Monday, December 30, 2013

പുതുവത്സര ആശംസകൾ !



കാലത്തിന്റെ അരങ്ങിൽ അങ്ങനെ ഒരു വർഷത്തിനു കൂടെ യവനിക വീഴുകയാണ് .
പിന്നിട്ട വഴികളിൽ കണ്ടു മുട്ടിയ ഒരു പാട് മുഖങ്ങൾ ,ആരൊക്കെയോ എവിടെയോ വെച്ച് വിട്ടുപിരിഞ്ഞു പോയി , ചിലർ ചിരിച്ചു കൊണ്ട് വിട പറഞ്ഞു , എന്തൊക്കെയോ ആഗ്രഹങ്ങൾ
എക്കാലവും ഓർത്തിരിക്കാൻ നാട്ടിൽ നിന്നപ്പോൾ ഉണ്ടായ കുറച്ചു കൂടുകാരുടെ രസകരമായ ഓർമ്മകൾ .
ഓർക്കാതെ വന്ന സന്തോഷങ്ങൾ , അതിനോടൊപ്പം വന്ന ദുഃഖങ്ങൾ ,മഴവില്ല് പോലെ മാത്രം നില നിന്ന എന്റെ ചില സ്വപ്‌നങ്ങൾ അങ്ങനെ അങ്ങനെ നീണ്ടു നിന്ന 365 ദിനങ്ങൾ .
ഡിസംബർ എന്നാൽ വർഷ അവസാനം എന്നൊക്കെ നമുക്ക് പറയാം ,പല നഷ്ട്ടപെടലിന്റെയും കണക്കു പുസ്തകത്തിൽ ഡിസംബറിനെ എനിക്ക് കണക്കു കൂട്ടേണ്ടി വന്നിട്ടുണ്ട്. അതെല്ലാം ഇനി കാലത്തിന്റെ ഓർമ ചെപ്പിൽ ഒളിപ്പിച്ച് അങ്ങ് ദൂരെ കാണുന്ന മലയുടെ മുകളിൽ കയറി നിന്ന് വലിച്ചെറിയണം .എല്ലാം ശുഭം അതോടെ .എന്റെ പുതുവത്സര ആശംസകൾ നേരാൻ വന്ന ഞാൻ നിങ്ങളോട് പിച്ചും , പേയും പറയുന്നു എന്ന് കരുതണ്ടാ , താ പിടിചോളിൻ നിങ്ങൾക്കുള്ള എന്റെ ആശംസകൾ !
2014 -ൽ നല്ല തീരുമാനങ്ങൾ , പുത്തൻ പ്രതീക്ഷകൾ , പുതിയ സ്വപ്‌നങ്ങൾ , എല്ലാം എല്ലാം എന്റെ പ്രിയ സുഹൃത്തുക്കൾ നേടി എടുത്തു വിജയിക്കാൻ പ്രാർത്ഥിച്ചു കൊണ്ട് ഒരു പുത്തൻ പുതുവത്സര ആശംസകൾ നേരുന്നു ,
നിങ്ങളുടെ സ്വന്തം സതീഷ്‌ ശാസ്തവട്ടം ( മാലിനി )

Saturday, November 16, 2013

പ്രിയപെട്ട ഡോക്ടർ ,

ശ്രി ജ്യോതിഷ പണ്ഡിത ആറ്റുകാൽ രാഘവൻ സർ ,

സുന്ദരനും , സുശീലനും , അതിലുപരി ഉറങ്ങുമ്പോൾ രണ്ടു കണ്ണും അടച്ചു മാത്രം ഉറങ്ങുന്ന ഞാൻ 

കഴിഞ്ഞ 2 വർഷമായി കണ്ണിൽ രണ്ടു പാട്ട ഡീസലും ഒഴിച്ച് ഒരു പെണ്ണ് കെട്ടണം എന്ന 

ആഗ്രഹവുമായി ഗൾഫിൽ ജോലി ചെയ്തു പോരുന്നു , ഇക്കഴിഞ്ഞ എല്ലാ ആലോചനകളും ( 

ഏതാണ്ടു 75 ൽ പരം ) മുടങ്ങാൻ കാരണം എന്റെ ജാതകം (?) എന്നറിഞ്ഞപ്പോൾ എന്റെ 

ഉൾമനസിലെ വികാര ത്വരിത മണ്ഡലം ആകെ പൊട്ടി പൊളിഞ്ഞു പാളിസായി .

2007 ൽ കുറ്റിയും പറിച്ചു ദുബായിൽ എത്തുന്നതിനു ഏതാണ്ടു ഒരു വർഷം മുൻപാണ് ജാതകം 

ഗണിച്ചു എഴുതിയത് അതിൽ പറയുന്നത് ഞാൻ ഗൾഫിൽ ചെല്ലുന്നതും ഉയരങ്ങളിൽ എത്തും 

എന്നാണു ,

ഗൾഫിൽ എത്തിയ ദിവസം തന്നെ ഞാൻ മുകളിൽ എത്തി ( ഡബിൾ ബെഡിൽ മുകളിലത്തെ 

ബെഡ് )
പിന്നെ അങ്ങോട്ട്‌ കമ്പനിയുടെ തട്ടും പുറത്താണ് പണി എന്നറിഞ്ഞതും എന്റെ ജാതകം 


ഗണിച്ചു 

പറഞ്ഞ ആ മഹാ ഗണിത പണ്ഡിതനെ മനസ്സിൽ ആയിരം തെറികൾ അഭിഷേകം ചെയ്താണ് 

ജോലിയിൽ കയറിയത് തന്നെ

അത് കൊണ്ട് എന്റെ ഈ വേദന മനസിലാക്കി എനിക്ക് ഒരു നല്ല ഉപദേശങ്ങൾ തന്നു 

എന്റെ മനോനില ശെരി ആക്കി തരണം ആറ്റുകാൽ ജ്യോതിഷ രാഘവൻ ചേട്ടാ .

( ജാതകം ഇതിന്റെ കൂടെ അപ്‌ലോഡ്‌ ചെയ്യുന്നു )

സതീഷ്‌ . എസ് .എസ്

ശാസ്തവട്ടം

Sunday, August 11, 2013

പച്ചകളുടെ വിളയാട്ടം വീണ്ടും ,


പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലങ്കിച്ചു... ഒരു BSF ജവാന് ഗുരുതര പരിക്ക്..
.
.
.
 


പരിതാപകരമായ അവസ്ഥ , തിരിച്ചു ഒന്നും ചെയ്യാൻ സാധിക്കാതെ സഹപ്രവർത്തകരുടെ ശവം ചുമക്കാൻ മാത്രം വിധിക്കപെട്ട നമ്മുടെ ജവാന്മാരുടെ അവസ്ഥ ! ജീവിക്കാൻ വേണ്ടി ആർമിയിൽ ചേരുന്ന പാവങ്ങളാണ് ഭൂരിഭാഗവും , ശത്രുവിന്റ്റെ വെടി കൊണ്ട് വീണിട്ടു ശവത്തിനോടൊപ്പം കുറെ പണം കുടുംബതെത്തിക്കാൻ ആരും ആഗ്രഹിക്കില്ല .അത് എന്തുകൊണ്ട് ഈ സർക്കാർ തിരിച്ചറിയുന്നില്ല , ഒരു 2 ദിവസത്തേക്ക് ഇസ്രെലിന്റ്റെ പ്രധാനമന്ത്രിയെ കടം ലഭിക്കാൻ വല്ല വഴിയുമുണ്ടോ ? എങ്കിൽ കാണാമായിരുന്നു ഇവനൊക്കെ നിക്കറിടാതെ ഓടുന്നത് !

Saturday, August 3, 2013

ഒരു പാവം സാലറി കട്ടിംഗ് കഥ

ഒരു രസകരമായ സംഭവം ആണ് ഇത്രയും നാളത്തെ എന്റെ പ്രവാസ ജീവിതത്തിൽ ഞാൻ ഇന്ന്  സാക്ഷ്യം വഹിച്ചത് .
നമ്മൾ പ്രവാസികൾ മിക്കപ്പോഴും കേൾക്കുന്ന ഒരു വാക്കാണ്  " സാലറി കട്ടിംഗ്  പണിഷ്മെന്റ്" 
ചിലപ്പോൾ  അത് സ്വന്തം പണിയിലെ പാളിച്ചയിൽ , അല്ലെങ്കിൽ സ്വഭാവ ദൂഷ്യം കാരണം
 ( വെള്ളമടി , അടിപിടി , തെറി ... etc  )

എന്നാൽ ഇന്ന്  തികച്ചും വെത്യസ്ഥമായ പേരിൽ ആണ് സാലറി കട്ടിംഗ് നാല് ചെറുപ്പക്കാരായ നേപ്പാളികളെ തേടി എത്തിയത് ,എങ്ങനെ എന്നല്ലേ ഇനി അറിയേണ്ടത് 
ഞാൻ  കുറച്ചു ഹാസ്യ ഭാവനയിൽ പറയാം ഇല്ലെങ്കിൽ എനിക്ക് ആപ്പ് ആകും.


