വളരെ നേരത്തെ തിരച്ചിലിൽ കൊള്ളാവുന്നതും , മനസിന് ഇഷ്ട്ടപെട്ട ഒരു " Hand Bag " തിരഞ്ഞെടുത്തത് വില കുറച്ചു കൂടുതൽ ആണെങ്കിലും സാധനം നല്ല quality തന്നെ . Gulf രാജ്യങ്ങളിൽ എല്ലായിടത്തും ഷോപ്പിംഗ് മാളുകൾ നടത്തുന്ന പേരു കേട്ട ഷോപ്പിംഗ് മാളിൽ നിന്നാണ് ഇതും വാങ്ങിയത് പിന്നെ കുറച്ചു സാധനങ്ങളും വാങ്ങി നേരെ cash counter ലോട്ട് .
cash counter ൽ നിൽക്കുന്ന ഒരു Philippine പെണ്‍കൊച്ച് എന്നോട് കുശലം ചോതിച്ച് കൊണ്ടു സാധനങ്ങൾ എല്ലാം ബിൽ അടിക്കുന്നു
കാശ് എല്ലാം pay ചെയ്തു ബില്ലും വാങ്ങി അവിടെ മാറി നിന്ന് ബില്ലിൽ രേഗപെടുത്തിയിരിക്കുന്നത് ശെരി ആണോ എന്ന് നോക്കിയപ്പോൾ ആണ് ഒരു കാര്യം ശ്രന്ധയിൽ പെട്ടത് Hand Bag ന്റെ വില Philippine കൊച്ച് ബില്ലിൽ അടിക്കാൻ വിട്ട്പോയി ബാഗ് ഫ്രീ ആയി തരുകയും ചെയ്തു ഏകദേശം ഇന്ത്യൻ Money 3000 മുകളിലായി വരും ബാഗിന്റെ വില ,
( എന്റെ സൗന്ദര്യം കണ്ട് മതിമറന്നു ഉന്മാദവസ്തയിൽ ബിൽ അടിക്കാൻ വിട്ട് പോയതാണ് പാവം )
ഈ ബാഗ് തിരിച്ചു കൊടുത്തു ബിൽ അടിച്ച് എടുത്തു കൊണ്ട് പോകണമോ എന്നായി എന്റെ ചിന്ത മുഴുവൻ
എന്റെ ഉള്ളിലെ സത്യസന്ധത അപ്പോൾ തന്നെ പുറത്തു ചാടി ,
ഉടൻ തന്നെ ആ ബാഗും കൈയിലെടുത്തു ഷോപ്പിംഗ് മാളിന് പുറത്തിറങ്ങി ആദ്യം കണ്ട ടാക്സിയിൽ കയറി റൂമിലോട്ട് ഒരൊറ്റ പോക്ക്
റൂമിൽ എത്തിയതും എന്റെ മനസ് എന്നോട് മന്ത്രിച്ചു
""അരുത് സതീഷ് , അരുത് നീ ഇങ്ങനെ ഒളിച്ചു വെക്കരുത് , നിൻറെ സത്യസന്ധമായ പെരുമാറ്റം ഈ ലോകം അറിയണം ""
ഉടൻ തന്നെ ബാഗിന്റെ photo ഫേസ് ബുക്കിൽ ഇട്ട് ഞാൻ എന്റെ സത്യസന്ധത നിങ്ങളുടെ മുന്നിൽ തുറന്നു കാട്ടുന്നു
ഇനി പറയൂ , നമ്മുടെ സമൂഹത്തിന് ഇപ്പോൾ ആവശ്യം എന്നെ പോലെ നിഷ്കളങ്ക മനസുള്ള ചെറുപ്പക്കാരെയല്ലേ ?? ,
കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും എന്റെ മനസ് വീണ്ടും മന്ത്രിച്ചു
.
.
.
.
.
" സിൽ സിലാഹെ സിൽ സിലാ സിൽ സിലാഹെ സിൽസിലാ "
No comments:
Post a Comment
പറയാനുള്ളത് അങ്ങ് പറഞ്ഞേക്ക് മാഷെ