Wednesday, June 11, 2014

മാധ്യമ ധർമം ആണോ ഇതു ?




ഒരു വിശ്വാസ സമൂഹം പവിത്രമായി കാണുന്ന ഒരു നദിയെ ഭരണകൂടം സംരക്ഷിക്കുമ്പോൾ അതിനെ കുത്ത് വാക്കുകൾ കൊണ്ടും,  കളള പ്രചരണങ്ങൾ കൊണ്ടും  പൊതിയുന്ന മീഡിയ 1 ന്റെ ഈ വാർത്ത‍ കാണേണ്ടി വന്നതിൽ അതിയായ വിഷമം ഉണ്ട് .ഗംഗ അടക്കം
നമ്മുടെ ഭാരതത്തിലെ എല്ലാ നദികളും  ,എല്ലാ ജല സ്രോതസുകളും മാലിന്യ വിമുക്തവും, സംരക്ഷിക്കപ്പെടേണ്ടതുമാണ് ...

ഇത് എത്രത്തോളം പ്രാവർത്തികമാകും എന്ന്  അറിയില്ല, അതു പ്രാവർത്തികമാകണമെങ്കിൽ നമ്മൾ ഓരോരുത്തരും വിചാരിക്കണം.  ഗൾഫ്‌ രാജ്യങ്ങളിൽ പൊതു നിരത്തുകളിൽ തുപ്പുന്നതു ശിക്ഷർഹമാണു ആ നിയമം അവിടെ  Follow ചെയുമെങ്കിലും നാട്ടിൽ വന്നാൽ അതൊക്കെ ഓർക്കാൻ  പോലും സമയം ഉണ്ടാകില്ലാ എന്ന് തന്നെ പറയാം .

നമ്മുടെ കേരളത്തിൽ  ചപ്പു ചവറുകൾ ഇടരുത്‌ എന്ന് എഴുതി വച്ചിരിക്കണ അറിയിപ്പുകൾക്കു ചുവട്ടിൽ തന്നെ അത്  ചെയ്യുന്ന സംസ്കാരമണു നമ്മുടേതു. ഇവ മാറണം എങ്കിൽ നമ്മൾ തന്നെ വിചാരിക്കണം. അതിനു ഇതൊരു തുടക്കം ആകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു .

ഇനി വിമർശിക്കുന്നവരോട്  ഒരു വാക്ക്

" ഒരാൾ നല്ലത് ചെയ്‌താൽ നല്ലത് എന്ന്  പറയാനുള്ള മനസ്ഥിതി നിനക്ക്  ഇല്ലാ  എങ്കിൽ , വര്‍ഗ്ഗീയ മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയ നിന്റെ മനസ്സ് ആദ്യം നീ  വൃത്തിയാക്കണം "

ഭാരത്  മാതാ കി ജയ് !




No comments:

Post a Comment

പറയാനുള്ളത് അങ്ങ് പറഞ്ഞേക്ക് മാഷെ