മഴ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഒരിക്കലും മറക്കാന്‍ കഴിയാത്ത അത്രയ്ക്ക് വേദന തോന്നിയ ദിവസം ഓര്‍മ വരും ..
2007 ഒരു ജൂണ്‍ മാസം സമയം 6 .30 പം ആകുന്നു ഞാനും എന്‍റെ ഫ്രണ്ട് ബൈജുവും ചിറയിന്‍കീഴ് വരെ പോയ് തിരച്ചു വന്നു തമാശകള്‍ പറഞ്ഞു ഇരിക്കുന്ന നേരം പെട്ടന്ന് ഒരു മഴക്കുള്ള പ്രതീതി വരുന്നത് കണ്ടു. അന്തരീക്ഷം മേഖാവൃതം ആയ് . ഭൂമിയെ ചുംബിക്കാന്‍ അവള്‍ക്കു സമയം അതികം വേണ്ടി വരില്ല എന്നു മനസിലാക്കി ഞങ്ങള്‍ അവന്‍റെ വീട്ടിലേക്കു നടന്നു . വീശി അടിക്കുന്ന തണുത്ത കാറ്റില്‍ നൃത്തം വെക്കുന്ന മരങ്ങള്‍ , എത്രയും പെട്ടെന്ന് വീട്ടില്‍ എത്തണം എന്നത് കൊണ്ടാകും ബൈജു കുറച്ച് സ്പീഡില്‍ ആണ് പോകുന്നത് .
റോഡില്‍ നിന്നും കുറച്ച് താഴെ ആണ് സുഹ്രത്തിന്റെ വീട് ( ബൈജു ) ഞങ്ങള്‍ അവിടെ എത്തിയതും കാതുകള്‍ മുഴപ്പിക്കുന്ന ഗര്‍ജനവുമായ് അവള്‍ ഭൂമിയെ ചുംബിച്ചു ഞാന്‍ എന്നത്തേയും പോലെ അപ്പോഴും മഴ എന്ന സുന്ദരിയുടെ സൗന്ദര്യം ആസ്വതിച്ചു കൊണ്ടിരുന്നു .പെട്ടെന്ന് കുറച്ച് അകലെ നിന്നും ഒരു നിലവിളി കേട്ട് ഞാന്‍ ഒന്ന് നടുങ്ങി, എന്താ സംഭവിച്ചത് ഞാനും ബൈജുവും പരസ്പരം നോക്കി എന്താ എന്നു മനസിലാകുന്നില്ല .ആര്‍ത്തു പെയ്യുന്ന മഴയില്‍ പോലും ആ നിലവിളി കേള്‍ക്കാം . പിന്നെ ഒന്നും നോക്കിയില്ലാ ഞാനും ബൈജുവും അങ്ങോട്ട് ഓടി മനസ്സില്‍ എന്തൊക്കെയോ ചിന്തകള്‍ ഒന്നും മനസിലാകുന്നില്ല. അവിടെ എത്തിയ ഞങ്ങള്‍ കണ്ടത് വീടിനു പുറത്തു കുറച്ച് പ്രായമായ സ്ത്രീ നെഞ്ചില്‍ അടിച്ചു നിലവിളിക്കുന്നതാണ് അത് കേള്‍ക്കാന്‍ പോലും കൂട്ടാകാതെ മഴ അപ്പോഴും പെയ്തു കൊണ്ടിരുന്നു ,
ഞങ്ങള്‍ ചോതിച്ചു എന്താ എന്ത് പറ്റി ?
അയ്യോ എന്‍റെ മോന്‍ .............. എന്നു പറഞ്ഞു നിലവിളിക്കുന്നു
എന്താ എന്നു മനസിലാകാതെ ഞങ്ങള്‍ വീണ്ടും ചോതിച്ചു
എന്താ പറ്റിയത് ??
ആ സ്ത്രീ ഒരു റൂമിന് നേരെ വിരല്‍ ചൂണ്ടി പെട്ടെന്ന് തന്നെ ഞാന്‍ അകത്തു പോയ് നോക്കി,
അവിടെ കട്ടിലിന്‍ അരികില്‍ ആയ് ബോധം ഇല്ലാതെ തറയില്‍ കിടക്കുന്ന ഒരു പയ്യന്‍ ,ഇവനെ ഞാന്‍ കണ്ടിട്ടുണ്ട് എന്‍റെ മനസ് പറഞ്ഞു . എന്താ പറ്റിയത് എന്നു മനസിലാകുനില്ല ഞാന്‍ ബൈജുവിനെ വിളിച്ചു, എന്താ പറ്റിയത് എന്നു ചോതിക്കുമ്പോഴും ആ സ്ത്രീ നിലവിളിക്കുന്നു.