ഈ നോമ്പ് കാലത്തിൽ പൊതുവേ ആഹാരത്തിൽ ഉൾപെടുത്തുന്ന ഫ്രൂട്ട്സ് അയിറ്റങ്ങൾ കമ്പനിയുടെ അഭിവാജ്യ കുത്തക ബൂർഷാ മുതലാളിമാർക്ക് അവരുടെ ടേബിളിൽ കാലത്ത്  3  മണിക്ക് മുന്നേ കഴിക്കാൻ റെഡി ആക്കി വെക്കുന്നു പക്ഷെ ഫ്രൂട്ട്സ് അയിറ്റങ്ങൾ  തങ്ങളുടെ ആവശ്യാനുശ്രിതം തികയുന്നില്ലാ എന്നത് മാത്രമല്ലാ ചിലപ്പോൾ കിട്ടാറുമില്ലാ എന്നീ ആരോപണങ്ങൾ ബൂർഷാ മുതലാളികൾ  ഡൽഹി ഹൈക്കമാന്റിനെ അറിയുക്കുകയും ,വിവരം ആരാഞ്ഞ ഹൈക്കമാന്റിനു  " ആരോപണം അടിസ്ഥാന രഹിതം " എന്ന് തുറന്നടിച്ചു കൊണ്ട് പാചക വിതക്ത സമിതി റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്തതോടെ പ്രശ്നം വഷളായി .

തിരിഞ്ഞും പിരിഞ്ഞും നോക്കാതെ  നിചസ്ഥിതി അറിയുന്നതിനായി ഹൈക്കമാന്റ്  CBI ( ചാന്ത് പൊട്ട് ബ്യുറോ  ഇൻവസ്റ്റിഗേഷൻ )  അന്വേഷണത്തിന് ഉത്തരവിട്ടു , ഉത്തരവിട്ട  മൂന്നാം നാൾ  തന്നെ വേണ്ടപെട്ടവർ സത്യം  വെളിയിൽ കൊണ്ടു വരുകയും ചെയ്തുതതോടെയാണ് ഒരു വലിയ സത്യം ചുരുളഴിഞ്ഞത് .
CBI  ഹൈക്കമാന്റിനു നല്കിയ നാല് പേജ് ( അതിൽ മൂന്നു പേജ് കാലി  ) വരുന്ന റിപ്പോർട്ടിൽ ചിലത് ചുവടെ കൊടുക്കുന്നു .

1)  ഇതിൽ നാല് നേപ്പാളികളുടെ കറുത്ത കൈകൾ 

2)  പ്രതികൾക്ക്  അധോലോക തീറ്റ പ്രാന്ത് ബന്ധം 

3)  ആരും ഇല്ലാത്ത തക്കം നോക്കി 2 am മുതൽ 2.30 am ഉള്ളിൽ കൈയിട്ട് വാരൽ 

ഹൈക്കമാന്റ് ഈ റിപ്പോർട്ട്‌ ഫയലിൽ സ്വീകരിക്കുകയും വിധി പറയുന്നതിനായി മാറ്റി വെക്കുകയും ചെയ്തു 
ഇതിനിടയിൽ  ജഡ്ജ്ജിയെ സ്വാധീനിക്കാൻ ഉള്ള ശ്രമം അണിയറയിൽ ആണി അടിച്ചു കൊണ്ടിരുന്ന പാക്കരൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല .

തെറ്റുകൾ  ആർക്കും പറ്റും പക്ഷേ ആഹാരം അടിച്ചു മാറ്റിയ പേരിൽ ഇങ്ങനെ ഒരു വിധി വേണമോ എന്നാണ് പാക്കരന്റെ ചോദ്യം ?

അങ്ങനെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്  ഇന്ന്  സുപ്രധാന വിധി വന്നു .

" വളരെ നീചവും , ശോചനീയവും ആയ പ്രവർത്തി ആണ് ഇവരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായത്
അതിനാൽ പ്രതികളുടെ 3 Days സാലറി കട്ടിംഗ് ചെയ്യുന്നതായി ഈ കോടതി അറിയിക്കുന്നു .ഡും ഡും ഡും "

കോടതി വിധിയിൽ വിഭ്രബിമ്പിച്ച  പാക്കരൻ  ജഡ്ജ്ജിയെ ചെവിപൊട്ടുന്ന തരത്തിൽ ഉള്ള  പുളിച്ച തെറികൾ കൊണ്ട് അഭിഷേകം ചെയ്തു എന്നാണ് CNN ഇന്നു കാലത്ത് റിപ്പോർട്ട്‌ ചെയ്യുന്നത് !!

Wednesday, July 24, 2013

ജന്മ നക്ഷത്ത്രവും , പ്രതിവിധിയും

പേര് :- സതീഷ്‌ 

ജന്മ നക്ഷത്ത്രം :- ഭരണി 
 
ഇതു എന്റെ തിരിച്ചറിയൽകാർഡ്‌ 
ഈ പറഞ്ഞത് എന്റെ നാട്ടിലെ  ഒട്ടുമിക്ക അമ്പലത്തിലും എന്നെ തിരിച്ചറിയാൻ ഈശ്വരൻ ഉപയോഗിക്കുന്ന തിരിച്ചറിയൽകാഡാണ്

എന്താ എന്നറിയില്ലാ ഇതുവരെ ഈ പുള്ളിക്കാരൻ എന്നെ തിരിഞ്ഞ് പോലും നോക്കിയിട്ടില്ലാ,
പേരിലും നാളിലും നടത്തുന്ന അർച്ചനയും , വഴിപാടും കൊണ്ട് പണം പോയതല്ലാതെ നേട്ടം ഒന്നും ഉണ്ടായില്ലാ !
 
പിന്നെയാണ് എനിക്ക് കാര്യം പിടികിട്ടിയത് പുള്ളിക്കാരന് സതീഷ്‌ , ഭരണി എന്ന നാളിൽ  ഒട്ടനവധി ഭക്ത്തന്മാർ കാണുമല്ലോ !
അങ്ങനെ വരുമ്പോൾ ആള് മാറി പോകാൻ ചാൻസ് കൂടുതൽ ആണ് , എന്തിനാ നമ്മൾ വെറുതെ കൈയ്യിൽ ഇരിക്കുന്ന കാശും കൊടുത്ത്  " ശശി രാജാവ് " ആകുന്നതു ?
 
എന്റെ സ്വന്തം നാടായ ശാസ്‌തവട്ടത്ത് വെച്ച് ഇതിനൊരു  പോൻവഴി കണ്ടെത്താൻ ശ്രെമിച്ചു പക്ഷെ ചില ആഭാസന്മാർ എന്നെ കരിവാരി തേച്ചു .
 
ചില പരമ ചെറ്റകൾ പറഞ്ഞു "ആര് നമ്മുടെ മാലിനിയോ (സതീഷ്‌ ) , ഹ ഹ ഹ അവനോ, അവനു പ്രാന്താണ് എന്ന് വരെ പറഞ്ഞു പിടിപ്പിച്ചു " ( കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയാത്ത കൂതറകൾ )

വർഷങ്ങൾ കൊണ്ടുള്ള എന്റെ പഠനങ്ങൾക്ക് ഒടുവിൽ  ഇപ്പോൾ ദുബായിൽ  വെച്ചാണ് ഇതിനൊരു പ്രതിവിധി ഞാൻ കണ്ടെത്തിയത് ,
പേരും , ജന്മ നക്ഷത്ത്രവും മാത്രം കൊടുത്താൽ പോര , താഴെ പറയുന്ന സാമഗ്രഹികൾ കൂടെ കൊടുത്താൽ മാത്രമേ  പ്രയോജനപ്രതമാകുകയുള്ളൂ .
 
1 )  ഫോണ്‍ നമ്പർ 
 
2 )  റേഷൻ കാർഡ്‌
 
3 ) തിരിച്ചറിയൽ കാർഡ്‌
 
4 ) ഒരു കള്ളർ ഫോട്ടോ 
 
5 ) SSLC സർട്ടിഫിക്കറ്റ് ( അറ്റസ്റ്റ് ചെയ്തതാകണം )
 
6 ) പാസ്സ്പോർട്ട് ( പ്രവാസികൾ മാത്രം )

ഈ പറഞ്ഞവ  അർച്ചനയും , വഴിപാടും,  തുടങ്ങിയ കലാപരിപാടികൾ നടത്താൻ ഉദേഷിക്കുമ്പോൾ  കൊടുത്താൽ ഭലം ഉറപ്പ് . 
 
 
NB :- വിശ്വസിച്ചാലും ഇല്ലെങ്കിലും  മേൽപറഞ്ഞ പ്രകാരം ഞാൻ ചെയ്തതോടെ എന്താ എന്നറിയില്ലാ ഇപ്പോൾ ഭാഗ്യം, പണം , സ്ഥാനമാനങ്ങളെല്ലാം വഴിയിലും ,റൂമിലും നിറഞ്ഞ്  കാലിൽ തട്ടി നടക്കാൻ പോലും വയ്യാത്ത അവസ്ഥയിൽ ആയി ഞാൻ !!

Thursday, July 4, 2013

ഒരു സുവർണാവസരം !

