന്നെന്നെ പുല്‍കുമായിരുന്നു... അപ്പോഴും ആ പഴയ അഭിനിവേശം ആയിരുന്നു അവളോടെനിക്ക്....




ഇനിയും ഒരു അവധിക്കാലത്തിനായ് ഞാന്‍ കാത്തിരിക്കുന്നു... അവളെ കാണാന്‍...അവളുടെ ശീതള സ്പര്‍ശമേറ്റ് മനം കുളിരാന്‍... 
പക്ഷെ ഇന്ന് ഇതു എഴുതുമ്പോള്‍ അവള്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് ആകാശത്ത് നിന്ന്‍ നൃത്തം ചെയ്യുന്നു   !
" മഴ " ..... പ്രക്രിതുയുടെ സുന്ദരി ഞാന്‍ ഈ ലോകത്തില്‍ ഏറ്റവും ഇഷ്ട്ടപെടുന്നതും അവളെ തന്നെ  , അവളുടെ വരവിനായ് ഞാന്‍ കാതോര്‍ത്തിരിക്കുന്നു ഇപ്പോഴും !
തുറന്നിട്ട ജനാലയിലുടെ പുറത്തേക്കു നോക്കി ഞാന്‍ ഇരുന്നു .....എനിക്ക് എന്നും പ്രണയമാണ് ഈ മഴയോട് .....സുഖമുള്ള ഓര്‍മ്മകള്‍ മനസ്സില്‍ നിറയ്ക്കുന്ന ഈ മഴ... 

മനസ്സില്‍ പഴയ വേദനകള്‍ ഇപ്പോള്‍ ഇല്ല ....മറവി മനുഷ്യന് ഒരു അനുഗ്രഹമാണ് ,പക്ഷെ എന്നില്‍ മറവിയാണോ മരവിപ്പാണോ എന്നറിയില്ല .....ഏതായാലും ഞാന്‍ ശരിക്കും ഒറ്റയ്കാണ് ഇപ്പോള്‍ .....
വരുമെന്ന പ്രതീക്ഷയോടെ , നിന്നെയും കാത്തു , നിന്‍റെ ഒരു വിരല്‍ സ്പര്‍ശം എങ്കിലും ഏറ്റുവാങ്ങാന്‍  മരുഭൂമിയുടെ  ഏതോ ജയില്‍ അറയില്‍ ഓരോ ദിനവും എണ്ണി ജീവിക്കുന്ന ഒരു പ്രവാസി