തറയില്‍ കിടന്ന അവനെ പിടിച്ചു കട്ടിലില്‍ കിടത്തി . അവന്‍റെ ശരീരം തണുത്തു മരവിച്ചു ഇരിക്കുന്നു പകുതി അടഞ്ഞ കണ്ണുകള്‍ ആകെ ഒരു പ്രശ്നം ഉള്ളത് പോലെ
ആ റൂമിന് ചുറ്റും നോക്കിയ ഞാന്‍ കണ്ടത് ഒരു ഞെട്ടിപ്പിക്കുന്ന കാഴ്ച ആയിരുന്നു.
മുകളില്‍ ആയ് ഉത്തരത്തില്‍ കെട്ടി ഇരുന്ന വെള്ള മുണ്ട് പകുതി അറുത്തു ഇട്ടിരിക്കുന്നു.. മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന ഞാന്‍ ഒരു നെടുവീര്‍പ്പ് ഇട്ടു,
ഞാന്‍ ചോതിച്ചു എടാ ബൈജു ആ സ്ത്രീ ഇവന്‍റെ ആരാ ?
ബൈജു :- ഇവന്‍റെ അമ്മുമ്മയാടാ.
നീ ഇതു കണ്ടോ ? ഞാന്‍ ചൂണ്ടി കാണിച്ചത് അവനും കണ്ടു ഞെട്ടി .
ഉത്തരത്തില്‍ കെട്ടി ഇരുന്ന വെള്ള മുണ്ട് പകുതി അറുത്തു ഇട്ടിരിക്കുന്നത് അവനെയും ഒന്ന് പരിഭ്രാന്തനാക്കി.ആ സ്ത്രീ അറുത്തു ഇട്ടതാണ് എന്നു ഞങ്ങള്‍ക്ക് മനസിലായ് അപ്പോള്‍ തന്നെ ഞങ്ങള്‍ റൂമില്‍ നിന്നും ഇറങ്ങി .മൊത്തത്തില്‍ ടെന്‍ഷന്‍
അപ്പോഴും ആ പ്രായമായ സ്ത്രീ നിലവിളിക്കുന്നു. ആ നെഞ്ച് പൊട്ടിയ വിളിയില്‍ മനസ് അലിഞ്ഞത് കൊണ്ടാകാം മഴ തോര്‍ന്നു. വീശി അടിക്കുന്ന കാറ്റില്‍ ഞങ്ങള്‍ തണുത്ത് വിറച്ചു കൊണ്ട് വണ്ടി വിളിക്കാന്‍ ആയ് പോയ് . വണ്ടി വന്നപോഴേക്കും അവിടെ ആളുകള്‍ കൂടി ..19 വയസു മാത്രം ഉള്ള ഇവന്‍ എന്തിനാ ഇതു ചെയ്തത് എന്ന ചര്‍ച്ച നടക്കുന്നു, ശരത് നല്ലൊരു പയ്യന്‍ ആണ് എന്നു പറയുന്നത് കേട്ടപ്പോള്‍ ആണ് അവന്‍റെ പേര് എനിക്ക് മനസിലായത്,
അവനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞാന്‍ പലരുമായ് സംസാരിച്ചു, ഒടുവില്‍ എല്ലാം മനസിലായ് അവന്‍റെ അച്ഛന്‍ കൂലി വേല ചെയ്തു കിട്ടുന്ന പണം ചീട്ടു കളിക്കാനും ,കള്ള് കുടിക്കാനും മാത്രം , അവന്റെ അമ്മ എന്നോ ഗള്‍ഫില്‍ പോയ് വല്ലപോഴും വരും അവരെ കുറിച്ച് നല്ല അഭിപ്രായം പറയുന്നവര്‍ ഇല്ല . ഇവനെ നോക്കിയരുന്നത് ആ പാവം വയസായ സ്ത്രീ ആയിരുന്നു.സ്വന്തം ജീവിതം കൈവിട്ടു പോയ അവനെ ഓര്‍ത്ത് എന്‍റെ കണ്ണുകള്‍ നിറഞ്ഞു വീടിലേക്ക് പോകുമ്പോള്‍ ആ സുന്ദരിയുടെ വരവ് വീണ്ടും, ഭൂമിയെ ചുംബിച്ചു കൊതി തീരാതെ അവള്‍ ആര്‍ത്തു ഇരമ്പി വരുന്നു ,ഞാന്‍ അവളെ നോക്കി ശപിച്ചു പറഞ്ഞു നീ എന്തിനാ വീണ്ടും വരുന്നത് ??
അവള്‍ എന്നെയും ചുംബിച്ചു കൊണ്ട് കടന്നു പോയപ്പോള്‍ മനസ് അറിയാതെ ഒന്ന് തേങ്ങി !

No comments:
Post a Comment
പറയാനുള്ളത് അങ്ങ് പറഞ്ഞേക്ക് മാഷെ