സരിതാ , സരിത  ഇപ്പോൾ FB തുറന്നാൽ ഇതാണ് ചർച്ച അവൾ ഇവനെ വിളിച്ചു ഇവൾ അവനെ വിളിച്ചു എന്നൊക്കെ പറഞ്ഞ് , 
എന്തരടെ ഇതു നമ്മൾ ഒന്നും സരിതയെ വിളിച്ചാൽ ഒക്കത്തിലേ ?
സരിതയെ ഇനിയും വിളിചിട്ടില്ലാത്ത കേരളത്തിലെ  ചെറുപ്പക്കാരായ മലയാളികൾക്ക്  ഇതാ ഒരു സുവർണാവസരം,

(ആരും പ്രകമ്പനം കൊള്ളണ്ട നമ്മൾ പ്രവാസികൾക്ക്  ഇപ്പോൾ ചാൻസ് ഇല്ല കേട്ടാ  )

കേരളത്തിൽ നിന്നുകൊണ്ട് നിങ്ങളുടെ ഫോണിൽ നിന്നും  നമ്പർ  " 100 " ഡയൽ ചെയ്തിട്ട്  സരിതയെ ലൈനിൽ തരാൻ പറയുക. ഒരു
സോളാർ ബുക്കിങ്ങിന്റെ കാര്യം ഡിസ്ക്കസ് ചെയ്യാൻ ആണെന്ന് പറഞ്ഞാൽ മതി...ഭാഗ്യം ഉണ്ടെങ്കിൽ ആളെനേരിട്ട്
കാണാൻ ഉള്ള അവസരവും കൂടെ തരപെട്ടന്നു വരാം 
പിന്നെ നമ്പർ തന്നത് ഞാൻ ആണെന്ന്
ആരോടും പറയണ്ട..വേറൊന്നും കൊണ്ടല്ലാ ഞാൻ പെണ്ണ് കെട്ടിയിട്ടില്ലാ അത്ര തന്നെ !


Tuesday, July 2, 2013

" Alpenliebe "

ഒരുപാട് മധുരം നിറഞ്ഞ സ്വപ്‌നങ്ങ  സമ്മാനിച്ച എന്റെ പഠന കാലത്തിനെ കുറച്ച്കൂടെ മാധുര്യം ആക്കി തന്ന  " Alpenliebe ".
പ്രവാസ ജീവിത  കറക്കത്തി പലതും നഷ്ട്ടമായി  അതിൽ ഒരിടം ഇവനുമുണ്ട് , യാത്രിശ്ചികമായി  കണ്ടപ്പോ 3 എണ്ണം  വാങ്ങി .



അതി ഒരെണ്ണം എടുത്ത് മധുരം നുണയുമ്പോ  ആ പഴയ കാലം മനസിലേക്ക് ഒന്ന് മിന്നി മറഞ്ഞു .
ഒന്നും അറിയാതെ ഒരു പറവയെ പോലെ പറന്നു നടന്നതും  , കൂട്ടുകാരുമൊത്ത് കളിച്ച് ചിരിച്ച് നടന്നതും അങ്ങനെ അങ്ങനെ എല്ലാം പാതിവഴിയിൽ നഷ്ട്ടപെട്ടു . എല്ലാം  തിരിച്ചു പിടിക്കാൻ ശ്രെമിക്കാൻ  തുടങ്ങിയപ്പോഴാണ്  ഞാൻ ആ നഗ്ന സത്യം മനസിലാക്കിയത് .

"" മധുരം നിറഞ്ഞ എന്റെ ആ സ്വപ്നങ്ങൾ പണ്ടെന്നോ ഒരു  ചരമ കോളത്തി ഇടം പിടിച്ചിരിന്നു ! ""

Tuesday, June 25, 2013

സദാചാരം !

സദാചാരത്തിനെതിരെ  ഇന്നു ഒരു പ്സോറ്റ് കണ്ടു ഷെയർ ചെയ്തെക്കുനത് എന്റെ നാട്ടിലെ തന്നെ ഒരു ചേട്ടായി ,
ഈ ആശാന്റെ പോസ്റ്റ്‌ കണ്ടപ്പോൾ സത്യം പറയാല്ലോ രണ്ടു തെറി വിളിക്കാൻ തോന്നി,  അതിനുപിന്നിൽ ഒരു ചെറിയ ഫ്ലാഷ് ബാക്ക് ഉണ്ട് .
ദാ കേട്ടോളിൻ  ?

 2005  ൽ എന്റെ പോക്ക് ശെരി അല്ല  എന്നും ,ഇപ്പോൾ  പഠിത്തത്തിൽ ശ്രെന്ധ ഇല്ല എന്നുള്ള കാര്യങ്ങൾ ചൂണ്ടി കാട്ടി വീട്ടിൽ എനിക്ക് ഗുണ്ടാ ആക്ട്‌ നിലവിൽ വന്ന സമയം 
കുറുക്കൻ ചത്താലും നോട്ടം കൊഴികൂട്ടിൽ എന്ന് പറഞ്ഞപോലെ , എന്റെ നാട്ടുകാരിയും അതിലുപരി അയൽക്കാരിയുമായ  ഒരു പെണ്‍കുട്ടിയുടെ അടുത്തായിരുന്നു എന്റെ രണ്ട് കണ്ണും . 
മുടിഞ്ഞ പ്രേമം ആപ്പ ഊപ്പ പ്രേമം ഒന്നും അല്ല കേട്ട ഇടിവെട്ട്  പ്രേമം,  ആ പ്രേമം ഇങ്ങനെ  തളിർത്തു പന്തലിച്ച്  കൊണ്ടിരുന്നു 
ആറ്റിങ്ങൽ Girls സ്കൂളിൽ അവൾ അപ്പോൾ +2 വിന് പഠിക്കുന്നു , ഞാനും ആറ്റിങ്ങലിൽ തന്നെ പഠനം .
ആറ്റിങ്ങൽ മുതൽ വീടുവരെ  പലപ്പോഴും ഞങ്ങൾ ഓരുമിച്ചാകും വരുന്നത്  വീടിനടുത്ത് കൂടെ തന്നെ ബസ്സ്‌ റൂട്ട് ഉണ്ടെങ്ങിലും ആ ബസ്സിൽ ഞങ്ങൾ കയറാറില്ല മറ്റൊരു റൂട്ട് പിടിച്ചാ വരുന്നത് കാരണം അപ്പോൾ കുറച്ചു ബഡായി സംസാരിക്കാം എന്നത് തന്നെ കാരണം .
 
 
 
അങ്ങനെ ഒരു ദിവസം  പതിവുപോലെ ഞാൻ ഈ കുട്ടിയുമായ് വൈകുന്നേരം റോഡിൽ കൂടെ  സംസാരിച്ചു നടന്നു പോകുന്നു വീട്ടിൽ എത്താൻ കഷ്ട്ടിച്ചു ഏതാണ്ട് ഒരു  കിലോമീറ്റർ ദൂരം മാത്രം അപ്പോൾ ആണ് ഒരു വൈറ്റ്  അംബാസിഡർ കാർ വന്നു ചവിട്ടി നിർത്തിയത് , വണ്ടി ഡ്രൈവർ ആയ ആ മഹാൻ എന്നോട് ഒരു ചോദ്യം 

ഇതു റോഡ്‌ ആണെന്ന് നിനക്കറിയില്ലേ  ?
ഇവിടെ ആൾക്കാർ താമസിക്കുന്ന സ്ഥലമാണ്
നിങ്ങൾക്ക് രണ്ടു പേർക്കും ഒരുമിച്ചു നടന്ന് പോകാനുള്ള വഴി അല്ല ഇതു  , 

ഇതു കേട്ടതും പാവം ആ കൊച്ചു പേടിച്ചു പോയി 
ഞാൻ അവളോട്‌ പറഞ്ഞു നീ മുന്നോട്ടു നടന്നോ , ഇതു കേട്ടതും അവൾ മുന്നോട്ടു നടന്നു പോയി 
അപ്പോൾ തന്നെ ഡ്രൈവർ ചേട്ടായിയോട്  
ഞാൻ ചോതിച്ചു 

"" അതിനു മാത്രം ഇപ്പോൾ എന്താ പ്രശ്നം  ? ""

എന്റെ ചോദ്യം  പുള്ളിക്കാരന് പിടിച്ചില്ലാ 
ഉടനെ ചാടി ഇറങ്ങി വന്നു മുട്ടൻ ഡയലോഗ്  

"" നിനക്കൊക്കെ കൊഞ്ചി കുഴഞ്ഞു പോകാനുള്ള സ്ഥലമല്ല ഇതു ,ഇതൊരു റോഡ്‌ ആണ്  ""

എന്ന് പറഞ്ഞു കൊണ്ട്  എന്തൊക്കെയോ വിളിച്ച്  പറയുന്നു ,
ഞാൻ ഒരുവിധം വായിൽ തോന്നിയത്  തിരിച്ച് പറഞ്ഞു പിടിച്ചു നില്ക്കുന്നു .
അവസാനം ആ വണ്ടിയിൽ ഇതെല്ലാം കേട്ട് കൊണ്ടിരുന്ന ആൾ പറഞ്ഞു 

""ഡാ നീ വാ,  ഈ പയ്യനെ എനിക്ക് അറിയാം .
നീ  .............................. പാർട്ടി പ്രവർത്തകൻ അല്ലേ ?""

ഞാൻ പറഞ്ഞു  

"" അതെ , അതിലെ പ്രവർത്തകൻ തന്നെ."""

ഇതു കേട്ടതോടെ ഡ്രൈവർ ചേട്ടായി  അങ്ങ്  തണുത്തു 
പിന്നെ അങ്ങോട്ട്‌ ഉപദേശം ആയിരുന്നു , പിന്നെ സ്നേഹവും 

 ""  അനിയാ നീ കാറിൽ കയറു ഞങ്ങൾ അങ്ങോട്ടാ , വീടിനടുത്ത് ഇറക്കാം ""

ഞാൻ പറഞ്ഞു ""  ഇത്രയും കാട്ടിയത്  തന്നെ ധാരാളം "" രണ്ടു പേരും ചിരിച്ച് കൊണ്ട്  കാർ സ്റ്റാർട്ട്‌ ചെയ്തു  പോയി 
 
ഇങ്ങനെ സദാചാരം കാണിച്ച ഈ ഡ്രൈവർ ചേട്ടായി ഇപ്പോൾ FB ഫ്രണ്ട്  ആണ് .
ഇന്നു രാവിലെ ഈ ഡ്രൈവർ പുള്ളിക്കാരൻ  സദാചാരത്തിനെതിരെ  ഒരു പോസ്റ്റ്‌  ഫേസ് ബുക്കിൽ പോസ്റ്റ്‌ ഷെയർ ചെയിതിരിക്കുന്നത്  കണ്ടത്‌ 
എന്റെ പൊന്ന് ഡ്രൈവർ  ചേട്ടായി നിങ്ങൾ ഷെയർ ചെയ്ത ആ പോസ്റ്റിൽ പാണ്ടികളുടെ ടിപ്പർ ലോറിയിൽ രണ്ട് ലോഡ് പുച്ഛം വാരി എറിയുന്നു ഞാൻ 
ഒപ്പ് , 
രണ്ട് കുത്ത് , 
ഒരു കോമ .

Thursday, June 20, 2013

പ്രവാസം ജീവിതം എന്തിന് ?





( ആരും ഞെട്ടരുത് മുകളിൽ പറഞ്ഞെതെല്ലാം ഞാൻ എന്നെ തന്നെ വിളിക്കുന്നതാണ്  )

90 % മലയാളി യുവാക്കൾ ഈ കണ്ടകാലം മുഴുവന്‍ ഗള്‍ഫില്‍ കിടന്നു കട്ട അടിച്ചാല്‍ കിട്ടുന്നത് തുച്ചമായ പണം മാത്രം , 

ആ സമയത്ത് വല്ല സോളാര്‍ തട്ടിപ്പ് പോലെ എന്തെങ്ങിലും ചെയ്തിരുന്നു എങ്കില്‍ സുഗമായ് നാട്ടില്‍ തന്നെ കിടക്കാമായിരുന്നു എന്ന എന്റെ താത്യൊക പരമയാ   അവലോഖനം ആണ് ഈ കുറിപ്പിന് ആധാരം .

എന്ത് ചെയ്യാന്‍ എനിക്ക് അതിനു കഴിഞ്ഞില്ലാ എന്റെ നാടായ  ശാസ്തവട്ടത്  സോളാര്‍ പോയിട്ട് എലിപെട്ടി പോലും ആര്ക്കും വേണ്ടാ പിന്നെ എങ്ങനെ എന്നെ പോലുള്ള ചെറുപ്പക്കാര്‍ നന്നാകും :(
ഇനി വളർന്നു വരുന്ന യുവ തലമുറ എങ്കിലും നിങ്ങളുടെ മുന്നിൽ ഉള്ള തൊഴിൽ മേഖലയെ  പരമാവധി പ്രയോജന പെടുത്താൻ പ്രാപ്തരാകണം .

പതിനാല് കേസുകളിലായി 1,72,34,500 രൂപയുടെ തട്ടിപ്പാണ് ഇടത് സര്‍ക്കാറിന്റെ കാലത്ത് നടന്നത് എന്ന് ഇപ്പോള്‍ കേള്‍ക്കുന്നത്
ശരാശരി ഒരു പാവം പ്രവാസി 5 വര്‍ഷം ഗള്‍ഫില്‍ കിടന്നാല്‍ നാട്ടില്‍ അയക്കുനത് മാക്സിമം 6 ലക്ഷം കാ  മാത്രം ,
അതിനു പകരം ഒരു തട്ടിപ്പും നടത്തി കോടികള്‍ കൊയ്തു അടിച്ചു പോളിച്ചുകൂടെ,  ??

നിങ്ങള്‍ എന്ത് കൊണ്ട് ഇങ്ങനെ ചിന്തിക്കുന്നില്ല ? 

ഇപ്പോള്‍ ഉള്ള ചെറുപ്പക്കാര്‍ ഈ മേഘലയില്‍ കടന്നു വരാത്തത് സമൂഹത്തിലെ അപ്രാപ്യത 
മൂലം ആണ് .

ഇനി ഇപ്പോള്‍ കേസ് ആയി , കോടതി കേറിയാലും പണം ഇരിക്കുകയല്ലേ അങ്ങ് വാതിച്ചു തള്ളണം , എന്നിട്ടും ശിക്ഷിക്കപെട്ടാല്‍ എന്താ പ്രശ്നം വഞ്ചന , കിഞ്ചന എന്നും പറഞ്ഞായിരിക്കും കേസ് .തട്ടിപ്പുനടത്തിയവരെ തൂക്കി കൊന്ന ചരിത്രം എന്തായാലും ഇല്ലാ , കൂടിപോയാല്‍ ഒരു 3 വര്‍ഷം അകത്തു കിടക്കും പുല്ലാണ് എന്നും പറഞ്ഞു അങ്ങ് കിടക്കണം 
ര്‍ക്കാറിന്റെ ആഹാരം ഫ്രീ ആയി കിട്ടും ( എന്ത് കുന്തം തന്നാലും  കുബ്ബുസ് ആന്‍ഡ്‌ കൂതറ പരിപ്പുകറിയേക്കള്‍ ഉത്തമം, അവിടെയും നമുക്ക്  ലാഭം )  എന്നത് മാത്രം
അല്ല ചുളുവില്‍ ഒരു പ്രശസ്തിയും .
ചരമ കോളത്തില്‍ പോലും വരാന്‍ ഇടയില്ലാത്ത നിങ്ങളുടെ  ഫോട്ടോ പത്രത്തിന്റെ മുന്‍ പേജില്‍ കാണും , 
ന്യൂസ്‌ ചാനലുകളില്‍ ജനിച്ച ഡേറ്റ് ഓഫ് ബര്‍ത്ത് മുതല്‍  ഇപ്പോള്‍ ഇട്ടിരിക്കുന്ന അടി വസ്ത്രത്തിന്റെ ബ്രാന്‍ഡ്‌ ഏതു എന്നുവരെ പറഞ്ഞു തരും അതായതു ഒരു ഫുള്‍ ഡോക്യുമെന്ററി തന്നെ കിട്ടും .
ഇത്ര മാത്രം പോര കേസിൽ അകപെടുന്നതിനു മുന്നേ തന്നെ ഏതെങ്കിലും സിനിമാ നടിയുടെ ഫോണ്‍ നമ്പറിൽ ചുമ്മ വിളിക്കണം
എന്നിട്ട്
" ഹലോ ശശി അണ്ണൻ അല്ലെ ?, എന്താ അണ്ണാ രാവിലെ കിളക്കാൻ വാരത്തെ " എന്നും കൂടെ തട്ടി വിടണം 


ഈ പ്രവർത്തി  ശരാശരി ഒരു ദിവസവും 12 CALL എന്ന കണക്കിൽ  ആവർത്തിക്കണം എത്ര തെറികൾ കേട്ടാലും പതറാതെ മുന്നോട്ട് പോകണം. വിജയം നമ്മുടെ മുന്നിൽ തന്നെ എന്ന് കരുതണം .
അവസാനം പോലീസ് നിങ്ങളെ പോക്കുന്ന സമയം അവർ നിങ്ങളുടെ ഫോണ്‍ കാളുകളുടെ പ്രവാഹവും നോക്കും
" ദേ കിടക്കണ് ഒരു ദിവസം 12 കാളുകൾ വിളിക്കുന്ന നമ്പർ , ആരെയാണ് വിളിച്ചിരിക്കുന്നത് സംശയം തോന്നിയ പോലീസ്
അത് തപ്പും അപ്പോൾ ആ അറിയുന്നത് അത് സിനിമാ നടി ആണെന്ന് ,
പിന്നെ ചോദ്യം നിന്നോടാകും പിന്നെ ഇടതും വലതും നോക്കണ്ട  അങ്ങ് വെച്ച് കാച്ചണം അത് എന്റെ കാമുകി ആണെന്ന്,  

കേരളാ പോലീസ് അല്ലേ ആള് അപ്പോൾ തന്നെ CNN ന്യൂസ്‌ ചാനലിനെ വിളിച്ച് വാർത്താ സമ്മേളനം നടത്തും
നടിക്ക് അവിഹിത ബന്ധം ഉള്ളതായ് സംശയം , ആ വഴിയും കേസ് പുരോഗമിക്കുന്നു എന്നൊക്കെ!
ഈ തക്കത്തിന് നീയും വെച്ച് കാച്ചണം ഞങ്ങൾ ഒരുമിച്ചു ആറ്റിങ്ങൽ ചന്ത , ചിറയിൻകീഴ്‌ ചന്ത , ( നിങ്ങളുടെ ചുറ്റുവട്ടത്തുള്ള  ചന്ത തന്നെ പറയാൻ ശ്രെമിക്കണം ) ഇവിടെ ഞങ്ങൾ ഒരുമിച്ച്  മീൻ വാങ്ങാൻ പലതവണ പോയതായും പറയണം .
എന്തിനാ നിങ്ങൾ മീൻ വാങ്ങാൻ പോയത് എന്ന് ചോതിച്ചാൽ മടി കൂടാതെ  കുറച്ച് നാണിച്ചു പറയണം
" സാറെ ഒരുമിച്ച് ജീവിക്കുമ്പോൾ മീൻ ഇല്ലാതെ ചോറുണ്ണാൻ പറ്റുമോ "
ഇതോടെ നടിയുടെ കാര്യം കട്ട പൊക ,
പിന്നെ കോടതി , കേസ് , നൂലാമാലകൾ എല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോൾ
നിങ്ങൾ ആ സിനിമാ നടിയെ കാണുവാൻ മറക്കരുത് 
ഇനി നടിയെ കാണുംബോൾ നിങ്ങൾ പറയേണ്ടത് ,

"തെറ്റ്  പറ്റി പോയി , കുട്ടിയുടെ ജീവിതം കൊണ്ടാണ്‌  ഞാൻ കളിച്ചത്  എന്നോട്  ശെമിക്കണം , കുട്ടിക്ക്  ഇഷ്ട്ടമാണെങ്കിൽ ഞാൻ ഒരു ജീവിതം തരാൻ തയ്യാറാണ് 
എന്ന് "

ഇതു പറഞ്ഞ് കഴിഞ്ഞാലുടൻ തന്നെ നിങ്ങളുടെ കണ്ണിൽ നിന്നും  ധാര  ധാരയായി വെള്ളം വരുവാനും . ചെവിയിൽ ഒരു മുഴക്കവും കേൾക്കുന്നില്ലാ എങ്കിൽ നിസംശയം ഊഹിക്കാവുന്നതാണ് 

 " അവളുടെ കൈ നിങ്ങളുടെ ചെകിട്ടിൽ  പതിഞ്ഞില്ലാ എന്ന്  ".

പതറരുത്  ഡയലോഗുകൾ  വെച്ച്  കാച്ചണം ഇനി ചിലപ്പോൾ  ബിരിയാണി കൊടുക്കുന്നെങ്കിലോ ?

ഇത്രയും വായിച്ച് നിങ്ങള്‍ക്ക് ഇപ്പോള്‍ കുറച്ച് കൂടെ ആത്മവിശ്വാസം വന്നെങ്ങില്‍ മടിക്കണ്ട ഉടന്‍ തന്നെ ഒരു തട്ടിപ്പ് തട്ടികൂട്ടിക്കോ
പിന്നെ ഒരു കാര്യം മറക്കണ്ട കോടികള്‍ കൊയിത് വാരുമ്പോള്‍  ഗുരുവിനു വല്ലതും തരണം , ബുന്ധി എന്റെ അല്ലെ :-)
ശാസ്തവട്ടത്ത്‌ വന്നു സതീഷ്‌ ( മാലിനി ) ഇപ്പോള്‍ എവിടെ എന്ന് ചോതിച്ചാല്‍ പറഞ്ഞു തരും.
 യാതൊരു കാരണവശാലും ഫോണില്‍ ബന്ധപെടാന്‍  ശ്രെമിക്കരുത് , 
തല്‍ക്കാലം ഫോണ്‍ ചെയ്തു എന്ന ചീപ്പ്‌ കേസില്‍ പോലീസ് പിടിച്ചാല്‍ അത് എനിക്ക് വലിയ കുറച്ചിലാ വേലിയില്‍ ഇരിക്കണ പാമ്പിനെ എടുത്ത് വേറൊരുത്തന്റെ ആസനത്തില്‍ വെക്കാന്‍ ശ്രെമിക്കരുത് എന്ന് സാരം !

NB  :-
    ശ്ക്സ്ശ്ക്സ്  സരിതാ നായരായ നമ:
   ക്സ്ങ്ക്ദ്   ബിജു രാധാ കൃഷ്ണായ നമ:
   ഈ മന്ത്രം  ഒരു ദിവസം 1000 തവണ ഒരുവിടുന്നത് ഭല പ്രാപ്തി വേഗത്തില്‍ ആക്കുകയും മാനസിക സങ്കര്‍ഷം കുറക്കുവാനും  ഉപകരിക്കും !









Tuesday, April 23, 2013

നീ ഗയിൽ അല്ലടാ ഹനുമാനാടാ ആ ഹനുമാൻ !

ഇവൻറെ  ഇന്നത്തെ അടി കണ്ടപ്പോൾ തന്നെ ഞാൻ ഇതു നിരൂപിച്ചതാണ് ഇവന്  ചാത്തൻ സേവ  ഉണ്ടെന്ന് . 
പഹയൻ  എന്നാ അടിയാ അടിച്ചത് ഇവന് പ്രാന്താണോ എന്ന് വരെ ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയ്‌ . 
ബോൾ എറിയുന്നു നേരെ പോകുന്നത്  ഗാലറിയിൽ . വീണ്ടും വീണ്ടും അടിയോടടി പൊരിഞ്ഞ അടി ശോ , 
ക്രിക്കറ്റ്‌ ആണെന്ന് കരുതി ഒരു പരിതി ഇല്ലേ ഇങ്ങനെ ഒക്കെ അടിക്കാൻ  ?



ഈ അടി ഏറ്റു വാങ്ങിയ BOWLER - മാർ   എല്ലാരും രാത്രി  സ്വപ്നത്തിൽ ഞെട്ടി ഉണർന്നു നിലവിളിക്കാതിരിക്കാൻ "  ഐ . സി.  സി  " ഒരു  മഹാ ഹോമം PC ജോർജിനെ  വെച്ച്  നടത്താൻ തീരുമാനിച്ചു എന്നാണറിവ് . അതിനു വേണ്ടി ഒരു മെയിൽ  "  ഐ . സി.  സി  " മേൽശാന്തി ശ്രീ ,ഉമ്മച്ചൻ അവർകൾക്ക്  അയച്ചു എന്നാണ്  ഡൽഹി ന്യൂസ്‌  ബ്യൂറോ റിപ്പോർട്ട്‌ ചെയ്തത് . 

പക്ഷെ  മേൽശാന്തി ശ്രീ ,ഉമ്മച്ചൻ ഇതിനെ കുറിച്ച് പ്രതികരിച്ചത് 
     
   " 6 മണിക്കൂർ പവർ കട്ട്‌  ആയതിനാൽ  മെയിൽ നോക്കാൻ ഇപ്പോൾ സാധിക്കില്ലെന്നാണ് " 

NB :- ഈ ഹോമം തുടങ്ങുന്നതോടെ  സകല ചാത്തന്മാരും ചെവിയും പൊത്തി  ഓടി തള്ളും എന്ന്  ശ്രീ കണ്ടര് അച്ചുമാമ മഹേശ്വരനവർകൾ അറിയിച്ചു .

Thursday, April 18, 2013

കാണാൻ കൊതിച്ചത് കാവ്യാമാധവനെ, കണ്ടത് ??

പ്രിയപെട്ട എന്‍റെ ഫേസ്ബുക്ക്‌ സുഹൃത്തുക്കളെ . ഞാന്‍ നിങ്ങളുടെ ഇടയില്‍ ഉള്ള ഒരാള്‍ മാത്രം എന്നെ നിങ്ങളില്‍ പലര്‍ക്കും അറിയാം എന്നാണ് എന്‍റെ വിശ്വാസം .ഇന്നുവരെ ഉള്ള എന്‍റെ  ദുഃഖങ്ങള്‍ ഞാന്‍ ആരോടും പങ്കു വെച്ചിട്ടില്ലാ പക്ഷെ ഇപ്പോള്‍ ഉള്ള ഈ വേദന ഇല്ലാ , എന്‍റെ മനസ് അനുവദിക്കുന്നില്ലാ അത് പറയാൻ 
ഈ വേദന എന്നെ ഒരു ഭ്രാന്തന്‍ ആക്കുന്നു . ആരെയും ഞാന്‍ മനസറിഞ്ഞു വേദനിപ്പിച്ചിട്ടില്ല പക്ഷെ എന്‍റെ മനസ് വേദനിപ്പിക്കാന്‍ വേണ്ടി മാത്രമാണോ ഈ  ജന്മം ഒരു മനുഷ്യനായ് എന്നെ ജനിപ്പിച്ചത് ?
ഫ്രീ ഇലട്രോനുകളെ പോലെ നടന്ന എന്‍റെ മനസ്സില്‍ സ്വപ്നങ്ങള്‍ വട്ട പൂജ്യം മാത്രം .
സന്തോഷത്തിന്‍റെ നാളുകള്‍ മാത്രം ആയിരുന്നു അന്ന്  എനിക്ക് . 
ഇന്റര്‍നെറ്റ്‌ എന്ന മഹാസാഗരത്തില്‍ എന്നും മതിയാവോളം നീന്തി കളിക്കുന്ന ഒരു വെക്തി .
ആ ഇടക്കാണ്‌ ഫേസ്ബുക്ക്‌ വഴി ഞങ്ങള്‍ പരിജയപെടുന്നത്.
നല്ലൊരു മനസിന്‌ ഉടമ, അത് മാത്രം അല്ല ഒരു തമാശകാരി കൂടി ആയിരുന്നു ആ സുന്ദരി .
വല്ലപോഴും മാത്രം ഓണ്‍ലൈന്‍ ആകുന്ന ആ സുന്ദരി എന്‍റെ ഏറ്റവും വലിയ ഫ്രണ്ട് ആയിരുന്നു.
തികച്ചും വെത്യസ്ത മായൊരു ഫ്രണ്ട്.
കോളേജ് പഠനം നടത്തുന്നു, വീട്ടില്‍ അച്ഛന്‍ , അമ്മ . 
ചേച്ചിയുടെ കല്ല്യാണം കഴിഞ്ഞു.ഇത്രയോക്കയാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്.
പിന്നെ പിന്നെ ഒരു പാടു നാളുകള്‍ നമ്മള്‍ ചാറ്റ് ചെയ്തു .ഓരോ ദിവസങ്ങള്‍ കഴിയും തോറും ആ ബന്ധം 
കൂടുതല്‍ കൂടുതല്‍ ശക്തി പ്രാപിച്ചു വന്നു .മനസിന്‌ എന്തെന്നില്ലാത്ത സന്തോഷം ഒരു ദിവസം കാണാതെ ഇരുന്നാല്‍ മനസ് കൂടുതല്‍ വേദനിക്കും,
എന്നില്‍ എന്തൊക്കയോ മാറ്റങ്ങള്‍ ഞാന്‍ അറിഞ്ഞു തുടങ്ങി .
അവള്‍ ഓണ്‍ലൈന്‍ ആകുന്ന സമയത്തിനായ ഞാന്‍ കാത്തിരുന്ന ദിവസങ്ങള്‍ ഏറെ .
അവളും അത് പോലെ തന്നെ ഓണ്‍ലൈന്‍ ആയാല്‍ എനിക്ക് ഒരു മെസ്സേജ് എങ്കിലും അയക്കാതെ പോകുകയില്ല .
 മെസ്സേജുകളും , ചാറ്റുമായ് മാസങ്ങള്‍ കടന്നു പോയ്‌ 
അവളോടുള്ള എന്‍റെ അതിയായ സ്നേഹവും , എന്നില്‍ നിന്നും അവള്‍ ഒരിക്കലും അകന്നു പോകാതിരിക്കാന്‍  ഒരായിരം കള്ളങ്ങള്‍ ഞാന്‍ അവളോട്‌ പറഞ്ഞു. 
വീട് വെക്കാന്‍ വാങ്ങിയ  സ്ഥലത്തിന്റെ കടങ്ങള്‍ തീര്‍ക്കാനും , ഒരു കൊച്ച് വീടും സ്വപ്നം കണ്ടു ഗള്‍ഫിലോട്ടു യാത്ര തിരിച്ച ഞാന്‍ അവളോട്‌ പറഞ്ഞ കള്ളങ്ങള്‍  ഓര്‍ക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറയുന്നു .


ഒരു സമ്പന്ന കുടുംബത്തില്‍ ജനനം. ഇവിടെ എന്‍റെ കമ്പനിയില്‍ ഒരു വലിയ ജോലിയും , തരക്കേടില്ലാത്ത ശമ്പളവും , കൊട്ടാരം പോലൊരു വീട്ടില്‍ ആണ് താമസം എന്ന് പറഞ്ഞു ഞാന്‍ അവളെ എന്നില്‍ നിന്നും അകറ്റാതെ കൂടുതല്‍ എന്നിലോട്ടു അടിപ്പിക്കാന്‍ ശ്രെമിച്ചു.
കുറച്ച് നാളുകള്‍ അങ്ങനെ പോയ്‌. എനിക്ക് ഫോണ്‍ വിളിക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ ഫോണ്‍ നമ്പര്‍ തന്നു 
പിന്നെ അങ്ങോട്ട്‌ ഫോണില്‍ കൂടെ യുള്ള ഇഷ്ട്ടങ്ങള്‍ പങ്കുവെച്ചു 
അവള്‍ എന്നെ ഒരു പാടു സ്നേഹിക്കുന്നു എന്നു എന്‍റെ മനസ് മന്ത്രിച്ചു കൊണ്ടിരുന്നു,
അങ്ങനെ ഇരിക്കെ ഒരുദിവസം അതിരാവിലെ എന്‍റെ മൊബൈല്‍ ഫോണ്‍ എന്നെ വിളിച്ചുണര്‍ത്തി .
സമയം പുലര്‍ച്ചെ 4.30 . അത് അവളുടെ കാള്‍ ആയിരുന്നു.

" ഞാന്‍ നാളെ മോര്‍ണിംഗ് അമേരിക്കയില്‍ പോകുന്നു"!

ഹ ഹ ഹ തമാശ പറയാനാണോ ഇവള്‍ എന്നെ ഈ രാവിലെ കാള്‍ ചെയ്തത് എന്നോര്‍ത്ത് ഞാന്‍ ചിരിച്ചു.

"എന്താ  കുരങ്ങി രാവിലെ പിച്ചും പേയും പറയുന്നത് ?"

'"അയ്യോ ആല്ലാ സത്യം ഞാന്‍ നാളെ പോകും അച്ഛന്‍റെ കൂടെയാണ് പോകുന്നത്, ഇനി ഞാന്‍ അവിടെ എത്തിയിട്ട് കാള്‍ 
ചെയാം . ഓക്കേ ബൈ ."" 

ഞാന്‍ പിന്നെ കാള്‍ ചെയ്തപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ്‌ .

മൂന്നു ദിവസം കഴിഞ്ഞു ഒരു മിസ്സ്‌ കാള്‍ വന്നു അതെ അമേരിക്കന്‍ ഫോണ്‍  കോഡ് .അടുത്ത നിമിഷം തന്നെ  അവള്‍ എന്നെ കാള്‍ ചെയ്തു . ഞാന്‍ ഉറപ്പിച്ചു എന്നോട് കള്ളം പറഞ്ഞത് അല്ല . എല്ലാം സത്യം തന്നെ.

""ഹെലോ ,എന്നെ മറന്നോ ?"""

""ഇല്ലാ, ഞാന്‍ എങ്ങനെ മറക്കും? ഒന്നും പറയാതെ പോയതല്ലേ "'

"അയ്യോ സോറി, എല്ലാം പെട്ടന്നായിരുന്നു അതാ പറയാന്‍ പറ്റാത്തെ "

"ഇവിടെ എന്റെ ജോലി സംബന്ധമായ ഒരു ആവശ്യത്തിനു വന്നതാ , ഞാൻ പിന്നെ വിലിക്കാട്ടോ ബീപ് ബീപ് ബീപ്  കാൾ കട്ട് ചെയതു  "

ദിവസങ്ങള്‍ ഓരോന്നായ് പിന്നിടുന്നു. ഒരു മിസ്സ്‌ കാളില്‍ എല്ലാം ഒതുങ്ങുന്നു    ഓണ്‍ലൈന്‍ ആകുന്ന ഈ സുന്ദരി പെണ്ണ് എന്നെ മറന്നു തുടങ്ങി.
ചാറ്റ് ഇല്ലാ , SMS ഇല്ല , കാള്‍ ചെയ്‌താല്‍ " ബിസി "ആ എന്നു പറഞ്ഞു കട്ട്‌ ചെയ്യും .

പുതിയ നാട് , പുതിയ കൂട്ടുകാര്‍ ,പുതിയ സംസ്ക്കാരം , എല്ലാമായപ്പോള്‍ എന്നെ മറന്നതാകും 
അങ്ങനെ ഇരിക്കെ ഒരു ദിവസം എന്നെ കാള്‍ ചെയ്തു .

"ഹെലോ സോറി കേട്ടോ ഞാന്‍ കുറച്ച് തിരക്കില്‍ ആയിരുന്നു .അതാ "

 "ഓ അത് സാരമില്ല , ഞാന്‍ കരുതി എന്നെ മറന്നുകാണുമെന്നു "

"അതെന്താ അങ്ങനെ പറയുന്നത് ! ഞാന്‍ എന്‍റെ ജോലി ചെയ്യാനല്ലേ വന്നത് ,എന്നോട് ഇന്നുവരെ ചോദിച്ചിട്ടുണ്ടോ എന്‍റെ JOB എന്താ എന്ന്?"

അതിനു എനിക്ക് കഴിഞ്ഞില്ല എന്നത് സത്യം തന്നെ 

" ഓ , sorry അത് വിട്ടു പോയ്‌ ,എന്താ ജോലി ? "

  " എന്റെ പേര് കാവ്യാമാധവൻ , ഒരു സിനിമാ നടി ആണ് . "

ഇത് കേട്ടതും ഞാൻ  അങ്ങ് തരിച്ചു പോയ്‌ , 
ങേ , സിനിമാനടിയോ 
                                     . 
                                     . 
                                     . 
                                     . 
                                     . 

ഡാ , ഡാ സതീഷേ നീ ഇന്ന് ഡ്യൂട്ടിക്ക്‌ പോകണില്ലേ ?
എണീച്ച് പോടാ , നീ ഇന്നലെ " കക്കാൻ " പോയിരുന്നോ ഇങ്ങനെ കിടന്ന് ഉറങ്ങാൻ  ?
റൂമിലെ അന്തേവാസി ശ്രി ബിനു അവർകളുടെ അട്ടഹാസം . 
കണ്ണ് തുറന്ന് നോക്കാൻ പറ്റുനില്ല കണ്ണു നിറയെ കാവ്യാമാധവൻ
നശിപ്പിച്ചു , എല്ലാം കൊളമായ് ക്ലൈമാക്സിൽ എത്തിയപ്പോൾ തന്നെ എല്ലാം നശിപ്പിച്ചു . 
പിന്നെ കട്ടിലിൽ നിന്നും എണീച്ച് ബാത്‌റൂമിൽ ഒരോട്ടം .... 
ഫ്രഷ്‌ ആയി വന്നിട്ടും കാവ്യാമാധവനെ സ്വപ്നത്തിൽ ആണെങ്കിലും നേരിൽ കണ്ടില്ലല്ലോ എന്ന ഒരു  വിഷമം മനസ്സിൽ ഉണ്ടായിരുന്നു   .
ഡ്രസ്സ്‌ എല്ലാം ചേഞ്ച്‌ ചെയ്ത് റൂം തുറന്നു വെളിയിൽ ഇറങ്ങിയതും ആ പൂതി തീർന്നു 
അര മുറി തോർത്തും ഉടുത്തു കൊണ്ട് ഒരു ബംഗാളി എന്റെ മുൻപിലായി നടന്ന് പോകുന്നു . 
കാണാൻ കൊതിച്ചത്  കാവ്യാമാധവനെ, കണ്ടത്  ബംഗാളിയുടെ കുണ്ടിയും . 
സന്തോഷമായ് ഗോപികേട്ടാ സന്തോഷമായ് !














Friday, April 5, 2013

" ഓസിന് കിട്ടിയാൽ മലയാളികൾ ആസിഡും കുടിക്കും പിന്നെയാ ഒരു ബാഗ്‌ "

വളരെ നേരത്തെ തിരച്ചിലിൽ  കൊള്ളാവുന്നതും , മനസിന്‌ ഇഷ്ട്ടപെട്ട  ഒരു " Hand Bag " തിരഞ്ഞെടുത്തത് വില കുറച്ചു കൂടുതൽ ആണെങ്കിലും  സാധനം നല്ല quality തന്നെ . Gulf രാജ്യങ്ങളിൽ  എല്ലായിടത്തും ഷോപ്പിംഗ്‌  മാളുകൾ നടത്തുന്ന പേരു കേട്ട ഷോപ്പിംഗ്‌ മാളിൽ നിന്നാണ് ഇതും വാങ്ങിയത്  പിന്നെ കുറച്ചു സാധനങ്ങളും  വാങ്ങി  നേരെ cash counter ലോട്ട്  . 
cash counter ൽ  നിൽക്കുന്ന ഒരു Philippine പെണ്‍കൊച്ച്  എന്നോട് കുശലം ചോതിച്ച്‌ കൊണ്ടു സാധനങ്ങൾ  എല്ലാം ബിൽ അടിക്കുന്നു  
കാശ് എല്ലാം pay ചെയ്തു ബില്ലും വാങ്ങി അവിടെ മാറി നിന്ന് ബില്ലിൽ രേഗപെടുത്തിയിരിക്കുന്നത്  ശെരി ആണോ എന്ന് നോക്കിയപ്പോൾ ആണ് ഒരു കാര്യം ശ്രന്ധയിൽ പെട്ടത്  Hand Bag ന്റെ വില  Philippine കൊച്ച് ബില്ലിൽ അടിക്കാൻ വിട്ട്പോയി  ബാഗ്‌ ഫ്രീ ആയി തരുകയും  ചെയ്തു ഏകദേശം ഇന്ത്യൻ Money  3000 മുകളിലായി  വരും ബാഗിന്റെ വില  ,
( എന്റെ സൗന്ദര്യം കണ്ട് മതിമറന്നു ഉന്മാദവസ്തയിൽ ബിൽ അടിക്കാൻ വിട്ട്  പോയതാണ്  പാവം )




ഈ ബാഗ്‌ തിരിച്ചു കൊടുത്തു ബിൽ അടിച്ച് എടുത്തു കൊണ്ട് പോകണമോ എന്നായി എന്റെ ചിന്ത മുഴുവൻ 

എന്റെ ഉള്ളിലെ സത്യസന്ധത  അപ്പോൾ തന്നെ പുറത്തു ചാടി ,
ഉടൻ തന്നെ ആ  ബാഗും കൈയിലെടുത്തു  ഷോപ്പിംഗ്‌  മാളിന്   പുറത്തിറങ്ങി ആദ്യം കണ്ട ടാക്സിയിൽ കയറി   റൂമിലോട്ട് ഒരൊറ്റ പോക്ക് 
റൂമിൽ എത്തിയതും  എന്റെ മനസ് എന്നോട് മന്ത്രിച്ചു 
""അരുത് സതീഷ്‌ , അരുത് നീ ഇങ്ങനെ ഒളിച്ചു വെക്കരുത് , നിൻറെ  സത്യസന്ധമായ   പെരുമാറ്റം ഈ ലോകം അറിയണം ""
ഉടൻ തന്നെ ബാഗിന്റെ photo ഫേസ് ബുക്കിൽ ഇട്ട് ഞാൻ എന്റെ സത്യസന്ധത നിങ്ങളുടെ മുന്നിൽ തുറന്നു കാട്ടുന്നു 
ഇനി പറയൂ , നമ്മുടെ സമൂഹത്തിന് ഇപ്പോൾ ആവശ്യം എന്നെ പോലെ  നിഷ്കളങ്ക മനസുള്ള ചെറുപ്പക്കാരെയല്ലേ ?? , 
കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും  എന്റെ മനസ് വീണ്ടും മന്ത്രിച്ചു 
                                                                     . 
                                                                     .      
                                                                     . 
                                                                     . 
                                                                     . 

                " സിൽ സിലാഹെ സിൽ സിലാ സിൽ സിലാഹെ സിൽസിലാ  "




Wednesday, March 27, 2013

നാസ വീണ്ടും മുട്ട് മടക്കി




ഒരു പത്തു മിനിറ്റ് ആയതേ ഉള്ളു  " നാസ " ഈ പിക്ചര്‍ Mail  അയച്ച് തന്നിട്ട് .
ഞാന്‍ മുന്നേ " നാസ " ക്ക് ഒരു തുറന്ന കത്ത് എഴുതിരുന്നു അതോടെ അവര്‍ ഇപ്പോള്‍ എന്ത് കണ്ടാലും ഉടന്‍ എനിക്ക്  Mail അയച്ച് തരും .
ഇക്കഴിഞ്ഞ ഓണത്തിന് കേരളത്തിന്റെ ഫോട്ടോ അയച്ചു തന്നു അതില്‍ കേരളത്തില്‍ മൊത്തമായ്‌ പൂക്കളവും  ഓണസദ്യയും ആയിരന്നു .
അതിന് ശേഷം  ക്രിസ്സ്മസ്സ് വന്നപ്പോള്‍ ഇന്ത്യ ഏറെ കുറെ  കേക്കുകള്‍ കൊണ്ട് നിറഞ്ഞു .
അപ്പോള്‍ എല്ലാം എന്നെ വിസ്മരിപ്പിച്ച കാഴ്ച്ച പാകിസ്ഥാനില്‍ നിന്നുള്ളതായിരുന്നു അവിടെ മിക്കപ്പോഴും  ഭംഗി ഏറിയ പൂത്തിരി വര്‍ണങ്ങള്‍ വാരി വിതറുന്ന ഫോട്ടോകള്‍ കാണുവാന്‍ സാധിച്ചു ,
 ഇത് എന്താ അവിടത്തെ ഫെസ്റ്റിവല്‍ എന്നായി എന്റെ ചിന്ത .
എന്റെ സംശയം ധൂലികരിക്കാന്‍ ഞാന്‍ ഉടന്‍ തന്നെ " നാസക്ക് " ഒരു Mail വിട്ടു .
മൂന്നാം നാളില്‍ നാസയുടെ ഉത്തരം ലഭിച്ചു

 "" അതവര്‍ പബ്ലിക്‌ സ്ഥലങ്ങളില്‍ കാര്‍  ബോംബ്‌ വെച്ച് പൊട്ടിക്കുനതാണെന്ന് ""

Monday, March 25, 2013

ആ മഴയുള്ള ദിവസം എനിക്ക് മറക്കാൻ പറ്റുന്നില്ല .


എല്ലാവരും ഇതു വായിക്കണം ,
ഇതു വായിച്  നിങ്ങളുട കണ്ണുകൾ നിറയും തീർച്ച .......... 

ആ മഴയുള്ള ദിവസം , അതെ  അവിടെ വെച്ചാണ് ഞാൻ അവളെ ആദ്യമായ് കാണുന്നത് . 
അന്നൊരു മഴ ഉള്ള ദിവസം ആയിരുന്നു രാവിലെ തുടങ്ങിയ മഴ  ആകെ ഒരു കുളിര് കോരുന്ന സംതൃപ്തി . 




റോഡിനരുകിൽ ആണ് എന്റെ വീട് , ജന്നൽ തുറന്നിട്ടാൽ റോഡിൽ വന്നു പതിക്കുന്ന ജല തുള്ളികൾ കാണുവാൻ സാധിക്കും 
അങ്ങനെ ഇരിക്കുമ്പോൾ ആണ് ഞാൻ റൂമിൽ  നിന്നും വീടിന്റെ മുൻവശത്ത് വന്നത് ,
അപ്പോൾ അവിടെ ആരോ മഴ നനയാതെ നിൽക്കാൻ പതുങ്ങുനത് എൻറെ ശ്രന്ധയിൽ പെട്ടത് 
എന്നെ കണ്ടതും അവൾ പോകണമോ ,വേണ്ടയോ എന്ന ഒരു വേവലാതി  എന്നിട്ട് 
നിഷ്കളങ്കമായ നോട്ടം , ആ നോട്ടം ഇപ്പോളും എനിക്ക് മറക്കാൻ പറ്റുന്നില്ല . 
ആ ചെറിയ കണ്ണുകൾ വല്ലാതെ എന്നെ ആകർശിച്ചു  
എന്ത് പറയണം ,എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല 
അപ്പോഴും മഴ തോരാതെ പെയ്യുന്നുണ്ടു. 
ഉടൻ തന്നെ ഞാൻ എന്റെ റൂമിൽ പോയ്‌  " കുട " എടുത്തു കൊണ്ട് വന്നു 
കാരണം ആ സമയത്ത് ഇങ്ങനെ ഈറനായ്  അവൾ  ഒറ്റക്ക് പോകുന്നത് ശെരി അല്ല എന്ന് എനിക്ക് തോന്നി 
ഓരോ ദിവസവും വാർത്തകളിൽ വരുന്നത് വായിച്ചാൽ പിന്നെ പറയണോ ?
കുടയുമായ്  ഞാൻ നേരെ വീടിന്റെ പിറകിൽ ചെന്ന് ഒരു കയറും സങ്കടിപ്പിച്ചു വന്നു 
എന്നിട്ട് അവളുടെ കഴുത്തിൽ  ഒരു കെട്ടും അഗ്ര ഭാഗം ജന്നൽ കമ്പിയിലും ബന്ധിച്ചു 
എന്നിട്ട് ഞാൻ അവളോട്‌ ഒരു ചോദ്യം അങ്ങ് ചോതിച്ചു . 

    

                       " നായിന്റെ മോളെ  നീ എവിടന്ന് കുറ്റിയും പറിച്ച് വന്നതാ ? "


Monday, March 11, 2013

തിരികെ നീ വരുമെന്ന വാര്‍ത്ത കേള്‍ക്കുവാനായി ....


 സ്വന്തം കുടുംബക്കാരെ തിരിച്ചു നാട്ടില്‍ എത്തിച്ച ഇറ്റലിക്കാരി മദാമ്മക്ക് അഭിനന്ദനങ്ങള്‍ .
ഇറ്റലിക്കാരി മദാമ്മ ഇന്ത്യ ഭരിക്കുമ്പോള്‍ ഇത്‌ സംഭവിച്ചില്ലെങ്കിലാണ്‌ നമ്മള്‍ അതിശയപെടേണ്‌ടത്‌..... .





ഇനി നേരെ തിരിച്ച്  ഇറ്റാലിയന്‍ അതിര്‍ത്തിയില്‍ പോയി അവിടെ ഉള്ള 2 പേരെ വെടി വെച്ചാല്‍ എന്താകും എന്നറിയാമോ
വെടി വെച്ചവര്‍  പിന്നെ ഒരിക്കലും ഇന്ത്യാ മഹാരാജ്യം കാണില്ലന്നു മാത്രമല്ലാ  2 പേരുടെയും പിതാമഹന്‍ മാരെയും വന്നു കൊണ്ട് പോയേനെ ഇറ്റലിക്കാര്‍
അതിനു ശേഷം  നമ്മള്‍ അറിയുന്നത് അടിയന്തരം കഴിഞ്ഞെന്നാകും
നമ്മുടെ  മോഹനന്‍ ചേട്ടന്റെ അണ്ണാക്കില്‍ ഇറ്റലിക്കാരി മദാമ്മ ഒന്നാന്തരം
പൂട്ടാണ് വേചെക്കുനത് അതുകൊണ്ട് ഇനി അവിടെ നിന്ന് ഒന്നും പ്രതീക്ഷിക്കണ്ടാ !
എങ്കിലും 100 വരിയില്‍ കവിയാത്ത ഉപന്ന്യാസം പ്രതിഷേധം ആയി  ഇന്ത്യന്‍ ഭാഗത്ത്‌ നിന്നും ഉണ്ടാകും ,
 കേരളത്തിന്‍റെ വക കേന്ദ്രത്തിലോട്ടു ഒരു ഫാക്സ്  , അതോടെ എല്ലാം ശുംഭം .
എല്ലാ മലയാളികളെയും വീണ്ടും " കൊഞ്ഞനം കുത്തി കൊണ്ട് " UP സര്‍ക്കാര്‍ മുന്നോട്ടു

ഇതിനെ ആണ് പറയുന്നത് " ബൂം ചിക്ക വാ വാ "

Sunday, March 10, 2013

ഹെല്‍മെറ്റ്‌ വേട്ട ( അവതരണം കേരളാ പോലീസ് ( ? ) അക്കാദമി )


ഒളിച്ചു നിന്നുള്ള ഹെല്‍മെറ്റ്‌ വേട്ട പോലിസ് അവസാനിപ്പിക്കേണ്ടത് എന്ത് കൊണ്ടും നല്ലത് തന്നെ
ഹെല്‍മട്റ്റ് ധരിക്കുനത്‌ സുരക്ഷിതവും ധരിക്കാതിരിക്കുന്നത് നിയമലന്ഘനവും എന്ന് കരുതി  ധരിക്കാത്തവരെ ക്രിമിനലുകളെ സമീപിക്കുന്നതുപോലുള്ള സമീപനമാണ് ഇതിനെല്ലാം പ്രശനം എന്നാണ് എന്‍റെ അഭിപ്രായം !







എവിടെ എങ്കിലും ഒളിച്ചു നിന്നിട്ട് ചാടി ഒരു വരക്കം " പിടിച്ചേ " ( ഇനി സാറ്റ് കളി ആണോ എന്തോ ? )
നല്ല ഭാഷയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയുന്ന പോലീസുകാരനെ കണ്ടാല്‍ അത് തികച്ചും സാങ്കല്‍പ്പികം മാത്രം ആണ് എന്ന് പറയേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത് .
എന്‍റെ ഒരു അനുഭവം പറയാം
ഒരിക്കല്‍  ആറ്റിങ്ങല്‍ കച്ചേരി നടയില്‍ ബസ്സ്‌ കാത്തു നില്‍ക്കുമ്പോള്‍ ആണ് സംഭവം കാണുന്നത് , ട്രാഫിക് നിയന്ത്രിച്ച പോലീസ്കാരന്‍ ഒരു കാര്‍ ഡ്രൈവറെ ഏതോ ഒരു തെറ്റിന് വിളിച്ച തെറി കേട്ടാല്‍ നമ്മള്‍ തന്നെ നാണിച്ചു തല താഴ്ത്തും, അതും പബ്ലിക്‌ ആയി , അപ്പോള്‍ പിന്നെ Family യുമായ്‌ അവിടെ നിന്ന ആള്‍ക്കാരുടെ  അവസ്ഥ പറയണോ ??
ഇങ്ങനെ പബ്ലിക്‌ ആയ് തെറി വിളിക്കാന്‍ ആരാ ഇവര്‍ക്ക് അധികാരം കൊടുത്തത് ?
അതോ ട്രെയിനിംഗ് ടൈം അവര്‍ക്ക് പ്രതേകിച്ചു തെറി ക്ലാസ്സ്‌ എടുത്തു കൊടുക്കുന്നുടോ ഏമാന്‍മാര്‍ ?